Thursday, August 22, 2019 Last Updated 32 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 03.51 PM

ഡിക്കി തുറന്ന് ലഗേജുകള്‍ കയറ്റാന്‍ കാറിലൊരു റോബോട്ടുണ്ടെങ്കിലോ ?

car robot car packing in your luggage all by itself

കാറുകളില്‍ നവീന സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നതിന്റെ തിരക്കിലാണ് ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും. ഇതുപോലുള്ള ചിന്തയില്‍ നിന്നുണ്ടായ ഒരു വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററില്‍ ശ്രദ്ധേയമാകുന്നത്.

കാറിന്റെ ഡിക്കിയിലേക്ക് തനിയെ ലഗേജ് കയറ്റുന്ന കാറിന്റെ ദൃശ്യങ്ങളാണ് ഇവ. യഥാര്‍ഥ വീഡിയോ അല്ലെങ്കിലും ഇത്തരത്തില്‍ ഒരു സൗകര്യം ആളുകള്‍ ആഗ്രഹിക്കുന്നതാണെന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നയാള്‍ നല്‍കുന്ന സൂചന.

ഇവാന്‍ ക്രിസ്റ്റല്‍ എന്നയാളാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു റോബോട്ട് കാറിന്റെ ഡിക്കിയില്‍ ബാഗുകള്‍ എടുത്തുവയ്ക്കുന്നത് എന്നെ പോലുള്ള ഒരാള്‍ക്ക് സന്തോഷമുള്ള കാര്യമാണ് എന്ന ക്യാപ്ഷനിലാണ് അദ്ദേഹം ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഒരു കാറിന്റെ ബൂട്ട് തുറക്കുകയും തുടര്‍ന്ന് ടെയ്ല്‍ ലൈറ്റുകളില്‍ നിന്ന് രണ്ട് യന്ത്രക്കൈകള്‍ പുറത്തേക്ക് വരികയും തുടര്‍ന്ന് നിലത്തിരിക്കുന്ന ബാഗുകള്‍ ഈ യന്ത്രക്കൈകള്‍ വാഹനത്തിന്റെ ഡിക്കിയിലേക്ക് വയ്ക്കുകയും ഡിക്കി അടയ്ക്കുകയും ചെയ്യുന്നതാണ് വീഡിയോ.

താക്കോല്‍ ഉപയോഗിച്ച് ഡിക്കി തുറന്നിരുന്ന കാലത്ത് നിന്നും ബട്ടണ്‍ അമര്‍ത്തിയും സെല്‍സര്‍ സംവിധാനത്തിലും ഡിക്കി തുറക്കുന്ന തലത്തിലേക്ക് ഓട്ടോമൊബൈല്‍ ടെക്നോളജി വളര്‍ന്നിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഈ സാങ്കേതികവിദ്യയെയും തള്ളിക്കളയാന്‍ സാധിക്കില്ലെന്ന സൂചനയാണ് ഈ വീഡിയോ നല്‍കുന്നത്. ഈ റോബോട്ട് എന്ന ആശയം വിദൂരഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒന്നായാണ് അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍.

Ads by Google
Wednesday 06 Feb 2019 03.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW