Tuesday, August 20, 2019 Last Updated 21 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Jan 2019 01.51 AM

മാരാമണ്‍ കണ്‍വന്‍ഷന്‍ 10 മുതല്‍; ശതോത്തര രജത ജൂബിലി ഉദ്‌ഘാടനം 17ന്‌

uploads/news/2019/01/283973/re2.jpg

കോട്ടയം: മാരാമണ്‍ കണ്‍വന്‍ഷന്‍ അടുത്ത മാസം 10 മുതല്‍ 17 വരെ മാരാമണ്‍ മണല്‍പ്പുറത്തെ പന്തലില്‍ നടക്കും.
പത്തിന്‌ ഉച്ചകഴിഞ്ഞ്‌ 2.30നു മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്‌ ഡോ. യുയാക്കിം മാര്‍ കൂറിലോസ്‌ എപ്പിസ്‌കോപ്പ അധ്യക്ഷനാകും.
ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌, ജോസഫ്‌ മാര്‍ ബര്‍ന്നബാസ്‌, തോമസ്‌ മാര്‍ തിമോഥിയോസ്‌, ഡോ. ഐസക്‌ മാര്‍ പിലക്‌സിനോസ്‌, ഡോ. ഏബ്രഹാം മാര്‍ പൗലോസ്‌, ഡോ. മാത്യുസ്‌ മാര്‍ മക്കാറിയോസ്‌, ഗ്രിഗോറിയോസ്‌ മാര്‍ സ്‌തേഫാനോസ്‌, ഡോ. തോമസ്‌ മാര്‍ തീത്തോസ്‌, സുവിശേഷ പ്രസംഗകരായ യോര്‍ക്കിലെ ആര്‍ച്ച്‌ ബിഷപ്‌ ജോണ്‍ ടക്കര്‍ മുഗാബെ സെന്റാമു, മലേഷ്യയില്‍നിന്നുള്ള ഡോ. ഡാനിയേല്‍ ഹോ, സൗത്ത്‌ ആഫ്രിക്കയില്‍നിന്നുള്ള റവ. റെയ്‌മണ്ട്‌ സിമംഗ കുമലോ എന്നിവരാണു മുഖ്യപ്രസംഗകര്‍.
കണ്‍വന്‍ഷന്റെ ശതോത്തര രജത ജൂബിലി ഉദ്‌ഘാടനം 17നു രാവിലെ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നിര്‍വഹിക്കും. 11 മുതല്‍ 16 വരെ രാവിലെ പത്തിനും ഉച്ചകഴിഞ്ഞു രണ്ടിനും വൈകിട്ട്‌ അഞ്ചിനും നടക്കുന്ന പൊതുയോഗങ്ങള്‍ക്കു പുറമേ, രാവിലെ 7.30 മുതല്‍ 8.30 വരെ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ബൈബിള്‍ ക്ലാസുകള്‍. 13നു നടക്കുന്ന എക്യൂമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്മാര്‍ പങ്കെടുക്കും.
16 നു സ്വീകരിക്കുന്ന സ്‌തോത്രകാഴ്‌ച സഭയുടെ പ്രളയ പുനര്‍നിര്‍മാണ പദ്ധതിയിലേക്കു നല്‍കും. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ്‌ ഏബ്രഹാം കൊറ്റനാട്‌, ലേഖക സെക്രട്ടറി സി.വി. വര്‍ഗീസ്‌, റവ. സാമുവല്‍ സന്തോഷം, അനില്‍ മാരാമണ്‍ തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Ads by Google
Tuesday 29 Jan 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW