Wednesday, August 21, 2019 Last Updated 6 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 01.47 AM

താന്ത്രിക പഠനത്തിനു ദേവസ്വം ബോര്‍ഡുകള്‍ മുന്‍കൈയെടുക്കണം

uploads/news/2019/02/285687/bft2.jpg

സനാതന ധര്‍മ സംസ്‌കാരത്തില്‍ ദേവാരാധനയും പൂജാദികര്‍മങ്ങളും അനുഷ്‌ഠിക്കുന്നതിനുള്ള അവകാശം ജാതി മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വിധിച്ചിട്ടുള്ളതാണ്‌. വേദവ്യാസന്‍, വാല്‌മീകി, ശ്രീകൃഷ്‌ണന്‍, ശ്രീരാമന്‍, പരശുരാമന്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു തുടങ്ങിയവര്‍ ജന്മംകൊണ്ടു ബ്രാഹ്‌മണര്‍ ആയിരുന്നില്ല. കേരളത്തില്‍ പല ക്ഷേത്രങ്ങളിലും ബ്രാഹ്‌മണര്‍ അല്ലാത്തവരും പൂജാരികളായിട്ടുണ്ട്‌. താന്ത്രികവിദ്യകളും പൂജാവിധികളും പഠിച്ചിട്ടുള്ള ആളുകള്‍ ബ്രാഹ്‌മണര്‍ക്കിടയില്‍പ്പോലും വിരളമാണ്‌.
മഹത്തായ സനാതന ധര്‍മസംസ്‌കാരത്തില്‍നിന്ന്‌ ഉടലെടുത്തതാണ്‌ പ്രാചീന ഭാരത സംസ്‌ക്കാരം. ഒരു മതരൂപീകരണവുമില്ലാതെ വേദാതീതകാലംമുതല്‍ നിലനിന്നുവന്ന ധര്‍മ സംസ്‌കാരമാണിത്‌. ജംബുദ്വീപ്‌ എന്നും പ്രാചീനഭാരതം അറിയപ്പെട്ടിരുന്നു. ഹിമാലയപര്‍വതം മധ്യത്തിലായി ചുറ്റപ്പെട്ടു കിടന്ന ഒരു വലിയ ഭൂപ്രദേശമായിരുന്നു ഇത്‌. ജൈനമതവും ബുദ്ധമതവും യഹൂദമതവും എല്ലാംതന്നെ സനാതനധര്‍മത്തില്‍നിന്നും ഉടലെടുത്തതാണ്‌. സ്വതന്ത്രഭാരതത്തില്‍ ജനിച്ച മതങ്ങളാണ്‌ സ്വാമിനാരായണന്‍മാര്‍, ലിംഗായത്തുകള്‍ തുടങ്ങിയവ. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കു നല്‍കിവരുന്ന പ്രത്യേക പരിഗണനയും അവകാശങ്ങളും നേടിയെടുക്കുന്നതിനുവേണ്ടിയാണ്‌ ഇങ്ങനെ പല പുതിയ മതങ്ങളും രൂപീകൃതമാകുന്നത്‌. ശബരിമല വിഷയത്തിലെ സുപ്രീം കോടതി ഉത്തരവില്‍ ജസ്‌റ്റിസ്‌ ഇന്ദു മല്‍ഹോത്ര അയ്യപ്പഭക്‌തരെ ഒരു പ്രത്യേക വിഭാഗമായി കണക്കിലെടുത്താണ്‌ യുവതീപ്രവേശന വിഷയത്തില്‍ വ്യത്യസ്‌തമായ വിധിന്യായം പുറപ്പെടുവിച്ചത്‌.
ഭാരതത്തില്‍ നിലനിന്നിരുന്ന സനാതന ധര്‍മവ്യവസ്‌ഥയിലെ ചാതുര്‍വര്‍ണ്യം എന്ന കര്‍മ-ധര്‍മ സംഹിതയെ ദുരുപയോഗപ്പെടുത്തി ജാതി വ്യവസ്‌ഥകള്‍ സൃഷ്‌ടിച്ചാണ്‌ ഹിന്ദുമത രൂപീകരണത്തിന്‌ ബ്രിട്ടീഷുകാര്‍ മുന്‍കൈ എടുത്തത്‌. സനാതന ധര്‍മത്തിലെ നാലു വര്‍ണങ്ങള്‍ ഗുണത്തെയും കര്‍മ്മത്തെയും അടിസ്‌ഥാനപ്പെടുത്തിയ ധര്‍മവ്യവസ്‌ഥിതിയാണ്‌. മന്ത്രങ്ങളിലും തപസിലും അധിഷ്‌ഠിതമായ ബ്രഹ്‌മജ്‌ഞാനം നേടിയെടുക്കുന്നവരെ ബ്രഹ്‌മചാരിയായി കണക്കാക്കിയിരുന്നു. സഹജീവികളുടെ സംരക്ഷണത്തിനും ക്രമസമാധാന പരിപാലനത്തിനും ധര്‍മ്മനിരപേക്ഷതയ്‌ക്കുമായി പ്രവര്‍ത്തിച്ചവരെ ക്ഷത്രിയരായും കാര്‍ഷിക-ഉത്‌പാദന-വിതരണ മേഖലകളില്‍ സേവനം നടത്തിയവരെ വൈശ്യരായും ഈ മൂന്നു വിഭാഗക്കാരെയും സേവിച്ചുവന്നവരെ ശൂദ്രരായും പരിഗണിച്ചുവന്നു.
ശൂദ്രനായിരുന്ന വസുദേവരുടെ സഹോദരി കുന്തീദേവി ക്ഷത്രിയനായ പാണ്ഡുവിനെ വിവാഹം കഴിച്ചതും സൂതപുത്രനായ കര്‍ണന്‍ രാജാവാകുന്നതും വാല്‌മീകിയും വേദവ്യാസനും നാരദനുമെല്ലാം മഹാഋഷികളാകുന്നതുമായ വ്യവസ്‌ഥിതിയെയാണ്‌ ചാതുര്‍വര്‍ണ്യത്തിലൂടെ സനാതനധര്‍മ്മം ലക്ഷ്യമിടുന്നത്‌. പഠനങ്ങളിലൂടെയും വിജ്‌ഞാന സമാഹരണത്തിലൂടെയും നിഷ്‌ഠകളിലൂടെയും നേടിയെടുക്കേണ്ട ജ്‌ഞാനസംഹിതയാണ്‌ ബ്രാഹ്‌മണ്യം. ഡോക്‌ടറുടെ സന്തതി ഡോക്‌ടര്‍ ആകുന്നതുപോലെ അല്ലെങ്കില്‍ വക്കീലിന്റെ സന്താനം വക്കീല്‍ ആകുന്നതുപോലെ പഠനവ്യവസ്‌ഥിതി കര്‍മ്മ-ധര്‍മ്മാനുഷ്‌ഠാനങ്ങളിലും ആസ്‌പദമായതാണ്‌. സ്വത്തു കൈമാറ്റംപോലെ പാരമ്പര്യ അവകാശമല്ല.
ക്രൈസ്‌തവസഭയില്‍ ഒരാള്‍ വൈദികന്‍ ആകുന്നതിന്‌ വളരെക്കാലം പഠനം നടത്തണം. കത്തോലിക്കാ സഭയില്‍ കുറഞ്ഞ്‌ 11 വര്‍ഷവും പ്ര?ട്ടസ്‌റ്റന്റുകാര്‍ക്ക്‌ 4 വര്‍ഷവും പഠനം നടത്തിയെങ്കില്‍ മാത്രമേ വൈദികന്‍ ആകാന്‍ കഴിയൂ. വൈദികവും തത്വശാസ്‌ത്രവും പഠിക്കുമ്പോള്‍ എല്ലാ മതങ്ങളെയും പറ്റി പഠിക്കേണ്ടതായിട്ടുണ്ട്‌. ഇസ്ലാം മതത്തില്‍ 15 വര്‍ഷക്കാലത്തോളം പഠനം നടത്തിയതിനുശേഷമാണ്‌ ഒരാള്‍ മതപുരോഹിതന്‍ ആകുന്നത്‌. അവിടെയും എല്ലാ മതങ്ങളെക്കുറിച്ചും ഫിലോസഫിയെക്കുറിച്ചും പഠിക്കേണ്ടതുണ്ട്‌. ഇനി ഹിന്ദുമതത്തിലെ കാര്യം പരിശോധിച്ചാല്‍ ഇങ്ങനെ യാതൊരു നിബന്ധനകളുമില്ല. ബ്രാഹ്‌മണകുലത്തിലെ ജനനവും ശരീരത്തിലെ പൂണൂലും ആണ്‌ യോഗ്യത എന്നുള്ള സ്‌ഥിതി മാറണം. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുശേഷം വേദപഠനവും മതങ്ങളെക്കുറിച്ച്‌ അടിസ്‌ഥാനപരമായി മനസിലാകുകയും പൂജാവിധികളും വൈദികകര്‍മ്മങ്ങളും വേണ്ടത്ര പഠിക്കുകയും വേണം.
ഹിന്ദുപുരോഹിതര്‍ക്ക്‌ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന്‌ സോഷ്യല്‍ മീഡിയയില്‍ മുറവിളി കൂട്ടുന്നവര്‍ ഇക്കാര്യങ്ങള്‍ മനസിലാക്കണം. പൗരോഹിത്യത്തില്‍ വേണ്ടത്ര പരിജ്‌ഞാനമില്ലാത്തതുകൊണ്ടാണ്‌ ഇത്തരമാളുകള്‍ ഗ്രഹദോഷങ്ങളുടെയും ദൈവങ്ങളുടെയും പേരില്‍ പല അന്ധവിശ്വാസങ്ങളും പടച്ചുവിടുന്നത്‌. നിര്‍ഗുണ പരബ്രഹ്‌മം എന്ന കാഴ്‌ചപ്പാടില്‍ ഊന്നിയതാണ്‌ സനാതനധര്‍മ്മം. അടിസ്‌ഥാനപരമായി ദൈവം പരബ്രഹ്‌മം പ്രപഞ്ചത്തിലെ നശ്വരമായ എല്ലാ സൃഷ്‌ടികളും ദൈവത്തിന്റെ മായയും ആണെന്ന്‌ ഇത്‌ നമ്മളെ പഠിപ്പിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാ സൃഷ്‌ടികളെയും ആരാധിക്കാന്‍ പഠിപ്പിക്കുന്ന സനാതന ധര്‍മ്മം ജാതിയിലോ മതത്തിലോ അധിഷ്‌ഠിതമല്ല. ലോകാ സമസ്‌താ സുഖിനോ ഭവന്തു എന്ന്‌ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നതും അഹം ബ്രഹ്‌മാസ്‌മി എന്ന്‌ അനുനിമിഷം ഉദ്‌ബോധിപ്പിക്കുന്നതുമായ മഹത്തായ തത്വസംഹിതയാണ്‌ സനാതനധര്‍മ്മം. ദൈവത്തിന്റെ സൃഷ്‌ടികള്‍ വര്‍ധിച്ചുവന്നപ്പോള്‍ മഹത്തായ സൃഷ്‌ടികളെ രൂപകല്‍പ്പന ചെയ്യുകയും അവതാരമെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. മഹത്തരമായതിനെ ആരാധിക്കുന്ന പ്രവണത വര്‍ധിച്ചു വരികയും കൂടുതല്‍ ദേവതകള്‍ രൂപത്തിലും ഭാവത്തിലും ജന്മമെടുക്കുകയും ഈ ദേവതകളെ ആരാധിച്ച്‌ പരബ്രഹ്‌മത്തില്‍ എത്തിച്ചേരുന്നതിനുള്ള വഴികള്‍ തേടുകയും ചെയ്‌തതു വഴി വിവിധ ദേവതകള്‍ക്കായി ക്ഷേത്രങ്ങള്‍ ഉണ്ടായി. ഈ ദേവതകളെ ആരാധിക്കുന്നതു വഴിയും ബ്രഹ്‌മത്തില്‍ എത്താമെന്ന്‌ വേദങ്ങള്‍ പഠിപ്പിക്കുന്നു.
ദേവസ്വം ബോര്‍ഡുകള്‍ക്ക്‌ നിരവധി ക്ഷേത്രങ്ങള്‍ ഉണ്ട്‌. മറ്റു ക്ഷേത്രങ്ങളിലും ദേവസ്വം ബോര്‍ഡുകളുടെ ക്ഷേത്രങ്ങളിലും പൂജാവിധികള്‍ പൂര്‍ണമായി പഠിച്ചിട്ടുള്ള പൂജാരികള്‍ വിരളമാണ്‌. ഗുരുശിഷ്യ പരമ്പരയില്‍ ഈ വിദ്യ പഠിക്കാന്‍ പുതിയ തലമുറ കാണിക്കുന്ന വൈമുഖ്യം ആണ്‌ അതിനു കാരണം. മാത്രമല്ല എല്ലാ ഗുരുക്കന്മാരും കാര്യമായ ശിക്ഷണം ലഭിച്ചവരായിരിക്കണമെന്നില്ല.
പൂജാവിധികള്‍ക്കും താന്ത്രികവിദ്യകള്‍ക്കുമൊക്കെ ഒരു െമേിറമൃറശമെശേീി കൊണ്ടു വരേണ്ടതുണ്ട്‌. ദേവസ്വം ബോര്‍ഡുകളുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും മലബാറിലും ഓരോ താന്ത്രികവിദ്യാലയങ്ങള്‍ സ്‌ഥാപിച്ച്‌ താല്‍പ്പര്യമുള്ള ഹിന്ദുമത വിശ്വാസികളെ തന്ത്രവിദ്യ അഭ്യസിപ്പിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. പന്ത്രണ്ടാം ക്ലാസ്‌ പാസായവരില്‍നിന്നും വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കാം. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക സമുദായങ്ങള്‍ക്കും പട്ടികജാതി മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കക്കാര്‍ക്കും പ്രത്യേക സംവരണങ്ങള്‍ ഏര്‍പ്പെടുത്താം.
ആര്‍ത്തവം നിലച്ച സ്‌ത്രീകള്‍ക്കും പ്രവേശനം നല്‍കാവുന്നതാണ്‌. മൂന്നുവര്‍ഷത്തെ കോഴ്‌സില്‍ അവസാന വര്‍ഷത്തേത്‌ പ്രായോഗിക പരിശീലനത്തിനു മുന്‍തൂക്കം നല്‍കി അമ്പലങ്ങളില്‍ പരിശീലകരായി നിയമിക്കാം. ആദ്യത്തെ ബാച്ച്‌ മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം പാസായി വരും. അതിനുശേഷം ദേവസ്വം ബോര്‍ഡുകളിലെ ക്ഷേത്രങ്ങളില്‍ നിയമനം നല്‍കുന്നതിന്‌ ഈ കോഴ്‌സ്‌ നിര്‍ബന്ധമാക്കണം. കേരളത്തിലെ നിലവിലെ സാമൂഹിക അന്തരീക്ഷത്തില്‍ ഇങ്ങനെയുള്ള ബിരുദപഠനം വളരെ അത്യാവശ്യമാണ്‌.

ബി. അജയകുമാര്‍

( ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍ ചെയര്‍മാനാണ്‌ ലേഖകന്‍. ഫോണ്‍: 9526912096)

Ads by Google
Tuesday 05 Feb 2019 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW