Tuesday, August 20, 2019 Last Updated 29 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 01.37 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.

പരീക്ഷാഫലം

സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസില്‍ 2018 ജൂണില്‍ നടത്തിയ പി.എച്ച്‌ഡി. കോഴ്‌സ്‌ വര്‍ക്ക്‌ (എഡ്യുക്കേഷന്‍ സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സസില്‍ 2018 സെപ്‌തംബറില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.ഫില്‍. കെമിസ്‌ട്രി (ഇനോര്‍ഗാനിക്‌, ഓര്‍ഗാനിക്‌, ഫിസിക്കല്‍, പോളിമര്‍) സി.എസ്‌.എസ്‌. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സസില്‍ 2018 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.ടെക്‌. പോളിമര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി (സി.എസ്‌.എസ്‌.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രാക്‌ടിക്കല്‍

2018 ഡിസംബറില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ എം.എ. സിനിമ ആന്‍ഡ്‌ ടെലിവിഷന്‍, എം.എ. മള്‍ട്ടീമീഡിയ, എം.എ. ആനിമേഷന്‍, എം.എ. ഗ്രാഫിക്‌ ഡിസൈന്‍ (സി.എസ്‌.എസ്‌-2017 അഡ്‌മിഷന്‍ റഗുലര്‍/2012 അഡ്‌മിഷന്‍ ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 11ന്‌ ആരംഭിക്കും. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷ തീയതി

ആറാം സെമസ്‌റ്റര്‍ യു.ജി സി.ബി.സി.എസ്‌.എസ്‌ (2016 അഡ്‌മിഷന്‍ റഗുലര്‍/201315 അഡ്‌മിഷന്‍ റീ അപ്പിയറന്‍സ്‌) പരീക്ഷകള്‍ മാര്‍ച്ച്‌ 12 ന്‌ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

നാലാം സെമസ്‌റ്റര്‍ യു.ജി. സി.ബി.സി.എസ്‌.എസ്‌ (201316 അഡ്‌മിഷന്‍ റീ അപ്പിയറന്‍സ്‌) പരീക്ഷകള്‍ മാര്‍ച്ച്‌ 13 ന്‌ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

മൂന്ന്‌, നാല്‌ സെമസ്‌റ്റര്‍ എം.എ. പ്രൈവറ്റ്‌ (2016 അഡ്‌മിഷന്‍ റഗുലര്‍, 2016ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി/2012, 2013 അഡ്‌മിഷന്‍ അദാലത്ത്‌-സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്‌ 2018) പരീക്ഷ യഥാക്രമം 22 നും മാര്‍ച്ച്‌ 11 നും ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

മൂന്ന്‌, നാല്‌ സെമസ്‌റ്റര്‍ രണ്ടാം വര്‍ഷ എം.കോം. പ്രൈവറ്റ്‌ (2016 അഡ്‌മിഷന്‍ റഗുലര്‍, 2016ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി/2012, 2013 അഡ്‌മിഷന്‍ അദാലത്ത്‌- സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്‌ 2018) പരീക്ഷ യഥാക്രമം 22 നും മാര്‍ച്ച്‌ 11 നും ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

മൂന്ന്‌, നാല്‌ സെമസ്‌റ്റര്‍ രണ്ടാംവര്‍ഷ എം.എസ്‌ സി. പ്രൈവറ്റ്‌ (2016 അഡ്‌മിഷന്‍ റഗുലര്‍, 2016ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി/2012, 2013 അഡ്‌മിഷന്‍ അദാലത്ത്‌- സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്‌ 2018) പരീക്ഷ യഥാക്രമം 22നും മാര്‍ച്ച്‌ 11 നും ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

എം.ഫില്‍ സീറ്റൊഴിവ്‌

പ്യൂവര്‍ ആന്‍ഡ്‌ അപ്ലൈഡ്‌ ഫിസിക്‌സില്‍ എം.ഫില്‍ 2018-19 ബാച്ചില്‍ പട്ടികജാതി വിഭാഗത്തില്‍ രണ്ടൊഴിവുണ്ട്‌. അര്‍ഹരായവര്‍ യോഗ്യത രേഖകളുടെ അസല്‍ സഹിതം 15 ന്‌ വൈകീട്ട്‌ നാലിനകം ഓഫീസില്‍ എത്തണം. വിശദ വിവരത്തിന്‌ ഫോണ്‍: 0481 2731043.

പൂര്‍വ വിദ്യാര്‍ഥി സംഗമം

സ്‌കൂള്‍ ഓഫ്‌ പ്യുവര്‍ ആന്‍ഡ്‌ അപ്ലൈഡ്‌ ഫിസിക്‌സിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം എട്ടിന്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. വിശദവിവരത്തിന്‌ ഫോണ്‍: 0481 2731043.

Ads by Google
Thursday 07 Feb 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW