Tuesday, August 20, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 02.39 PM

ബ്രേക്ക് കാലിപര്‍ പിസ്റ്റണുകള്‍ക്ക് തകരാർ; ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് സീരീസ് തിരിച്ചുവിളിച്ചു

harley davidson street series calls back

ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് മോഡലുകള്‍ ആഗോളതലത്തില്‍ തിരിച്ചുവിളിച്ചു. റിപ്പോർട്ട് പ്രകാരം 2015 മെയ് മാസത്തിനും 2018 ഡിസംബറിനുമിടയില്‍ നിര്‍മ്മിച്ച 43,908 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.

ബ്രേക്ക് കാലിപര്‍ പിസ്റ്റണുകള്‍ സംബന്ധിച്ച തകരാറിനെതുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്. സ്ട്രീറ്റ് 500, സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നീ മോഡലുകളാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് സീരീസില്‍ ഉള്‍പ്പെടുന്നത്.

പിസ്റ്റണുകള്‍ക്ക് തേയ്മാനം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുന്‍, പിന്‍ ചക്രങ്ങളിലെ ബ്രേക്ക് കാലിപറുകള്‍ പരിശോധിച്ച് സൗജന്യമായി മാറ്റിനല്‍കുമെന്ന് അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു.

5.33 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ സ്ട്രീറ്റ് 750 മോഡലിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്ട്രീറ്റ് റോഡ് മോഡലിന്റെ വില ആരംഭിക്കുന്നത് 6.53 ലക്ഷം രൂപയിലാണ്. ഹാര്‍ലി ഡേവിഡ്‌സന്റെ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളാണ് സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നിവ. സ്ട്രീറ്റ് 500 ഇന്ത്യയില്‍ ലഭ്യമല്ല.

സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിനാല്‍ തിരിച്ചുവിളി ഇന്ത്യന്‍ വിപണിയെയും ബാധിച്ചു. എന്നാല്‍ ഇന്ത്യയില്‍ എത്രയെണ്ണം 'സ്ട്രീറ്റ്' മോട്ടോര്‍സൈക്കിളുകളെയാണ് ബാധിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

Ads by Google
Ads by Google
Loading...
TRENDING NOW