Tuesday, August 20, 2019 Last Updated 7 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jan 2019 09.08 PM

പുതിയ ഫ്യൂരിയോ ട്രക്കുകളുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

mahindra-furio

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇടത്തരം വാണിജ്യ വാഹന ശ്രേണിയിലേക്ക് പുതിയ ഫ്യൂരിയോ ട്രക്കുകള്‍ അവതരിപ്പിച്ചു. മഹീന്ദ്രയ്ക്ക് കീഴിലുള്ള ഇറ്റാലിയന്‍ ഡിസൈനിങ് കമ്പനിയായ പിനിന്‍ഫരീനയുടെ ഡിസൈനിലാണ് ഫ്യൂരിയോ ട്രക്കിന്റെ നിര്‍മാണം. ഗൊരേഗാവ് നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് ഫ്യൂരിയോ റേഞ്ച് ട്രക്കുകള്‍ കമ്പനി പുറത്തിറക്കിയത്.

കുറഞ്ഞ പരിപാലനച്ചെലവും മികച്ച എന്‍ജിന്‍ ശേഷിയും കൂടുതല്‍ മൈലേജും ഫ്യൂരിയോ ട്രക്കുകളുടെ പ്രത്യേകതകളാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനി മാനേജിങ് ഡയറക്ടര്‍ ഡോ പവന്‍ ഗോയങ്ക പറഞ്ഞു. റിപ്പോർട്ട് പ്രകാരം 600 കോടി രൂപ മുതല്‍ മുടക്കിയാണ് മഹീന്ദ്ര ഫ്യൂരിയോ എന്ന മോഡല്‍ വികസിപ്പിച്ചിരിക്കുന്നത്. വാണിജ്യവാഹന വിപണിയില്‍ എല്ലാ വിഭാഗങ്ങളിലും മഹീന്ദ്രയ്ക്ക് മോഡലുകളായി.

2014 ലാണ് ഫ്യൂരിയോ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മഹീന്ദ്ര തുടക്കമിട്ടത്. മഹീന്ദ്ര നിരയില്‍ ബ്ലേസോ ട്രക്കുകള്‍ക്ക് താഴെയാണ് ഫ്യൂരിയോയുടെ സ്ഥാനം. കരുത്തുറ്റ രൂപഘടന, സുഖകരമായ ക്യാബിന്‍, ശക്തമായ സുരക്ഷ എന്നിവ ഫ്യൂരിയോ ട്രക്കില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഐഷര്‍, ടാറ്റ മോട്ടോഴ്‌സ് ട്രക്കുകളാണ് വിപണിയില്‍ ഫ്യൂരിയോയുടെ എതിരാളികള്‍. 12 ടണ്‍ ഫ്യൂരിയോ ട്രക്കിന് 17.45 ലക്ഷം രൂപയും 14 ടണ്‍ മോഡലിന് 18.10 ലക്ഷം രൂപ മുതലുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

Ads by Google
Wednesday 30 Jan 2019 09.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW