Monday, August 19, 2019 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 02 Feb 2019 11.52 AM

കുറഞ്ഞവിലയില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവിയുമായി ഇന്ത്യന്‍ കമ്പനി; വില കേട്ടാല്‍ ഞെട്ടും

uploads/news/2019/02/285082/smart-tv.jpg

കുറഞ്ഞവിലയില്‍ 32 ഇഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടി.വിയുമായി ഒരു ഇന്ത്യന്‍ കമ്പനി. ഡല്‍ഹി അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന സാമി ഇന്‍ഫോര്‍മാറ്റിക്സ് ആണ് ഞെട്ടിക്കുന്ന വിലക്കിഴിവില്‍ ടിവി വില്‍ക്കുന്നത്. 4,999 രൂപയുടെ 32 ഇഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടി.വി സ്വന്തമാക്കാനുള്ള വില. ഷിപ്പിങ്ങിന്റേയും ഇന്‍സ്റ്റളാഷന്റേയും 1200 രൂപ ചാര്‍ജും 18 ശതമാനം ജിഎസ്ടിയും അടക്കം ടിവിക്ക് 7000 രൂപ നല്‍കേണ്ടി വരും.

വരുമാനം കുറഞ്ഞ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ടി.വി പുറത്തിറക്കിയതെന്നാണ് കമ്പനി പറയുന്നത്. ടിവിയില്‍ പരസ്യം പ്രദര്‍ശിപ്പിച്ച് വരുമാനം ഉണ്ടാക്കാനാണ് തങ്ങളുടെ ഉദ്ദേശമെന്നും കമ്പനി വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ ടി.വി തുറക്കുമ്പോള്‍ പരസ്യം പ്രത്യക്ഷപ്പെടും. ഇത് സ്‌കിപ് ചെയ്യാനുളള സൗകര്യവും ഉണ്ട്. പല പരസ്യങ്ങളും ലഭിച്ചതായും ചിലത് സ്വീകരിച്ചതായും കമ്പനി ഡയറക്ടര്‍ അവിനാശ് മെഹ്ത പറഞ്ഞു.

ദക്ഷിണ കൊറിയയില്‍ നിന്നാണ് പാനല്‍ ഇറക്കുമതി ചെയ്യുന്നത്. ബാക്കി വേണ്ടവ ഇന്ത്യയില്‍ നിന്നുളള ഉത്പാദകരില്‍ നിന്ന് വാങ്ങും. നിലവില്‍ ഓണ്‍ലൈനില്‍ മാത്രമാണ് ഈ ടിവി ലഭ്യമാക്കുന്നത്. സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോം ഫില്‍ ചെയ്താണ് ഓര്‍ഡര്‍ നല്‍കേണ്ടത്. നിലവില്‍ വിപണിയിലുളള എല്‍ഇഡി ടിവികളില്‍ ഏറ്റവും വില കുറഞ്ഞ ഉത്പന്നമാണ് ഇതെന്നാണ് കമ്പനി ഡയറക്ടറുടെ അവകാശവാദം.

Ads by Google
Ads by Google
Loading...
TRENDING NOW