Friday, August 23, 2019 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jan 2019 08.39 PM

ഗ്യാലക്സി എം20, ഗ്യാലക്സി എം10 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ

samsung galaxy m20

ഗ്യാലക്സി എം20, ഗ്യാലക്സി എം10 ഫോണുകൾ സാംസങ് ഇന്ത്യയിൽ പുറത്തിറക്കി. സാംസങ് ഓൺലൈൻ സ്റ്റോറുകൾ വഴിയും ആമസോൺ വഴിയും മാത്രമായിരിക്കും ഗ്യാലക്സി എം സീരീസിലെ ഫോണുകളുടെ വിൽപന നടക്കുക എന്നാണ് സൂചന. ഫെബ്രുവരി 5 മുതലായിരിക്കും വിൽപന തുടങ്ങുക. ഇരു ഫോണുകൾക്കും ഇൻഫിനിറ്റി വി നോച്ച് ഡിസ്‌പ്ലേയ്ക്കൊപ്പം പുറകിൽ ഡ്യുവൽ ക്യാമറയുമുണ്ട്.

രണ്ടു ഫോണുകളും ഓഷ്യൻ ബ്ലൂ, ചർക്കോൾ ബ്ലാക്ക് നിറങ്ങളിലാണ് ലഭിക്കുക. ഗ്യാലക്സി എം സീരീസിലെ ബജറ്റ് പ്രൈസ് ഫോണാണ് സാംസങ് ഗ്യാലക്സി എം10. 7,990 രൂപയാണ് 2 ജിബി റാം, 16 ജിബി സ്റ്റോറേജ് വേരിയന്റ് ഫോണിന് വില. 3 ജിബി റാം, 32 ജിബി സ്റ്റോറേജുളള ഗ്യാലക്സി എം10 ന്റെ വില 8,990 രൂപയാണ്. 10,990 മുതലാണ് സാംസങ് ഗ്യാലക്സി എം20 യുടെ വില തുടങ്ങുന്നത്. 3 ജിബി റാം+32 ജിബി വേരിയന്റ് ഫോണിന്റെ വിലയാണിത്. 12,990 രൂപയാണ് 4 ജിബി റാം, 64 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ വില. ഫെബ്രുവരി 5 മുതലാണ് ഫോണുകളുടെ വിൽപന തുടങ്ങുക.

6.22 ഇഞ്ച് ഇൻഫിനിറ്റി വി ഡിസ്‌പ്ലേയാണ് സാംസങ് ഗ്യാലക്സി എം10 ന്. 3400എഎംഎച്ച് ആണ് ബാറ്ററിക്കൊപ്പം മൈക്രോ-യുഎസ്ബി പോർട്ടുമുണ്ട്. എക്സിനോസ് 7870 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 2 ജിബി അല്ലെങ്കിൽ 3 ജിബി റാമിനൊപ്പം 16 ജിബി അല്ലെങ്കിൽ 32 ജിബി സ്റ്റോറേജ് ഫോണിനുണ്ട്. 512 ജിബിയുടെ മൈക്രോ എസ്ഡി സ്ലോട്ടുമുണ്ട്. 13എംപി+5എംപിയാണ് റിയർ ക്യാമറ. 5 എംപി മുൻ ക്യാമറയുമുണ്ട്. 6.3 ഇൻഫിനിറ്റി വി ഡിസ്‌പ്ലേയാണ് സാംസങ് ഗ്യാലക്സി എം20ക്ക്. എക്സിനോസ് 7904 ഒക്ട കോർ പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 5000എംഎഎച്ച് ആണ് ബാറ്ററി. ട്രിപ്പിൽ ക്യാമറയും ഫോൺ സപ്പോർട്ട് ചെയ്യും. 13എംപി+5എംപിയാണ് റിയർ ക്യാമറ. മുൻ ക്യാമറ 8 എംപിയുടേതാണ്.

Ads by Google
Ads by Google
Loading...
TRENDING NOW