Friday, August 23, 2019 Last Updated 9 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 03.12 PM

എസ്10ല്‍ 1 ടിബി ഇന്റേണല്‍ മെമ്മറിയുമായി സാംസങ്

galaxy s10 1tb storage

ഇന്റേണല്‍ മെമ്മറിയെ സ്വതന്ത്രമാക്കാന്‍ സാംസങ് വീണ്ടും എത്തുന്നു. നിലവിലുള്ളതിന്റെ നേരേ ഇരട്ടി മെമ്മറിയുള്ള ഫോണുമായാണ് സാംസങ് എത്തുന്നത്. സാംസങ് നിര്‍മിച്ചെടുത്ത പുതിയ ചിപ്പിന്റെ ശേഷി 1 ടിബി ആണ്. പുതിയ സാംസങ് ചിപ്പ് ആദ്യമായി എത്തുക ഗ്യാലക്‌സി എസ്10 ഫോണിലായിരിക്കും. എസ്10ല്‍ 1 ടിബി ഇന്റേണല്‍ മെമ്മറി പ്രതീക്ഷിക്കാം.

ഡേറ്റ കൈമാറ്റവേഗത്തിലും ഇരട്ടിയാണ് പുതിയ ചിപ്പിന്റെ പ്രയോജനം. സെക്കന്‍ഡില്‍ 1000 എംബി. മൊബൈല്‍ ചിപ്പുകളിലെ ഇന്റേണല്‍ മെമ്മറിയുടെ പരമാവധിപരിധി നിലവില്‍ 512 ജിബി ആണ്. അതു കഴിഞ്ഞും ആവശ്യമുള്ളവര്‍ക്ക് മെമ്മറി കാര്‍ഡ് വഴി 2 ടിബി വരെ വര്‍ധിപ്പിക്കാം. എന്നാല്‍, പുതിയ ചിപ്പിന്റെ വരവോടെ ഇന്റേണല്‍ മെമ്മറി 1 ടിബി ആയി വര്‍ധിക്കും. എക്‌സ്റ്റേണല്‍ മെമ്മറി കാര്‍ഡ് ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യത്തിന് ഇതു മാറ്റം വരുത്തും. ഡേറ്റ ട്രാന്‍സ്ഫര്‍ വേഗവര്‍ധനയും മറ്റു സ്റ്റോറേജ് സംവിധാനങ്ങളെക്കാള്‍ മുകളില്‍ മൊബൈല്‍ ചിപ്പിനു നല്‍കും.

Ads by Google
Ads by Google
Loading...
TRENDING NOW