Saturday, August 24, 2019 Last Updated 15 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 03.44 PM

യമഹ എല്ലാം സ്‌കൂട്ടറുകളിലും യുബിഎസ് നല്‍കി

ubs to all yamaha scooters

ഇന്ത്യയിലെ മുഴുവന്‍ സ്‌കൂട്ടര്‍ മോഡലുകളും യുബിഎസ് (യൂണിഫൈഡ് ബ്രേക്കിംഗ് സിസ്റ്റം) നല്‍കിയതായി യമഹ അറിയിച്ചു. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റത്തെ (സിബിഎസ്) യമഹ വിളിക്കുന്ന പേരാണ് യുബിഎസ്. മാത്രമല്ല, എല്ലാ യമഹ സ്‌കൂട്ടറുകളിലും മെയിന്റനന്‍സ് ആവശ്യമില്ലാത്ത പുതിയ ബാറ്ററി നല്‍കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

സിഗ്നസ് ആല്‍ഫ, സിഗ്നസ് റേ ഇസഡ്, സിഗ്നസ് റേ ഇസഡ്ആര്‍, സിഗ്നസ് റേ ഇസഡ്ആര്‍ സ്ട്രീറ്റ് റാലി, ഫാസിനോ എന്നീ അഞ്ച് സ്‌കൂട്ടര്‍ മോഡലുകളാണ് ഇന്ത്യയില്‍ യമഹ വില്‍ക്കുന്നത്. ഒരേ 112 സിസി എന്‍ജിനാണ് അഞ്ച് സ്‌കൂട്ടറുകളും ഉപയോഗിക്കുന്നത്.

സിബിഎസ് അഥവാ യുബിഎസ് ഇല്ലാത്ത സ്‌കൂട്ടറുകള്‍ ഇനിമുതല്‍ യമഹ വില്‍ക്കില്ല. 600 രൂപ മാത്രമാണ് യുബിഎസ് നല്‍കിയപ്പോള്‍ സ്‌കൂട്ടറുകള്‍ക്ക് വില വര്‍ധിച്ചത്. എന്നാൽ, ജനപ്രിയ മോഡലായ ഫാസിനോയുടെ വില 400 രൂപ മാത്രം വര്‍ധിപ്പിച്ചാണ് സുരക്ഷാ ഫീച്ചര്‍ നല്‍കിയത്. സീസണ്‍ ഗ്രീന്‍ എന്ന പുതിയ നിറത്തിലും ഇനി യമഹ ഫാസിനോ വിപണിയിൽ എത്തും.

Ads by Google
Ads by Google
Loading...
TRENDING NOW