Saturday, August 24, 2019 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 01 Feb 2019 02.12 PM

വൈദ്യുത വാഹനങ്ങള്‍ക്ക് വില കുറയുന്നു

electric vehicles

കേന്ദ്രം വൈദ്യുത വാഹന ഘടകങ്ങളുടെ ഇറക്കുമതിത്തീരുവ കുറച്ചു. വൈദ്യുത വാഹനങ്ങള്‍ തദ്ദേശീയമായി സംയോജിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനായാണ് ഈ തീരുമാനം. നിലവില്‍ 15 മുതല്‍ 30 ശതമാനം വരെയാണ് വൈദ്യുതി വാഹനങ്ങളുടെ ഇറക്കുമതി തീരുവ. ഇത് 10 മുതല്‍ 15 ശതമാനം വരെ കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ വൈദ്യുത വാഹനങ്ങളുടെ വിലയില്‍ വലിയ കുറവുണ്ടാകും.

അതേസമയം, വൈദ്യുതി വാഹനങ്ങളുടെ ബാറ്ററി പാക്കുകള്‍ക്ക് ഉണ്ടായിരുന്ന നികുതി ഇളവ് കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് ഒഴിവാക്കി. മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെയും പവര്‍ ബാങ്കുകളുടെയും നികുതിയും ഉയര്‍ത്തി. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് കരുത്ത് പകരുന്നതാണ് നടപടിയെങ്കിലും മൊബൈല്‍ ഫോണുകളുടെ വില ഉയര്‍ന്നേക്കും. ബാറ്ററി പാക്കുകള്‍ക്ക് അഞ്ച് ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്.

Ads by Google
Friday 01 Feb 2019 02.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW