Sunday, August 25, 2019 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 07.39 PM

ടെസ്‌ല മോഡല്‍ 3 ചൈനീസ് വിപണിയില്‍

Tesla

ടെസ്‌ല മോഡല്‍ 3 ചൈനീസ് വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. മോഡല്‍ 3 സെഡാന്റെ 'പെര്‍ഫോമന്‍സ് ഓള്‍ വീല്‍ ഡ്രൈവ്' വേര്‍ഷനാണ് പുറത്തിറക്കിയത്. 5.60 ലക്ഷം റെന്‍മിന്‍ബി (ഏകദേശം 83,000 യുഎസ് ഡോളര്‍) മുതലാണ് വില.

കഴിഞ്ഞ മാസമാണ് ചൈനയില്‍ ടെസ്‌ല മോഡല്‍ 3 യുടെ ബുക്കിംഗ് ആരംഭിച്ചത്. അതേസമയം, വില കൂടിയ 'പെര്‍ഫോമന്‍സ് ഓള്‍ വീല്‍ ഡ്രൈവ്', 'ലോംഗ് റേഞ്ച് ഡുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവ്' വേര്‍ഷനുകള്‍ മാത്രമേ നിലവിൽ ലഭിക്കൂ.

എന്നാൽ, മോഡല്‍ 3 യുടെ വില കുറഞ്ഞ 'ലോംഗ് റേഞ്ച് റിയര്‍ വീല്‍ ഡ്രൈവ്' വേര്‍ഷന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് ആരംഭിച്ചതായിയാണ് റിപ്പോർട്ട്. മൂന്നാം പാദത്തില്‍ മാത്രമായിരിക്കും ഈ വേര്‍ഷന്‍ ചൈനീസ് വിപണിയിലെത്തുന്നത്. 4.33 ലക്ഷം റെന്‍മിന്‍ബി (ഏകദേശം 64,400 യുഎസ്) ഡോളര്‍ ആയിരിക്കും വില. ഇതേ വേരിയന്റിന് യുഎസ്സില്‍ 51,000 ഡോളര്‍ മുതലാണ് വില. ഈ വര്‍ഷം ടെസ്‌ലയുടെ മൂന്നാമത്തെ ജിഗാഫാക്റ്ററി ഷാങ്ഹായില്‍ പ്രവര്‍ത്തനമാരംഭിക്കും. അമേരിക്കയുടെ വെളിയില്‍ ടെസ്‌ല നിര്‍മ്മിക്കുന്ന ആദ്യ ഫാക്റ്ററിയാണ് ചൈനയിലേത്.

Ads by Google
Sunday 03 Feb 2019 07.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW