Tuesday, August 20, 2019 Last Updated 47 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 12.57 PM

ടിവിഎസിന്റെ വില്‍പ്പനയിൽ വര്‍ധനവ്

tvs sale incresed

കഴിഞ്ഞ മാസം ടിവിഎസ് മോട്ടോറിന്റെ ആകെ വില്‍പ്പനയില്‍ 4 ശതമാനത്തിന്റെ വര്‍ധനവ്. റിപ്പോർട്ട് പ്രകാരം കമ്പനിയുടെ 2,82,630 യൂണിറ്റുകളാണ് ജനുവരിയില്‍ വിറ്റുപോയത്. മുന്‍വര്‍ഷം ഇത് 2,71,801 യൂണിറ്റ് ആയിരുന്നു. കഴിഞ്ഞ മാസം ഇരുചക്ര വാഹന വിപണിയില്‍ ആകെ 2 ശതമാനത്തിന്റെ വില്‍പ്പന വര്‍ധന രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു.

പ്രാദേശിക വിപണിയില്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 2,28, 654 യൂണിറ്റായി വര്‍ധിച്ചു. ഇത് മുന്‍ വര്‍ഷം 2,26,992 യൂണിറ്റ് ആയിരുന്നു. സ്‌കൂട്ടര്‍ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ മാസം 85,299 സ്‌കൂട്ടറുകളാണ് വിറ്റുപോയതെങ്കില്‍ കഴിഞ്ഞ വര്‍ഷം ജനവരിയിലിത് 85,521 യൂണിറ്റായിരുന്നു.

കഴിഞ്ഞ മാസം മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പനയില്‍ 13 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 1,11,253 മോട്ടോര്‍സൈക്കിളുകള്‍ കഴിഞ്ഞ മാസം വിറ്റു. എന്നാൽ, ഇത് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 98,649 യൂണിറ്റായിരുന്നു. മൂന്ന് ചക്ര വാഹനങ്ങളുടെ വില്‍പ്പനയിലും പുരോഗതി ഉണ്ടായതായി കമ്പനി അറിയിച്ചു.52 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 2019 ജനുവരിയില്‍ 13,353 യൂണിറ്റുകള്‍ വില്‍പ്പന നടത്തി. ഇത് മുന്‍ വര്‍ഷം 8,806 യൂണിറ്റായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW