Wednesday, August 21, 2019 Last Updated 12 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 01.39 AM

അബുദബി സ്‌റ്റേഡിയത്തില്‍ മാര്‍പാപ്പയുടെ ദിവ്യബലി , ലക്ഷങ്ങള്‍ സാക്ഷിയായി

uploads/news/2019/02/286000/re2.jpg

അബുദാബി: ലക്ഷങ്ങളെ സാക്ഷിയാക്കി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ യു.എ.ഇ. തലസ്‌ഥാനത്ത്‌ വിശുദ്ധ ദിവ്യബലി അര്‍പ്പിച്ചു. മാര്‍പാപ്പയുടെ മൂന്നു ദിവസത്തെ ചരിത്ര സന്ദര്‍ശനത്തിനും ഇതോടെ പരിസമാപ്‌തിയായി. അബുദബിയിലെ സയിദ്‌ സ്‌പോര്‍ട്‌സ്‌ സിറ്റി സ്‌റ്റേഡിയത്തിനകത്തും പുറത്തുമായി 1,70,000 പേരെ സാക്ഷിയാക്കിയാണ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചത്‌.
സന്ദര്‍ശനത്തിനിടെ മധ്യപൂര്‍വേഷ്യയിലെ കലഹങ്ങള്‍ അവസാനിപ്പിക്കാനും എല്ലാ വിഭാഗം ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള മാര്‍പാപ്പയുടെ ആഹ്വാനത്തിനു ഇസ്ലാമിക ലോകത്തടക്കം വന്‍സ്വീകാര്യത ലഭിച്ചു. യു.എ.ഇ. ജനസംഖ്യയില്‍ നിര്‍ണായകമായ പ്രവാസി സമൂഹത്തെയും മാര്‍പാപ്പ പ്രത്യേകം അനുസ്‌മരിച്ചു. "പ്രിയപ്പെട്ടവരുടെ സ്‌നേഹ സാന്നിധ്യങ്ങളില്‍നിന്ന്‌ അകന്നു ജീവിക്കുന്നത്‌ ദുഷ്‌കരമാണ്‌. ഇതിനു പുറമേയാണ്‌ ഭാവിയെ സംബന്ധിച്ച ആശങ്കകളും അനിശ്‌ചിതത്വവും. എന്നാല്‍, ദൈവം കരുണയുള്ളവനാണ്‌. തന്റെ ജനതയെ കൈവിടില്ല" എന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. യു.എ.ഇ. ജനസംഖ്യയില്‍ 65 ശതമാനവും ഇതര ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളാണ്‌. യു.എ.ഇയില്‍ പത്തു ലക്ഷം കത്തോലിക്ക വിശ്വാസികളുണ്ടെന്നാണ്‌ കണക്ക്‌. ഇതില്‍ സിംഹഭാഗവും ഇന്ത്യക്കാരും ഫിലിപ്പിനോകളുമാണ്‌. അര്‍ജന്റീനയിലേക്ക്‌ കുടിയേറിയ ഇറ്റാലിയന്‍ ദമ്പതികളുടെ മകനാണ്‌ ഹോര്‍ഗെ ബര്‍ഗോഗ്ലിയോ എന്ന ഫ്രാന്‍സിസ്‌ മാര്‍പാപ്പ. കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും വിഷയങ്ങളില്‍ ഹൃദയപൂര്‍വമായ ഇടപെടലാണ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ നടത്തുന്നത്‌.
പ്രാദേശികസമയം രാവിലെ 10.30 ന്‌ ആരംഭിച്ച കുര്‍ബാന യു.എ.ഇ. ദേശീയ ചാനലായ 'എമിറാത്തി ടെലിവിഷന്‍' തല്‍സമയം സംപ്രേക്ഷണം ചെയ്‌തിരുന്നു. 2019 നെ സഹിഷ്‌ണുതയുടെ വര്‍ഷം എന്ന്‌ യു.എ.ഇ. സര്‍ക്കാര്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേക മന്ത്രാലയവും സജ്‌ജമാക്കി. സഹിഷ്‌ണുതാ വര്‍ഷത്തിന്റെ ഭാഗമായാണ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പയെ സന്ദര്‍ശനത്തിനായി ക്ഷണിച്ചത്‌.
സിറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാ ബാവ ദിവ്യബലിയില്‍ പങ്കാളിയായി. മലയാളികള്‍ ഉള്‍പ്പെടെ 50,000 പേരാണ്‌ സ്‌റ്റേഡിയത്തിനുള്ളില്‍ കുര്‍ബാനയില്‍ നേരിട്ടു പങ്കെടുത്തത്‌. 120,000 പേര്‍ സ്‌റ്റേഡിയത്തിനു പുറത്ത്‌ സ്‌ഥാപിച്ചിരുന്ന കൂറ്റന്‍ സ്‌ക്രീനില്‍ പരിപാടി കണ്ടു. പരിപാടിയുടെ ആകെ 135,000 ടിക്കറ്റുകളാണ്‌ യു.എ.ഇയിലെ വിവിധ പള്ളികള്‍ വഴി വിതരണം ചെയ്‌തത്‌. ഇതില്‍ 4,000 എണ്ണം ഇസ്ലാമിക വിശ്വാസികള്‍ക്കും നല്‍കി.

മാര്‍പാപ്പയുടെ ദിവ്യബലിക്ക്‌ തിരുവോസ്‌തി തൃശൂരില്‍നിന്ന്‌

തൃശൂര്‍: യു.എ.ഇയിലെ അബുദബിയില്‍ ഇന്നലെ രാവിലെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ ഉപയോഗിച്ചതു തൃശൂരില്‍ തയാറാക്കിയ തിരുവോസ്‌തി. മലബാര്‍ മിഷണറി ബ്രദേഴ്‌സി( എം.എം.ബി)ന്റെ മരിയാപുരത്തെ മിഷന്‍ ഹോമില്‍ തയാറാക്കിയ തിരുവോസ്‌തി പ്രത്യേക പേടകത്തിലാക്കി ശനിയാഴ്‌ചയാണു കൊണ്ടുപോയത്‌.
മുഖ്യകാര്‍മികനായ മാര്‍പാപ്പയ്‌ക്ക്‌ ഉപയോഗിക്കാന്‍ ഒരുക്കിയത്‌ വലിയ തിരുവോസ്‌തിയാണ്‌. യു.എ.ഇയില്‍ കത്തോലിക്കരുടെ വിശുദ്ധ കുര്‍ബാനകള്‍ക്കായി ഈ മിഷന്‍ ഹോമില്‍ നിന്നാണ്‌ ക്രിസ്‌തുവിന്റെ ശരീരത്തിന്റെ പ്രതീകമായ ഈ പൂജ്യവസ്‌തു കൊണ്ടുപോകാറുള്ളത്‌. തൃശൂര്‍ അതിരൂപത അടക്കം പല രൂപതകളിലെയും ദേവാലയങ്ങളിലേക്കും ഇവിടെനിന്നാണ്‌ തിരുവോസ്‌തി കൊണ്ടുപോകുന്നത്‌.

Ads by Google
Wednesday 06 Feb 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW