Tuesday, August 20, 2019 Last Updated 6 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jan 2019 10.53 AM

ഒരു നേരത്തെ വിശപ്പടക്കാനായി സ്വന്തം മുടി വിറ്റ് പണം കണ്ടെത്തുന്ന വെനസ്വേലയിലെ പട്ടിണി പാവങ്ങള്‍

 sold hair

കാരക്കാസ് : ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ നിന്നും ദിനംപ്രതി പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ്. ഒരുകാലത്ത് സമ്പന്നമായ രാജ്യമായിരുന്നെങ്കില്‍ ഇന്ന് ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ്. ഒരു നേരത്തെ ആഹാരത്തിനായി നെട്ടോട്ടമോടുകയാണ് ഇവിടുത്തെ ജനത. വിശന്ന് വലഞ്ഞ് ഒരു നേരം ആഹാരം കഴിക്കാനായി മുടിമുറിച്ച് നല്‍കുന്ന യുവതികളുടെ അവസ്ഥ മാദ്ധ്യമങ്ങളാണ് പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ അതിര്‍ത്തിയിലെത്തിയാണ് യുവതികള്‍ മുടിമുറിച്ച് നല്‍കി പണം സമ്പാദിക്കുന്നത്. പത്ത് മുതല്‍ ഇരുപത് ഡോളര്‍ വരെ നല്‍കി മുടി മുറിച്ച് വാങ്ങാനായി വിഗ് നിര്‍മ്മിക്കുന്നവര്‍ ഇവരെ കാത്തുനില്‍ക്കുന്ന കാഴ്ച കാണാവുന്നത്. നിക്കോളാസ് മഡുറോയുടെയെ ഭരണത്തിന്‍ കീഴിലെത്തിയ ശേഷമാണ് വെനസ്വേല പ്രൗഢിയില്‍ നിന്നും പട്ടിണിയിലേക്ക് മാറിയത്. പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടായിരുന്ന വെനസ്വേലയെ പിടിച്ച് നിര്‍ത്തിയിരുന്നത് രാജ്യത്തെ വിലമതിക്കാനാവാത്ത എണ്ണസമ്പത്തായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW