Thursday, August 22, 2019 Last Updated 9 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Jan 2019 01.55 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(29)

uploads/news/2019/01/283977/nithyam.jpg

മേടം - കൃഷി, വ്യാപാരം എന്നിവയില്‍ നിന്നു കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. പ്രതികൂല പരിതസ്‌ഥിതിയെ അതിജീവിക്കും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റും.
ഇടവം - എല്ലാ രംഗത്തും കര്‍മകുശലത വര്‍ധിക്കും. ലഘുവായ അസുഖങ്ങള്‍ കാര്യമാക്കണ്ട. പ്രതിബന്ധങ്ങളെ അതിജീവിച്ചു മുന്നേറും.
മിഥുനം - എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. ധനസ്‌ഥിതിയില്‍ മാറ്റമുണ്ടാകും. പുതിയ വ്യക്‌തികളുമായി സൗഹൃദം പുലര്‍ത്തും. ദൂരയാത്രകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ അദ്‌ഭുതപ്പെടേണ്ടതില്ല.
കര്‍ക്കടകം - ഊഹക്കച്ചവടത്തില്‍ ശ്രദ്ധിക്കണം. അലങ്കാരവസ്‌തുക്കള്‍ വാങ്ങും. കുടുംബസ്വത്ത്‌ ഭാഗംവച്ചുകിട്ടും. കലാകായിക രംഗത്തു ശോഭിക്കും.
ചിങ്ങം - വ്യാപാരരംഗം വിപുലീകരിക്കും. നല്ല വാര്‍ത്തകള്‍ ശ്രദ്ധിക്കും. തൊഴില്‍മാറ്റം ഗുണം ചെയ്യും. ചീത്തക്കൂട്ടുകെട്ടില്‍ ചെന്നുപെടാതെ നോക്കണം.
കന്നി - സാമ്പത്തികഭദ്രത ഉണ്ടാകും. വീടുവിട്ടു നില്‍ക്കേണ്ടിവരും. തര്‍ക്കങ്ങളില്‍ വിജയിക്കും. മുതിര്‍ന്നവരുടെ ആനുകൂല്യം ഉണ്ടാകും.
തുലാം - ശാരീരികമായി കരുത്തു വര്‍ധിക്കും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയും. പുതിയ വീടു പണിയാന്‍ തീരുമാനിക്കും.
വൃശ്‌ചികം - ഈശ്വരവിശ്വാസം കുറയരുത്‌. പ്രവര്‍ത്തനരംഗങ്ങളില്‍ ലഘുവായ പ്രതിബന്ധങ്ങള്‍ ഉണ്ടാകും. നല്ല ആരോഗ്യം ഉണ്ടാകും.
ധനു - വാക്കുതര്‍ക്കങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുമാറണം. ബന്ധുജനങ്ങളില്‍ നിന്നു സഹായം ഉണ്ടാകും. കര്‍മസ്‌ഥാനം മാറും. പുതിയ സൗഹൃദങ്ങള്‍ വന്നുചേരും.
മകരം - കുടുംബത്തില്‍ സ്വസ്‌ഥതയും സന്തോഷവും ഉണ്ടാകും. കിട്ടാക്കടങ്ങള്‍ കിട്ടിത്തുടങ്ങും. കാര്‍ഷികരംഗം വിപുലീകരിക്കും. എല്ലാ രംഗത്തും വിജയം കൈവരിക്കും.
കുംഭം - ആരോഗ്യം മെച്ചപ്പെടും. കുടുംബപ്രശ്‌നങ്ങള്‍ രമ്യമായി പരിഹിക്കും. കലാപരമമായ കഴിവ്‌ പ്രകടിപ്പിക്കും. ബിസിനസ്സില്‍ കൂടുതല്‍ ലാഭം ഉണ്ടാകും.
മീനം - രാഷ്‌ട്രീയക്കാര്‍ക്കും കലാകാരന്മാര്‍ക്കും ഈ അവസരം നന്നായിരിക്കും. വിരോധികളെ പരാജയപ്പെടുത്തും. സര്‍വീസില്‍ സ്‌ഥിരപ്പെടും. കര്‍മരംഗത്തു പുതിയ പദ്ധതി ആവിഷ്‌ക്കരിക്കും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Tuesday 29 Jan 2019 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW