Sunday, August 18, 2019 Last Updated 55 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 10.43 AM

അടുക്കളജോലിക്കിടയില്‍ പൊള്ളലേറ്റാല്‍ ! പരിചരണം എങ്ങനെ ?

uploads/news/2019/02/286386/burninjuries070219.jpg

അടുക്കളജോലിക്കിടയില്‍ പൊള്ളലേല്‍ക്കുന്നത് സാധാരണയാണ്. എന്നാല്‍ വലിയ പൊള്ളലുകളെ നിസാരമായി കാണരുത്. കൃത്യ സമയത്ത് ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യമാണ്.

പൊള്ളലേറ്റാല്‍ നീറ്റലും വേദനയും കുറയ്ക്കാനായി പൊള്ളലേറ്റ ഭാഗം ശുദ്ധജലം കൊണ്ട് നന്നായി കഴുകണം. വെള്ളം തുടര്‍ച്ചയായി ഒഴിക്കുന്നതാണ് ഏറ്റവും നല്ലത്. പൊള്ളലേറ്റ ഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്ന തുണിയുടെയും മറ്റും അവശിഷ്ടങ്ങള്‍ ഇളക്കി മാറ്റരുത്.

മഷിയോ എണ്ണയോ ഒന്നും പുരട്ടുകയുമരുത്. കുമിളകള്‍ ഉണ്ടായാല്‍ പൊട്ടിച്ചു കളയേണ്ട കാര്യമില്ല. പൊള്ളലുണ്ടായ ഭാഗത്ത് ആന്റി സെപ്റ്റിക് ലേപനങ്ങള്‍ പുരട്ടാവുന്നതാണ്. പൊള്ളലുകള്‍ നിസാരമായി തള്ളാതെ വൈദ്യ സഹായം തേടണം.

മാവ്, ബേക്കിംഗ് സോഡ, വെണ്ണ എന്നിവ പുരട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഓയിന്മെന്റും ലോഷനും വിദഗ്ദ്ധരുടെ നിര്‍ദ്ദേശം ഇല്ലാതെ പുരട്ടുന്നത് വലിയ അപകടം ആയിരിക്കും. പൊള്ളച്ചിട്ടുണ്ടെങ്കില്‍ പൊട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. പൊള്ളിയ ഭാഗത്ത് പരമാവധി തൊടാതിരിക്കാന്‍ ശ്രദ്ധിക്കുകകൂടി വേണം.

ശരീരത്തില്‍ തുണിയോ മറ്റോ ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കില്‍ അത് ഇളക്കി മാറ്റരുത്. തുണി ഉരുകി തൊലിയില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാകാനാണ് സാധ്യത അതുകൊണ്ട് തന്നെ വലിച്ചു കളയാന്‍ ശ്രമിക്കുമ്പോള്‍ തൊലി പൊളിയുകയും വേദന ഉണ്ടാവുകയും കൂടാതെ ആ മുറിവില്‍ അണു ബാധയ്ക്ക് കാരണമാവുകയും ചെയ്യും.

ചികിത്സ


ചില പൊള്ളലുകള്‍ ഒഴികെ മറ്റു പൊള്ളലുകള്‍ക്ക് ഒരേ ചികില്‍സ തന്നെയാണ്. ആദ്യം തന്നെ പൊള്ളലിന്റെ ആഴം മനസ്സിലാക്കുക.
ചെറിയൊരു പൊള്ളല്‍ ആണെങ്കില്‍ പേടിക്കേണ്ട കാര്യമില്ല, മറ്റു പൊള്ളലുകള്‍ അപകടകാരികളും, വേദനയും ആഘാതവും ഉണ്ടാക്കുന്നവയും ആണ്. അങ്ങനെയുള്ള പൊള്ളലുകള്‍ സംഭവിക്കുന്നത് പൊതുവേ വലിയ തീ പിടുത്തങ്ങളോ വാഹനാപകടങ്ങളോ ഉണ്ടാകുമ്പോഴാണ്.

ആ സന്ദര്‍ഭങ്ങളില്‍ തീര്‍ച്ചയായും ഉത്തരവാദിത്തം കൂടുന്നു. അപകടത്തില്‍ പ്പെട്ട ആള്‍ക്ക് ആഘാതവും പേടിയും ഉണ്ടാകുന്നത് കൊണ്ട് ആദ്യം തന്നെ ആളെ സാന്ത്വനിപ്പിക്കുകയും ധൈര്യം കൊടുക്കുകയും ആണ് ചെയ്യേണ്ടത്.

uploads/news/2019/02/286386/burninjuries070219a.jpg

പിന്നെ ചികിത്സ ശ്രദ്ധയോടെ, എന്നാല്‍ ആവശ്യത്തിനും വേഗത്തിലും ചെയ്യേണ്ടതാണ്. വലിയ രീതിയില്‍ പൊള്ളിയാല്‍ അപകടകരമായി ശരീര ദ്രവം നഷ്ടപ്പെടുകയും പൊള്ളിയ പേശികള്‍ ചൂടു ശേഖരിക്കാന്‍ ഇടയുള്ളതു കൊണ്ടും പേശികളെ നശിപ്പിക്കുകയും കൂടുതല്‍ വേദന ഉണ്ടാക്കുകയും ചെയ്യും.

അതുകൊണ്ട് പ്രഥമ ചികില്‍സ കൊടുക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് പേശികളില്‍ ഉള്ള താപം ഒഴിവാക്കുക എന്നത് തന്നെയാണ്.

പരിചരണം എങ്ങനെ ?


അപകടം സംഭവിച്ച ശരീരഭാഗം വെള്ളത്തില്‍ മുക്കുക. മുക്കി വയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ശുദ്ധവും മൃദുവുമായ തുണി വെള്ളത്തില്‍ മുക്കി ആ ഭാഗത്ത് വച്ചാലും മതിയാകും. ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ മുക്കാന്‍ മറന്നു പോകരുത്.

പക്ഷേ തുണി ഉരയാതെ നോക്കണം. ഇത് വഴി പേശിയിലെ താപം കുറയുകയും കൂടുതല്‍ വേദന ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യും. ഇറുകി കിടക്കുന്ന മോതിരം, ഷൂസ്, വസ്ത്രങ്ങള്‍ എന്നിവ മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കാരണം ഏറെ വൈകാതെ നീരു വന്നു വീര്‍ക്കാന്‍ സാധ്യത ഉള്ളതിനാല്‍ പിന്നീട് അവ ഊരി മാറ്റാന്‍ ഏറെ പ്രയാസം ഉണ്ടാവുന്നതും കൊണ്ടാണ്.
വേദനയ്ക്ക് ശമനം കിട്ടി തുടങ്ങിയാല്‍ ചെറിയ പൊള്ളലുകള്‍ തുണി ഉപയോഗിച്ച് ഒപ്പി ഉണക്കാവുന്നതാണ്. കൂടാതെ അണു വിമുക്തമായ തുണി കൊണ്ട് പൊതിയാവുന്നതുമാണ്.

അതിനിടയില്‍ ഒട്ടും വൈകാതെ തന്നെ ഡോക്ടറെ വരുത്തുകയോ ആശുപത്രിയില്‍ എത്തിക്കാനുള്ള വഴി തേടുകയോ ചെയ്യണം. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ അണുബാധ ഉണ്ടാകാതിരിക്കാന്‍ ശുദ്ധമായ തുണി കൊണ്ട് പൊതിയേണ്ടത് ആവശ്യമാണ്.

പുതപ്പോ നല്ല മേശ വിരിയോ എല്ലാം ഇതിനായി ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഡോക്ടര്‍ക്കോ ആംബുലന്‍സിനോ വേണ്ടി കാത്തിരിക്കുന്ന സമയത്ത്, പൊള്ളലേറ്റ ആള്‍ക്ക് ധൈര്യവും ആത്മ വിശ്വാസവും നല്‍കണം.

കുട്ടികളെ എടുക്കുകയും തലോടുകയും ചെയ്യാം. പക്ഷേ ഇതിനിടയില്‍ എന്തെങ്കിലും കുഴപ്പം വരാതെ ശ്രദ്ധിക്കണം എന്നു മാത്രം.
വസ്ത്രങ്ങളില്‍ തീ പിടിക്കുകയാണെങ്കില്‍ ആളോട് ഉരുളാന്‍ പറയുകയോ ചാക്കോ ബ്ലാങ്കെറ്റോ മറ്റും ഉപയോഗിച്ചു ആളെ പൊതിഞ്ഞ് ആ തീ കെടുത്തുകയും വേണം.

Ads by Google
Thursday 07 Feb 2019 10.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW