Saturday, August 24, 2019 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 02 Feb 2019 03.28 PM

ആറ് റോള്‍സ് റോയിസ് കാറുകള്‍ കൂടി സ്വന്തമാക്കി റൂബെന്‍ സിങ്ങ്

Rolls Royce, Billionaire Sardar

തലപ്പാവിനെ ബാന്‍ഡേജെന്ന് ബ്രിട്ടീഷുകാരന്‍ വിളിച്ച് അവഹേളിച്ചതിന് മറുപടിയായി ആഴ്ചയില്‍ ഏഴ് ദിവസവും തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയിസ് കാറുകളിലെത്തി മധുരപ്രതികാരം വീട്ടിയ സിഖുകാരനാണ് റൂബെന്‍ സിങ്ങ്. ലണ്ടന്‍ സ്വദേശിയായ ഈ വ്യവസായി ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പുതിയ ആറ് റോള്‍സ് റോയിസ് കാറുകള്‍ കൂടി വാങ്ങിയാണ് റൂബെന്‍ സിങ്ങ് വീണ്ടും വാര്‍ത്തയില്‍ ഇടം പിടിച്ചത്. രത്‌നങ്ങളുടെ ശേഖരം എന്നാണ് റൂബന്‍ ഇതിനെ വിളിക്കുന്നത്.

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന്റെ സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ പല പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. കടുത്ത വാഹനപ്രേമിയായ സിങ്ങിന്റെ പക്കലുള്ള റോള്‍സ് റോയിസ് കാറുകളുടെ എണ്ണം ഇതോടെ ഇരുപതിനടുത്തായി. റൂബെന്റെ റോള്‍സ് റോയിസുകളില്‍ പുതുതായി എത്തിയ ആറെണ്ണത്തില്‍ മൂന്ന് റോള്‍സ് റോയിസ് ഫാന്റം കാറുകളും മൂന്ന് കള്ളിനന്‍ എസ്യുവികളും ഉള്‍പ്പെടുന്നു. കാറുകളോരോന്നിനും രത്‌നങ്ങളുടെ നിറമായത് കാരണമാണ് റൂബനിതിനെ രത്‌നങ്ങളുടെ ശേഖരമെന്ന് വിളിക്കുന്നത്. ഫാന്റത്തിന്റെയും കള്ളിനന്റെയും ഓരോ കാറിനും മരതകം, പവിഴം, ഇന്ദ്രനീലം എന്നീ രത്‌നങ്ങളുടെ നിറമാണ് നല്‍കിയിരിക്കുന്നത്. മരതകം, പവിഴം എന്നിവയുടെ നിറത്തിലുള്ള കാറുകള്‍ വളരെ വേഗം തന്നെ കിട്ടിയപ്പോള്‍ ഇന്ദ്രനീലത്തിന്റെ നിറത്തിലുള്ളവ കിട്ടിയത് അടുത്തിടെയാണ്.

Rolls Royce, Billionaire Sardar

റോള്‍സ് റോയിസ് കാറുകള്‍ കൂടാതെ ബുഗാട്ടി വെയ്‌റോണ്‍, പോര്‍ഷ 918 സ്‌പൈഡര്‍, പഗാനി ഹുയാറ, ലംബോര്‍ഗിനി ഹുറാക്കാന്‍, ഫെറാറി എ12 ബെര്‍ലിനെറ്റ എന്നീ കാറുകളുടെ ശേഖരവും റൂബെന്റ പക്കലുണ്ട്. റോള്‍സ് റോയിസ് സെഡാന്‍ ശ്രേണിയില്‍ ഏറ്റവും വിലയേറിയ അത്യാഢംബര കാറാണ് റോള്‍സ് റോയിസ് ഫാന്റമെങ്കില്‍ കമ്പനിയുടെ ഏക എസ്യുവിയാണ് കള്ളിനന്‍. ബ്രട്ടീഷ് ബില്‍ഗേറ്റസ് എന്നറിയപ്പെടുന്ന റൂബെന്‍ സിങ്ങ് ഓള്‍ഡേ പിഎ, ഇഷര്‍ ക്യാപിറ്റല്‍ ഉള്‍പ്പെടുന്ന വ്യവസായ സംരഭങ്ങളുടെ തലവനാണ്.

Ads by Google
Saturday 02 Feb 2019 03.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW