Tuesday, August 20, 2019 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 01.59 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍; പരീക്ഷാ തീയതി

മൂന്നും നാലും സെമസ്‌റ്റര്‍ എം.എ./എം.എസ്‌സി./എം.കോം പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ (2016 അഡ്‌മിഷന്‍ റഗുലര്‍/2016ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി/2012, 2013 അഡ്‌മിഷന്‍ സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്‌ അദാലത്ത്‌ 2018) പരീക്ഷകള്‍ 22ന്‌ ആരംഭിക്കും.

ആറാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌. (2016 അഡ്‌മിഷന്‍ റഗുലര്‍/20132015 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌), നാലാം സെമസ്‌റ്റര്‍ (സി.ബി.സി.എസ്‌. - 2017 അഡ്‌മിഷന്‍ റഗുലര്‍/20132016 അഡ്‌മിഷന്‍ സി.ബി.സി.എസ്‌.എസ്‌. റീഅപ്പിയറന്‍സ്‌) പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച്‌ 12, 13 തീയതികളില്‍ ആരംഭിക്കും.

അഞ്ചും ആറും സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌. ബി.എ./ബി.കോം പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച്‌ 15ന്‌ ആരംഭിക്കും.

പ്രാക്‌ടിക്കല്‍

മൂന്നാം സെമസ്‌റ്റര്‍ (സി.ബി.സി.എസ്‌.) ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ്‌, കമ്പ്യൂട്ടര്‍ മെയിന്റനന്‍സ്‌ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ്‌ (റഗുലര്‍/സപ്ലിമെന്ററി) നവംബര്‍ 2018 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 12, 13 തീയതികളില്‍ അതത്‌ കോളജുകളില്‍ നടക്കും.

ബി.ആര്‍ക്‌. ഇന്റേണല്‍ റീഡു

ഏഴാം സെമസ്‌റ്ററിലേയും ഈവന്‍ സെമസ്‌റ്ററിലേയും (2011 മുതലുള്ള അഡ്‌മിഷന്‍) ബി.ആര്‍ക്‌ പരീക്ഷയുടെ ഇന്റേണല്‍ റീഡുവിന്‌ ഫെബ്രുവരി എട്ടുവരെ അപേക്ഷിക്കാം. 2000 രൂപയാണ്‌ രജിസ്‌ട്രേഷന്‍ ഫീസ്‌. അപേക്ഷ ഡെപ്യൂട്ടി രജിസ്‌ട്രാര്‍ ണ്ടണ്ട (പരീക്ഷ)ക്ക്‌ നല്‍കണം. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

പരീക്ഷാഫലം

2018 ജൂണില്‍ എറണാകുളം ഗവണ്‍മെന്റ്‌ ലോ കോളജില്‍ നടത്തിയ ഒന്‍പതാം സെമസ്‌റ്റര്‍ എല്‍.എല്‍.ബി (പഞ്ചവത്സരം - 2006 - 2010 അഡ്‌മിഷന്‍ സപ്ലിമെന്ററി, 2006ന്‌ മുമ്പുള്ള അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 18 വരെ അപേക്ഷിക്കാം.

2018 ഫെബ്രുവരിയില്‍ നടന്ന ഒന്നാം സെമസ്‌റ്റര്‍ (സപ്ലിമെന്ററി), 2018 ജൂലൈയില്‍ നടന്ന രണ്ടാം സെമസ്‌റ്റര്‍ (സപ്ലിമെന്ററി) ഡി.ഡി.എം.സി.എ. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 15 വരെ അപേക്ഷിക്കാം.

കേരള

പ്രാക്‌ടിക്കല്‍

2018 ഒക്‌ടോബറില്‍ നടന്ന എട്ടാം സെമസ്‌റ്റര്‍ ബി.ടെക്‌ (2008 സ്‌കീം സപ്ലിമെന്ററി) കമ്പ്യൂട്ടര്‍ സയന്‍സ്‌ ആന്‍ഡ്‌ എഞ്ചിനീയറിങ്‌ ബ്രാഞ്ചിന്റെ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ അഞ്ച്‌, ആറ്‌ തീയതികളില്‍ യൂണിവേഴ്‌സിറ്റി കോളജ്‌ ഓഫ്‌ എഞ്ചിനീയറിങ്‌, കാര്യവട്ടം, യൂനസ്‌ കോളേജ്‌ ഓഫ്‌ എഞ്ചിനീയറിങ്‌ ആന്‍ഡ്‌ ടെക്‌നോളജി, വടക്കേവിള എന്നീ സെന്ററുകളില്‍ നടക്കുന്നതാണ്‌. വിശദവിവരങ്ങള്‍ വെബ്‌െസെറ്റില്‍.

മാര്‍ക്ക്‌ ലിസ്‌റ്റ്‌ െകെപ്പറ്റാം

വിദൂര വിദ്യാഭ്യാസ വിഭാഗം 2018 സെപ്‌റ്റംബറില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.ബി.എ സപ്ലിമെന്ററി പരീക്ഷയുടെ മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ അതാത്‌ സെന്ററുകളില്‍ നിന്ന്‌ െകെപ്പറ്റേണ്ടതാണ്‌.

പെന്‍ഷന്‍കാരുടെ ശ്രദ്ധയ്‌ക്ക്‌

സര്‍വകലാശാലയില്‍ നിന്നും പെന്‍ഷന്‍ െകെപ്പറ്റുന്നവര്‍ 2018-19 സാമ്പത്തിക വര്‍ഷം ആദായ നികുതിയുടെ പരിധിയില്‍ വരുന്നുണ്ടെങ്കില്‍ 15 -ാം തീയതിക്കകം നിര്‍ബന്ധമായും നിര്‍ദിഷ്‌ട ഫോര്‍മാറ്റില്‍ ആദായ നികുതി സ്‌റ്റേറ്റ്‌മെന്റും അനുബന്ധ രേഖകളും (ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍) പെന്‍ഷന്‍ സെക്ഷനില്‍ സമര്‍പ്പിക്കണം. കൂടാതെ ആദായനികുതി ഇളവിനായി ഭവനവായ്‌പാതിരിച്ചടവ്‌ രസീത്‌ സമര്‍പ്പിച്ചവരും, 80ഇ യില്‍ ഉള്‍പ്പെടുന്ന ടാക്‌സ്‌ സേവിങ്‌സ്‌ സ്‌കീമുകളില്‍ ആദായ നികുതി ഇളവ്‌ ലഭിക്കുന്നവരും 12 ബി ബി ഫോറം കൂടി നല്‍കേണ്ടതാണ്‌. സ്‌റ്റേറ്റ്‌മെന്റ്‌, 12 ബി ബി മാതൃകയും വിവരങ്ങളും വെബ്‌െസെറ്റില്‍ ലഭ്യമാണ്‌. പെന്‍ഷന്‍നമ്പരും ജനനത്തീയതിയും ഉപയോഗിച്ച്‌ പെന്‍ഷന്‍ സ്‌പോട്ട്‌ െസെറ്റില്‍ ലോഗിന്‍ ചെയ്‌ത്‌ വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ്‌.

െടെംടേബിള്‍

ഈ മാസം ആരംഭിക്കുന്ന ഒന്നാം സെമസ്‌റ്റര്‍ എം.സി.എ (2015 സ്‌കീം), രണ്ടാം സെമസ്‌റ്റര്‍ എം.സി.എ (2011 സ്‌കീം) പരീക്ഷകളുടെ െടെംടേബിള്‍ വെബ്‌െസെറ്റില്‍.

പരീക്ഷാഫീസ്‌

നാലാം സെമസ്‌റ്റര്‍ ബി.ടെക്‌ പാര്‍ട്ട്‌ െടെം റീസ്‌ട്രക്‌ച്ചേര്‍ഡ്‌ 2013 സ്‌കീം സപ്ലിമെന്ററി പരീക്ഷയുടെ ഓണ്‍െലെന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരീക്ഷയ്‌ക്ക്‌ പിഴ കൂടാതെ വരെയും 50 രൂപ പിഴയോടെ 12 വരെയും 125 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌െസെറ്റില്‍.

പരീക്ഷാഫലം

2018 ജൂണില്‍ നടന്ന കമ്പയ്‌ന്‍ഡ്‌ ഒന്നും രണ്ടും സെമസ്‌റ്റര്‍, നാലാം സെമസ്‌റ്റര്‍, ആറാം സെമസ്‌റ്റര്‍, എട്ടാം സെമസ്‌റ്റര്‍, ഒന്‍പതാം സെമസ്‌റ്റര്‍ ബി.ആര്‍ക്ക്‌ (2008 സ്‌കീം) പരീക്ഷാഫലം വെബ്‌െസെറ്റില്‍.

2018 ഒക്‌ടോബറില്‍ നടത്തിയ എം.ഫില്‍ കെമിസ്‌ട്രി, ഇസ്ലാമിക്‌ ഹിസ്‌റ്ററി, ഫിലോസഫി (2017 - 18 ബാച്ച്‌ റെഗുലര്‍), ഫിലോസഫി (2016 - 17 ബാച്ച്‌ സപ്ലിമെന്ററി) യൂണിവേഴ്‌സിറ്റി കോളജ്‌ തിരുവനന്തപുരം വിദ്യാര്‍ഥികളുടെ പരീക്ഷാഫലം വെബ്‌െസെറ്റില്‍.

രണ്ടാം സെമസ്‌റ്റര്‍ എം.എ ഫിലോസഫി, സംസ്‌കൃതം ലാംഗ്വേജ്‌ ആന്‍ഡ്‌ ലിറ്ററേച്ചര്‍, തമിഴ്‌ ലാംഗ്വേജ്‌ ആന്‍ഡ്‌ ലിറ്ററേച്ചര്‍, അറബിക്‌ ലാംഗ്വേജ്‌ ആന്‍ഡ്‌ ലിറ്ററേച്ചര്‍, ഇസ്ലാമിക്‌ ഹിസ്‌റ്ററി, സോഷ്യോളജി, പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷന്‍, ഹ്യൂമന്‍ റിസോഴ്‌സ്‌ മാനേജ്‌മെന്റ്‌, എം.എസ്‌.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്‌, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌, ഹോം സയന്‍സ്‌ (ഫാമിലി റിസോഴ്‌സ്‌ മാനേജ്‌മെന്റ്‌, എക്‌സ്‌റ്റന്‍ഷന്‍ എഡ്യൂക്കേഷന്‍, ഫുഡ്‌ ന്യൂട്രീഷ്യന്‍, ന്യൂട്രീഷന്‍ ആന്‍ഡ്‌ ഡയറ്ററ്റിക്‌സ്‌) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സമ്പര്‍ക്ക പരിപാടി

സര്‍വകലാശാലയിലെ ഐ.ക്യു.എ.സി സംഘടിപ്പിക്കുന്ന സമ്പര്‍ക്ക പരിപാടിയായ ഇന്ററാക്ഷന്‍ വിത്ത്‌ എമിനെന്റ്‌ സ്‌കോളര്‍ പദ്ധതിയുടെ ഭാഗമായി നാലിന്‌ 12 മണിക്ക്‌ നോബേല്‍ പുരസ്‌കാര ജേതാവ്‌ പ്രഫ. ആദാ ഇ യോനാഥ്‌ പങ്കെടുക്കുന്നു പ്രസ്‌തുത പരിപാടിയില്‍ െവെസ്‌ ചാന്‍സലര്‍, പ്രോ. െവെസ്‌ ചാന്‍സലര്‍, സിന്‍ഡിക്കേറ്റ്‌ അംഗങ്ങള്‍, സയന്‍സ്‌ വിഭാഗം അദ്ധ്യാപകരും ഗവേഷക വിദ്യാര്‍ഥികളും പങ്കെടുക്കുന്നതാണ്‌.

Ads by Google
Sunday 03 Feb 2019 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW