Thursday, August 22, 2019 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 04.18 PM

ഇന്‍കാസ് ഖത്തര്‍ സ്‌പോര്‍ട്‌സ് മീറ്റ് ഫെബ്രുവരി 12ന്

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് മീറ്റ് ഫെബ്രുവരി 12ന് നടക്കുമെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് സമീര്‍ ഏറാമലവാര്‍ത്താസമ്മേളനത്തില്‍ അറീയിച്ചു.

അബൂഹമൂറിലെ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ ഡൈനാമിക് സ്‌പോര്‍ട്‌സ് അങ്കണത്തിലും അല്‍ജസീറ അക്കാദമിയിലുമായാണ് മീറ്റ് നടക്കുന്നത്. ഉദ്ഘാടന സെഷന്‍ രാവിലെ എട്ട് മണിമുതല്‍ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലും സമാപാന സെഷന്‍ വൈകുന്നേരം നാലിന്് അല്‍ജസീറ അക്കാദമയിലുമാണ് നടക്കുക.

മാര്‍ച്ച് പാസ്റ്റ്, ഷട്ടില്‍ ബാഡ്മിറ്റണ്‍, സ്ത്രീകള്‍ക്കായുള്ള ത്രോബോള്‍, നടത്ത മത്സരം, കുട്ടികള്‍ക്കായുള്ള ഫുട്‌ബോള്‍ എന്നിവയാണ് ഡി.എം.ഐ.എസില്‍ നടക്കുക.

ഫുട്‌ബോള്‍, വോളിബോള്‍, വടംവലി എന്നിവ അല്‍ജസീറ അക്കാദമിയില്‍ നടക്കും. സ്‌പോര്‍ട്‌സ് മീറ്റില്‍ ചാമ്പ്യന്‍ പട്ടം നേടുന്ന ടീമിന് കണ്ണൂരിലെ രക്തസാക്ഷി ശുഹൈബിന്റെ നാമത്തിലുള്ള ഓവറോള്‍ ട്രോഫിയാണ് നല്‍കുന്നത്. ഫുട്‌ബോള്‍ ജേതാക്കള്‍ക്ക് ഈ അടുത്തു വിടപറഞ്ഞ ഇന്‍കാസ് തൃശൂര്‍ ജില്ലാ മുന്‍ പ്രസിഡണ്ട് പികെ റഷീദിന്റെ പേരിലുള്ള ട്രോഫിയാണ് നല്‍കുന്നത്.

രണ്ടുജില്ലാ ടീമുകള്‍ ചേര്‍ന്ന ആറു ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 250ലധികം മത്സരാര്‍ഥികള്‍ കായികമേളയില്‍ പങ്കെടുക്കുമെന്നും താത്പര്യമുള്ള ആര്‍ക്കും ടീമുകളുമായി ബന്ധപ്പെട്ടു മത്സരത്തില്‍ പങ്കെടുക്കാമെന്നും നേതാക്കള്‍ അറിച്ചു.

ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് സമീര്‍ ഏറാമല, ഓര്‍ഗനൈസിങ് കമ്മിറ്റി ചീഫ് പാട്രന്‍ സാം കുരുവിള, ചെയര്‍മാന്‍ ആഷിഖ് അഹമ്മദ്, കണ്‍വീനര്‍ മനോജ് കൂടില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഷഫീക്ക്അറക്കല്‍

Ads by Google
Friday 08 Feb 2019 04.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW