Friday, August 23, 2019 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.38 PM

കേൾവിശക്തി കുറവുള്ളവർക്കായി ഗൂഗിളിന്റെ പുതിയ രണ്ട് ആപ്പുകൾ

google live transcribe sound amplifier accessibility android deaf hard hearing

കേൾവിശക്തി കുറവുള്ളവരെ സഹായിക്കാനായി പുതിയ രണ്ട് ആപ്പുകൾ ഗൂഗിൾ പുറത്തിറക്കി. ഗൂഗിൾ ലൈവ് ട്രാൻസ്ക്രൈബ് (Google Live Transcribe) സൗണ്ട് ആംപ്ലിഫയർ (Sound Amplifier) എന്നിവയാണ് ആപ്പുകൾ. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കു രണ്ട് ആപ്പും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. രണ്ട് ആപ്പുകളും ആൻഡ്രോയ്ഡ് ലോലിപോപ്പ് മുതലുള്ള എല്ലാ ഉപകരണങ്ങളിലും പ്രവർത്തിക്കും.

ശ്രവണസഹായി ഇല്ലാതെ ഫോണിൽ സംസാരിക്കുന്നതിനു സഹായിക്കുകയാണ് ആപ്പുകളുടെ ലക്ഷ്യം. ലൈവ് ട്രാൻസ്ക്രൈബ് ആപ്പ് ശ്രവണശക്തി തീരെയില്ലാത്തവർക്ക് വേണ്ടിയുള്ളതാണ്. കേൾക്കുന്ന സംഭാഷണങ്ങൾ ആപ്പിൽ തൽസമയം എഴുതിക്കാണിക്കും എന്നതിനാൽ അവ വായിച്ചു നോക്കി മറുപടി നൽകാം. 70 ഭാഷകളിൽ തൽസമയ സേവനം ലഭിക്കും.

സൗണ്ട് ആംപ്ലിഫയർ ആപ്പ് ശ്രവണശക്തി കുറവുള്ളവർക്ക് വേണ്ടിയുള്ളതാണ്. ഫോണിൽ സംസാരിക്കുമ്പോൾ ഇങ്ങോട്ടുള്ള സംഭാഷണത്തിന്റെ ശബ്ദം കൂട്ടാൻ കഴിയുന്ന ആപ്പിന് ഹെഡ്ഫോണിന്റെ ഇടത്തെയോ വലത്തെയോ സ്പീക്കറിൽ മാത്രമായും ശബ്ദം കൂട്ടാൻ കഴിയും.

Ads by Google
Ads by Google
Loading...
TRENDING NOW