Wednesday, August 21, 2019 Last Updated 29 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 02.00 AM

വന്ദിച്ചില്ലെങ്കിലും നിന്ദിക്കല്ലേ..!

ഞാനും മൂര്‍ഖന്‍ ചേട്ടനുംകൂടി കടിച്ച്‌ അവന്റ കഥ കഴിച്ചു! ഒരു മണ്ണിര തന്റെ സുഹൃത്തിനോടു പറയുന്നതാണിത്‌. ഇരുവരും പാര്‍ക്കുന്നത്‌ ഒരേ പുരയിടത്തില്‍തന്നെയാണ്‌; പാമ്പുകടിയേറ്റു മരിച്ചതു പുരയിട ഉടമയും!
കേരളത്തിലുണ്ടായ നവോത്ഥാനത്തിന്റെ ഉടമസ്‌ഥാവകാശം സ്വന്തം പേരിലോ പാര്‍ട്ടിയുടെ പേരിലോ സമുദായത്തിന്റെ പേരിലോ ഒക്കെ എഴുതിച്ചേര്‍ക്കാന്‍ ഓരോരുത്തരും തത്രപ്പെടുന്നതു കണ്ടപ്പോള്‍ മണ്ണിരയുടെ കഥ ഓര്‍മ്മവന്നു. ഏതായാലും ഈ മണ്ണിരയ്‌ക്ക്‌ ഇന്നത്തെ നവോത്ഥാന നായകാവകാശവാദികളേക്കാള്‍ നിലവാരമുണ്ട്‌. കാരണം, കൃത്യം നിര്‍വ്വഹിച്ചത്‌ താന്‍തന്നെയാണെന്ന്‌ അവന്‍ ശഠിച്ചില്ല; മൂര്‍ഖന്‍ചേട്ടനെയുംകൂടി അംഗീകരിച്ചു. നവോത്ഥാനത്തിന്റെ ഉടമസ്‌ഥാവകാശം തങ്ങള്‍ക്കാണെന്ന്‌ കമ്യൂണിസ്‌റ്റുകാര്‍ പറയുമ്പോള്‍, കോണ്‍ഗ്രസുകാര്‍ പറയുന്നു, അന്ന്‌ ഇങ്ങനെയൊരു പാര്‍ട്ടി കേരളത്തില്‍ ഉണ്ടാകുകപോലും ചെയ്‌തിട്ടില്ലെന്ന്‌. എസ്‌.എന്‍.ഡി.പി.യും എന്‍.എസ്‌.എസും തൊട്ടുപിറകിലുണ്ട്‌, അവകാശവാദവുമായി. എസ്‌.എന്‍.ഡി.പി. അല്‍പ്പംകൂടി കടത്തി ഒരു ചോദ്യമെറിയുന്നുണ്ട്‌, തങ്ങളെ മ്ലേച്‌ഛന്മാരായി മുദ്രകുത്തി പീഡിപ്പിച്ചവര്‍ക്ക്‌ എങ്ങനെ ഇങ്ങനെ പറയാന്‍ കഴിയുമെന്ന്‌...
അങ്ങനെ, അങ്ങുമിങ്ങുമിരുന്ന്‌ ഒന്നും രണ്ടും പറഞ്ഞ്‌, കടകമ്പോളങ്ങളിലിരുന്നു വിശകലനം ചെയ്‌ത്‌, തെരുവോരങ്ങളിലും നാല്‍ക്കവലകളിലുമിരുന്ന്‌ അത്‌ ഉറക്കെപ്പറഞ്ഞ്‌, ചാനലിലും പാനലിലും ചര്‍ച്ചയാകാന്‍ തുടങ്ങി. തല്‍പ്പരകക്ഷികളെല്ലാം അരങ്ങിലേക്കിരച്ചുകയറി ഉറഞ്ഞുതുള്ളി കത്തിക്കയറാന്‍ തുടങ്ങി. വാക്കുതര്‍ക്കം വാക്കേറ്റമായും വിളി വെല്ലുവിളിയായും ഉയര്‍ന്നു. അതോടെ നവോത്ഥാനം െവെറലായി. പിന്നെയത്‌ ഒരു െവെറസായി പടര്‍ന്നുപിടിച്ചു.
അന്തിച്ചര്‍ച്ചയില്‍, പതിവിനു വിപരീതമായി ബുദ്ധിജീവികളും സാംസ്‌കാരിക നായകരും സാമൂഹിക-രാഷ്‌ട്രീയ നായകരും സാഹിത്യനായകന്മാരും പ്രത്യയശാസ്‌ത്രക്കാരുമെല്ലാം അണിയറയ്‌ക്കുള്ളിലൊതുങ്ങി നിന്നുകൊണ്ട്‌ അണികളെ അരങ്ങിലെത്തിച്ചു.
ഈ ലൊട്ടുലൊടുക്ക്‌ അഭ്യാസങ്ങള്‍കൊണ്ടൊന്നും വോട്ടുപെട്ടി നിറയില്ലെന്നു തിരിച്ചറിഞ്ഞ്‌ തലമൂത്ത നേതാക്കന്മാര്‍ കളത്തിലിറങ്ങാന്‍ തീരുമാനിച്ചു. അതോടെ, നവോത്ഥാനയാത്രകളും പ്രയാണങ്ങളുമാരംഭിച്ചു. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിറളിയും വെപ്രാളവും പ്രയാണങ്ങള്‍ക്ക്‌ ഊര്‍ജം പകര്‍ന്നു.
മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്ര മുതല്‍ ശബരിമലയാത്രവരെ എത്തി, ഈ യാത്രകള്‍. ശിപായിലഹളതൊട്ട്‌ ആര്‍ത്തവ ലഹളവരെ ആയി നവോത്ഥാനമുന്നേറ്റങ്ങള്‍. യാത്രകള്‍ക്കെല്ലാം പുതുമയും തനിമയുമുണ്ട്‌. യാത്രയ്‌ക്ക്‌ ഉപയോഗിക്കാന്‍ ഉന്തുവണ്ടി, പിടിവണ്ടി, കാളവണ്ടി, കുതിരവണ്ടി, വില്ലുവണ്ടി, റിക്ഷാവണ്ടി, ടു വീലര്‍, ഫോര്‍ വീലര്‍ എന്നിങ്ങനെ വണ്ടികള്‍ പലതരം! പെണ്‍വണ്ടികള്‍ എപ്പോള്‍വേണമെങ്കിലും പുറപ്പെടാന്‍ ഒരുമ്പെട്ടു നിലയുറപ്പിച്ചു. മഞ്ചല്‍, പല്ലക്ക്‌, രഥം മുതലായവയിലിരുന്നുള്ള യാത്ര വേറെയും! കൊടിയും കുടയും, ആലവട്ടവും വെഞ്ചാമരവും, കൊട്ടും കുരവയും, കല്ലും തടിയും, വടിയും വാളും, അമ്പും വില്ലും, വിളിയും വെല്ലുവിളിയും, കൊലയും കൊലവിളിയും എല്ലാംകൊണ്ടു വര്‍ണശബളവും ശബ്‌ദമുഖരിതവുമാണ്‌ ഈ യാത്രകളെല്ലാം! ഇതിനിടെ, നടപ്പും നില്‍പ്പും, ഇരുപ്പും കുത്തിയിരുപ്പും, നിരാഹാരവും നീരാഹാരവും വേജാഹാരവും നോണ്‍വേജാഹാരവും എല്ലാം യാത്രയുടെ ഭാഗങ്ങളായുണ്ട്‌. എല്ലാത്തിനെയും ചെറുത്തുനില്‍ക്കാന്‍ ഇതാ പെണ്‍മതില്‍...!
എന്തെല്ലാം ഒച്ചപ്പാടും ബഹളവും വഴക്കും ഉണ്ടായാലും അവസാനം കേള്‍ക്കുന്ന ഒരു വാക്കുണ്ട്‌ അഹിംസ! രക്‌തരൂക്ഷിതവിപ്ലവത്തിലൂടെ ജാതി-മത-വര്‍ണ-വര്‍ഗ രഹിത സമത്വസുന്ദര ലോകം കെട്ടിപ്പെടുക്കുവാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന കമ്യൂണിസ്‌റ്റുകാരും ഈയിടെയായി പ്രസംഗിക്കുന്നത്‌ അഹിംസാവേദാന്തം! മഹാത്മജിയെ കൊന്നു കൊലവിളിച്ചവരും പറയും ഞങ്ങളുടെ മാര്‍ഗം അഹിംസയുടേതാണെന്ന്‌. പശുവിനെ കൊന്നെന്നു പറഞ്ഞു മനുഷ്യനെ തല്ലിക്കൊന്നു കുഴിച്ചുമൂടിയിട്ട്‌, പശുവിന്റെ ജഡം മഞ്ചലിലേറ്റി വിലാപയാത്രനടത്തി ഭയഭക്‌തിയാദരവോടും ഔദ്യോഗികബഹുമതിയോടുംകൂടി ആയിരങ്ങളെയും പതിനായിരങ്ങളെയും സാക്ഷിനിര്‍ത്തി കബറടക്കശുശ്രൂഷ നടത്തിയിട്ടു വിളിച്ചുപറയും, ഞങ്ങള്‍ അഹിംസാമാര്‍ഗത്തിലൂടെയാണു നീങ്ങുന്നതെന്ന്‌! ശബരിമലവിപ്ലവം പൊട്ടിപ്പുറപ്പെട്ടശേഷം എല്ലാവരും ഉെച്ചെസ്‌തരം ഉദ്‌ഘോഷിക്കുന്നു, ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന്‌! നിരീശ്വരവാദിയായ മാര്‍ക്‌സിസ്‌റ്റ്‌ നേതാവ്‌ ടി.വി. തോമസ്‌ മരണാസന്നനായപ്പോള്‍ കൂദാശാ സ്വീകരണത്തിനു താല്‍പ്പര്യം കാണിച്ചെന്നറിഞ്ഞ്‌ അദ്ദേഹത്തെ നിരീക്ഷിക്കാന്‍ രാപകല്‍ ആളുകളെ കാവല്‍ നിര്‍ത്തിയിട്ട്‌ അവരും പറയുന്നു ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന്‌. സഖാവ്‌ മത്തായി ചാക്കോ കൂദാശ സ്വീകരിച്ചാണു മരിച്ചതെന്നു പറഞ്ഞ മെത്രാനെ നികൃഷ്‌ടജീവിയെന്നു വിളിച്ചിട്ട്‌, െമെക്കില്‍കൂടി വിളിച്ചുപറയുന്നു, ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ്‌. ശവം എവിടെയുണ്ടോ അവിടെ കഴുകനുമുണ്ട്‌, വോട്ട്‌ എവിടെയുണ്ടോ അവിടെ രാഷ്‌ട്രീയക്കാരുമുണ്ട്‌!
സ്വന്തം സമുദായത്തിന്റെയോ പാര്‍ട്ടിയുടെയോ സ്വത്വം സമര്‍ത്ഥിക്കാന്‍ സ്വന്തം നേതാക്കന്മാരുടെ പേരും ഉരുവിടാറുണ്ട്‌. ഇതു കണ്ടു കൗതുകംതോന്നി ഒക്‌ടോബര്‍ ഒന്നാം തീയതി മുതല്‍ ഡിസംബര്‍ ഒന്നാം തീയതിവരെ, കേരളത്തിലെ പ്രമുഖ പത്രങ്ങളില്‍ വന്ന പേരുകള്‍ ശ്രദ്ധിച്ചു. താഴെ പറയുന്നവരാണവര്‍: സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, ഡോ. പല്‍പ്പു, കുമാരനാശാന്‍, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി, മന്നത്തു പത്മനാഭന്‍, ശ്രീ. കേശവന്‍. കെ.കേളപ്പന്‍, ടി.കെ.മാധവന്‍...
നവോത്ഥാനപ്രവര്‍ത്തനങ്ങളുടെയെല്ലാം മുന്‍നിരയില്‍നിന്നു പ്രവര്‍ത്തിച്ചിട്ടുള്ള ക്രൈസ്‌തവസമുദായത്തില്‍പ്പെട്ട ആരുടെയെങ്കിലും പേരുണ്ടോ എന്നറിയാന്‍ രണ്ടു മാസത്തോളം ചാനലുകളിലും പത്രങ്ങളിലും പരതി കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നെങ്കിലും ഒരാളുടെ പോലും പേരു കാണാന്‍ കഴിഞ്ഞില്ല. ഈ ലേഖകനെപ്പോലെ നിരീക്ഷിച്ചുകൊണ്ടിരുന്ന മറ്റു പലരുമുണ്ടായിരുന്നു. അവരില്‍ ചിലര്‍ പ്രതികരിക്കാന്‍ തുടങ്ങി. അതിനു മറുപടിയെന്നോണം എസ്‌.എന്‍.ഡി.പിയുടെ സമാദരണീയനായ നേതാവ്‌ വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ഡിസംബര്‍ 17-നു പത്രക്കുറിപ്പിലൂടെ ഒരു ചരിത്രപ്രസ്‌താവന നടത്തി, നവോത്ഥാനത്തില്‍ ക്രിസ്‌ത്യാനികള്‍ക്ക്‌ ഒരു പങ്കുമില്ല..!
വില്യം ഷേക്‌സ്‌പിയറുടെ ജൂലിയസ്‌ സീസര്‍ എന്ന ചരിത്രനാടകത്തിലെ സീസര്‍ ചക്രവര്‍ത്തിയുടെ പ്രതികരണമാണ്‌ ഓര്‍മ്മയില്‍ വരുന്നത്‌: ഞ്ഞന്ധ ന്ധഗ്മ ത്ഭഗ്മഗ്നത്ഭഗ്മനു ങ്ങത്സഗ്മന്ധനു! ക്ക ്രത്നഗ്നഗ്മ ങ്ങത്സഗ്മന്ധഗ്മന്ഥ (ബ്രൂട്ടസേ! നീയും). ആത്മാര്‍ത്ഥ സുഹൃത്തെന്നു താന്‍ കരുതിയിരുന്ന ബ്രൂട്ടസും തന്റെ നേരേ കത്തിയുമായി നില്‍ക്കുന്നതു കണ്ടപ്പോഴുള്ള സീസറുടെ പ്രതികരണമായിരുന്നു ഇത്‌. വിഷസര്‍പ്പത്തിന്റെ വിഷപ്പല്ലിനേക്കാള്‍ മൂര്‍ച്ചയേറിയതാണ്‌ നന്ദികേടെന്ന്‌, കിങ്‌ ലിയര്‍ നാടകത്തില്‍ ഷേക്‌സ്‌പിയര്‍ പറയുന്നു.
ആദരണീയനായ വെള്ളാപ്പള്ളി നടേശാ, സ്‌നേഹിതാ, സഹോദരാ, നന്ദികേടു കാണിക്കരുതേ... ഒരുപദ്രവവും ആര്‍ക്കും ഒരിക്കലും ചെയ്യാതെ ഉപകാരം മാത്രം ചെയ്‌തുപോരുന്ന ഒരു ന്യൂനപക്ഷസമൂഹമല്ലേ ക്രൈസ്‌തവസമൂഹം. അങ്ങയുടെ സമുദായത്തിന്‌ എന്തെങ്കിലും ദ്രോഹം എന്നെങ്കിലും ക്രൈസ്‌തവസമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോ? താങ്കള്‍, ഇതല്ലിതിനപ്പുറം പറഞ്ഞാലും ചെയ്‌താലും ഞാനെന്നല്ല, ഒരു ക്രിസ്‌ത്യാനിയും താങ്കള്‍ക്ക്‌ ഒരു ഉപദ്രവവും ചെയ്യില്ല. കാരണം, യേശുക്രിസ്‌തു പഠിപ്പിച്ചത്‌ ശത്രുക്കളെ സ്‌നേഹിക്കാനാണ്‌ (മത്തായി. 5:44). താങ്കളുടെ സമുദായത്തിനു ക്രിസ്‌ത്യാനികള്‍ ചെയ്‌ത ഒട്ടേറെ നല്ല കാര്യങ്ങളുണ്ട്‌. അതുകൊണ്ടാണ്‌ ഇങ്ങനെയൊരു പ്രതികരണം അറിയാതെവന്നുപോയത്‌. സദയം ക്ഷമിക്കണം...
ഇനി, എന്താണു ചെയ്‌തത്‌ എന്നല്ലേ? പറയാം. പറയാനൊട്ടേറെയുണ്ട്‌. ഒരു പുസ്‌തകമെഴുതിയാലും തീരാത്തത്ര കാര്യങ്ങള്‍..! ചില കാര്യങ്ങള്‍ പറയാം. നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാലഘട്ടത്തില്‍ ഈഴവസമുദായത്തിന്റെ അവസ്‌ഥയെന്തായിരുന്നുവെന്ന്‌ അങ്ങേക്കറിയാമല്ലോ. എത്രയോ ദയനീയം! പക്ഷേ, ഇന്നത്തെ അവസ്‌ഥയോ?
ഗുരു പറഞ്ഞ കാര്യം ശ്രദ്ധിക്കൂ, എനിക്കു സന്യാസം തന്നത്‌ ഇംഗ്ലീഷുകാരാണ്‌. ബ്രിട്ടീഷ്‌ രാജാവ്‌ നേരിട്ടു നല്‍കിയതല്ലല്ലോ ഇത്‌. ഇംഗ്ലീഷുകാരായ മിഷനറിമാരില്‍നിന്നല്ലേ സഹോദരാ, ഗുരു ഇതു സ്വീകരിച്ചത്‌? അങ്ങു വാഴ്‌ത്തിപ്പുകഴ്‌ത്തുന്ന ലോകസമാദരണീയനായ സ്വാമി വിവേകാനന്ദന്‍ പറഞ്ഞു, ക്രിസ്‌തുവിന്റെ മിഷനറിമാരെയാണു ഞങ്ങള്‍ക്കാവശ്യം. അത്തരക്കാര്‍ നൂറുകണക്കിനോ ആയിരകണക്കിനോ ഭാരതത്തിലേക്കു വരട്ടെ. ക്രിസ്‌തുവിന്റെ ജീവിതം കൊണ്ടുവരിക. അതു സമുദായ ഹൃദയത്തില്‍ വ്യാപിക്കട്ടെ. ഭാരതത്തിന്റെ ഏതു ഗ്രാമത്തിലും ഏതു കോണിലും അവിടുന്നുപദേശിക്കപ്പെടട്ടെ (ദീപനാളം 2019 ജനുവരി 23).
ഈഴവര്‍ക്കു സവര്‍ണര്‍ക്കൊപ്പം വിദ്യാഭ്യാസം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതു മനസിലാക്കിയ മിഷനറിമാര്‍ ഈഴവമിഷന്‍ എന്നൊന്നു സ്‌ഥാപിച്ചിരുന്നു എന്നോര്‍ക്കുക. റവ. ജോസഫ്‌ പിറ്റ്‌ എഴുതിയത്‌ ഉദ്ധരിക്കട്ടെ: ഈഴവര്‍ക്ക്‌ പശുവിനെ വളര്‍ത്താം, പാലു കുടിച്ചുകൂടാ. പശു പ്രസവിച്ചാല്‍ യജമാനന്‍ പശുവിനെയും കുട്ടിയെയും കൊണ്ടുപോകും. 1811-ല്‍ തിരുവിതാംകൂറില്‍ ഈഴവരായ ഒരുലക്ഷത്തിമുപ്പത്താറായിരം അടിമകളുണ്ടായിരുന്നു (ദീപനാളം 2019 ജനുവരി 23). 1865-ല്‍ തിരുവിതാംകൂറില്‍ ഒട്ടാകെ ആറായിരത്തോളം ഈഴവര്‍ക്ക്‌ വിദ്യാഭ്യാസം ലഭിച്ചിരുന്നുവെന്ന്‌ 1895-ല്‍ ഡോ.പല്‍പ്പു അന്നത്തെ ദിവാന്‍ ശങ്കരസുബയ്യയ്‌ക്ക്‌ എഴുതിയ കത്തില്‍ കാണാം. ഇവര്‍ക്കൊക്കെ വിദ്യ പകര്‍ന്നുകൊടുത്തത്‌ മിഷനറിമാരല്ലേ സഹോദരാ...
മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഡിസംബര്‍ 22-നു പറഞ്ഞതു ശ്രദ്ധിക്കുക: "കേരള നവോത്ഥാനത്തില്‍ ക്രിസ്‌ത്യന്‍ മിഷനറിമാരുടെ പങ്ക്‌ ആര്‍ക്കും നിഷേധിക്കാനാവില്ല." സംസ്‌കൃതസര്‍വകലാശാല മുന്‍ െവെസ്‌ ചാന്‍സിലര്‍ ഡോ.കെ.എസ്‌. രാധാകൃഷ്‌ണന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "വിദ്യാഭ്യാസ-ആരോഗ്യരംഗങ്ങളില്‍ കേരളം െകെവരിച്ച പുരോഗതിക്കു ക്രൈസ്‌തവസഭകള്‍ നല്‍കിയ സംഭാവനകള്‍ തമസ്‌കരിക്കാനാവില്ല." മുന്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി പറയുന്നു: "ക്രൈസ്‌തവസഭ സ്‌ഥാപിച്ച വിദ്യാലയങ്ങളിലൂടെ പഠിച്ചുവളര്‍ന്ന കോടിക്കണക്കിനാളുകളുണ്ട്‌. ആശുപത്രികളിലൂടെ സൗഖ്യം പ്രാപിച്ച ജനലക്ഷങ്ങളുണ്ട്‌. ഇവയിലൂടെയാണ്‌ ഇന്ത്യയിലെ ക്രിസ്‌ത്യാനികളെ രാജ്യം കാണുന്നത്‌."
കേരളത്തിലെ ജാതീയമായ വിവേചനങ്ങളെയും അനാചാരങ്ങളെയും തകര്‍ക്കാന്‍ വിദ്യാഭ്യാസത്തിലൂടെ വിപ്ലവം സൃഷ്‌ടിച്ച നവോത്ഥാനനായകനാണ്‌ വിശുദ്ധ ചാവറയച്ചന്‍. 1864-ല്‍ പള്ളിയോടൊപ്പം പള്ളിക്കൂടമെന്ന ചാവറയച്ചന്റെ ആശയം കേരളനവോത്ഥാനത്തിന്‌ പുതിയ അധ്യായം കുറിച്ചു. ശ്രീനാരായണഗുരു കളരിയില്‍ പഠിക്കുന്ന കാലത്തു ചാവറയച്ചന്‍ സ്‌ഥാപിച്ച സ്‌കൂളുകള്‍ പലതും കേരളത്തിലുണ്ടായിരുന്നു എന്നുകൂടി ഓര്‍ക്കണം.

ഡോ. തോമസ്‌ മൂലയില്‍

(ലേഖകന്റെ ഫോണ്‍: 9048117875)

Ads by Google
Sunday 03 Feb 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW