Thursday, August 22, 2019 Last Updated 17 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 09.43 AM

സാംസങിന്റെ ഫോള്‍ഡബിള്‍ ഫോണ്‍ ടീസര്‍ വീഡിയോ പുറത്ത്

GalaxyF foldable phone

സാംസങിന്റെ ഫോള്‍ഡബിള്‍ ഫോണിന്റെ വീഡിയോ പുറത്ത് വന്നു. ഫെബ്രുവരി 20ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ചടങ്ങില്‍ ഗാലക്‌സി എസ്10 സ്മാര്‍ട്‌ഫോണിനൊപ്പം സാംസങിന്റെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ ആയ ഗാലക്‌സി എഫ് അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ അണ്‍പാക്ക്ഡ് 2019 എന്ന അവതരണ പരിപാടിയുടെ ടീസറിലാണ് സാംസങിന്റെ ഫോള്‍ഡബിള്‍ ഫോണ്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സാംസങ് നിര്‍മിക്കാന്‍ പദ്ധതിയിടുന്ന ഉല്‍പ്പന്നങ്ങളാണ് ഈ വിഡിയോയില്‍ ഉള്ളത്. ഒരു യുവതി ഫോള്‍ഡബിള്‍ ഫോണ്‍ തുറക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. ഗാലക്‌സി എഫിന്റെ രൂപകല്‍പന എങ്ങനെ ആയിരിക്കുമെന്ന് സാംസങ് നേരത്തെ തന്നെ വെളിപ്പെടുത്തിയതാണ്. രണ്ട് ഡിസ്‌പ്ലേകളാണ് ഇതിന് ഉണ്ടാവുക. ഇതില്‍ ചെറിയ സ്‌ക്രീനിന് 1960 ഃ 840 പിക്‌സല്‍ റസലൂഷനും, പ്രധാന സ്‌ക്രീനിന് 2152 ഃ 1536 റസലൂഷനുമാണുള്ളത്. ഈ ഫോണില്‍ രണ്ട് ബാറ്ററികളുണ്ടായിരിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. പത്ത് ലക്ഷം ഫോണുകള്‍ വിപണിയിലെത്തിക്കാനാണ് സാംസങിന്റെ പദ്ധതി.

സാംസങ് വിയറ്റ്‌നാം എന്ന യൂട്യൂബ് പേജിലാണ് വീഡിയോ അപ് ലോഡ് ചെയ്യപ്പെട്ടതെന്ന് എക്‌സ് ഡിഎ ഡെവലപ്പേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ട്വിറ്ററിലും മെഗാ ന്യൂസിലാന്റ് വീഡിയോ പ്ലാറ്റ് ഫോണിലും വീഡിയോ അപ് ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

Ads by Google
Sunday 03 Feb 2019 09.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW