Thursday, August 22, 2019 Last Updated 22 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 09.01 AM

വീണ്ടും വരുന്നു കൊറോണ; ഒമാനില്‍ വൈറസ് ബാധിച്ച് രണ്ടു മരണം

uploads/news/2019/02/285825/korona.jpg

മസ്‌കറ്റ് : ഒമാനില്‍ വീണ്ടും മെര്‍സ് കൊറോണ വൈറസ് ബാധ. ഇതുവരെ അഞ്ചുപേരാണ് രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധ തടയാന്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം പ്രതിരോധ നടപടികളും ശക്തമാക്കി.

വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന രണ്ടുപേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കഴിഞ്ഞയാഴ്ച നാലുപേരില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇവര്‍ക്ക് വേണ്ടത്ര വൈദ്യപരിരക്ഷ നല്‍കുകയും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നത് തടയുവാന്‍ ആരോഗ്യകരമായ ശീലങ്ങള്‍ അനുഷ്ഠിക്കുന്നതിനു മന്ത്രാലയത്തിനു കീഴില്‍ ബോധവത്കരണവും മുന്‍കരുതല്‍ നടപടികളും പുരോഗമിച്ചു വരികയാണ്.

Ads by Google
Tuesday 05 Feb 2019 09.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW