Wednesday, August 21, 2019 Last Updated 19 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 01.50 AM

മെഡിക്കല്‍ - എന്‍ജിനീയറിങ്‌ പ്രവേശനത്തിന്‌ അപേക്ഷിക്കാം

uploads/news/2019/02/285691/v1.jpg

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള മെഡിക്കല്‍- എന്‍ജിനീയറിങ്‌ പ്രവേശനത്തിന്‌ അപേക്ഷിക്കാം. 28 നു വൈകിട്ട്‌ അഞ്ചുവരെ അപേക്ഷിക്കാം. പ്രോസ്‌പെക്‌ടസിന്‌ അംഗീകാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രോസ്‌പെക്‌ടസ്‌ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.
മെഡിക്കല്‍, എന്‍ജിനീയറിങ്‌, ആര്‍ക്കിടെക്‌ചര്‍, ഫാര്‍മസി, ഡെന്റല്‍, ആയുര്‍േവദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികള്‍ച്ചര്‍, ഫോറസ്‌ട്രി, വെറ്ററിനറി, ഫിഷറീസ്‌ കോഴ്‌സുകളില്‍ പ്രവേശനത്തിന്‌ ആഗ്രഹിക്കുന്നവര്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റ്‌ വഴി അപേക്ഷിക്കണം. സര്‍ട്ടിഫിക്കറ്റ്‌, അനുബന്ധ രേഖകള്‍ എന്നിവ മാര്‍ച്ച്‌ 31 വരെ ഓണ്‍ലൈനായി നല്‍കാം. നേറ്റിവിറ്റി, ജനനത്തീയതി സംബന്ധിച്ച രേഖകള്‍ ഈ മാസം 28 മുമ്പ്‌ അപ്‌ലോഡ്‌ ചെയ്യണം. ഇവ മുന്‍ വര്‍ഷങ്ങളിലെപ്പോലെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസിലേക്കു തപാലില്‍ അയയ്‌ക്കേണ്ടതില്ല. ഒരാള്‍ ഒരു കോഴ്‌സിലോ ഒന്നിലധികം കോഴ്‌സുകളിലോ ആയി ഒരു അപേക്ഷയേ നല്‍കാവൂ. നീറ്റ്‌ എഴുതുവര്‍ സംസ്‌ഥാന മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിനു പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കു പ്രത്യേകം അപേക്ഷ നല്‍കണം. എന്‍ജിനീയറിങ്‌, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഏപില്‍ 22, 23 തീയതികളില്‍ നടക്കും. നീറ്റ്‌ മേയ്‌ അഞ്ചിനും നടക്കും.
ബി.ആര്‍ക്ക്‌ കോഴ്‌സിലേക്കു പ്രവേശനം ആഗഹിക്കുന്നവര്‍ ജൂണ്‍ 10 നു മുമ്പ്‌ യോഗ്യത നേടണം. മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിേലക്കു പ്രവേശനം ആഗഹിക്കുന്നവര്‍ നീറ്റ്‌ എഴുതി യോഗ്യത നേടണം. അപേക്ഷകരുടെ വിദ്യാഭ്യാസയോഗ്യത ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്‌ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്‌. എന്‍ജിനീയറിങ്‌ പ്രവേശന പരീക്ഷയുടെ അഡ്‌മിറ്റ്‌ കാര്‍ഡുകള്‍ ഏപില്‍ 10 മുതല്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാം.
വെബ്‌സൈറ്റ്‌- www. cee.kerala.gov.in കേരളാ മെഡിക്കല്‍- എന്‍ജിനീയറിങ്‌ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ വിജയിക്കുന്നവര്‍ മാതം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പായിട്ടില്ല. എന്‍ട്രന്‍സ്‌ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രോസ്‌പെക്‌ടസ്‌ പ്രകാരം ഇത്തവണയും പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കുമ്പോള്‍തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം അപ്‌ലോഡ്‌ ചെയ്യണമെന്നാണു നിബന്ധന.

Ads by Google
Tuesday 05 Feb 2019 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW