Sunday, August 18, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 01.59 AM

അന്തര്‍ സര്‍വകലാശാല ചാവറ പ്രസംഗമത്സരം

കൊച്ചി: വിശുദ്ധ കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറയുടെ പേരില്‍ എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ അന്തര്‍ സര്‍വകലാശാല പ്രസംഗമത്സരം സംഘടിപ്പിക്കും. പ്രാഥമികതല മത്സരം ആറിന്‌ ഒന്‍പതു കോളജുകളില്‍ നടത്തും. പ്രാഥമികതല മത്സരത്തില്‍ വിഷയം പൊതുവായിരിക്കും. ഒരു കോളജില്‍നിന്ന്‌ എത്ര വിദ്യാര്‍ഥികള്‍ക്കും പ്രാഥമിക മത്സരത്തില്‍ പങ്കെടുക്കാം. ഒന്‍പതു കേന്ദ്രങ്ങളില്‍നിന്നു വിജയികളാകുന്ന 27 പേര്‍ക്ക്‌ എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ 16 ന്‌ നടക്കുന്ന െഫെനല്‍ മത്സരത്തില്‍ പങ്കെടുക്കാം.
മത്സരത്തിന്‌ ആനുകാലിക പ്രസക്‌തിയുള്ള പൊതുവിഷയമായിരിക്കും. മലയാളമായിരിക്കും മാധ്യമം. പ്രാഥമികതല മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക്‌ പ്രോത്സാഹന സമ്മാനമായി 1500, 1000, 700 രൂപ വീതം ഓരോ കേന്ദ്രത്തിലും നല്‍കും. കേന്ദ്രങ്ങള്‍: കണ്ണൂര്‍: നിര്‍മ്മലഗിരി കോളജ്‌ 0490-2361247, 9447483180. കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌ കോളജ്‌, 0495-2355901, 9447705355. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളജ്‌, 0480-2825258, 9497392261. എറണാകുളം സേക്രട്ട്‌ ഹാര്‍ട്ട്‌ കോളജ്‌ 0484-2870504, 9446058463. മൂലമറ്റം സെന്റ്‌ ജോസഫ്‌ കോളജ്‌ 0486-2252043, 9846708606. കോട്ടയം, കെ.ഈ. കോളജ്‌. 0481- 2597374, 9496546707, വയനാട്‌ പഴശിരാജ കോളജ്‌, 04936- 240366, 9447399513. പാലക്കാട്‌ മേഴ്‌സി കോളജ്‌, 0491- 2541149, 9496492543. തിരുവനന്തപുരം ക്രൈസ്‌റ്റ്‌ കോളജ്‌, 0471-2487333, 9447131089 എന്നീ പ്രാഥമികതല മത്സരകേന്ദ്രങ്ങളില്‍ വിളിച്ച്‌ പേര്‌ രജിസ്‌റ്റര്‍ ചെയ്യാം.

Ads by Google
Sunday 03 Feb 2019 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW