Thursday, August 08, 2019 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
ഷാലു മാത്യു
Saturday 26 Jan 2019 01.34 AM

ഇവരുടെ സ്‌നേഹത്തില്‍ ഉമ്മന്‍ചാണ്ടി വീര്‍പ്പുമുട്ടുന്നു ! എങ്ങനെയും ഡല്‍ഹിയിലേക്ക്‌ മാറ്റാന്‍ ഒരുപറ്റം നേതാക്കള്‍, മൗനം പാലിച്ച് ചെന്നിത്തല, പി.ജെ. ജോസഫിനെ ഇറക്കി കളി തുടങ്ങി; ഇതൊക്കെ എത്ര കണ്ടതാണെന്ന് കുഞ്ഞൂഞ്ഞ്

uploads/news/2019/01/283302/k5.jpg

കോട്ടയം: പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തെല്ലും താല്‍പ്പര്യമില്ലെന്നു കോണ്‍ഗ്രസ്‌ നേൃത്വത്തെ അറിയിച്ചിട്ടും ഉമ്മന്‍ ചാണ്ടിയെ വിടാതെ ഒരുപറ്റം നേതാക്കള്‍. അദ്ദേഹം മത്സരിക്കുന്നതു മുന്നണിക്ക്‌ ഗുണം ചെയ്യുമെന്ന വാദം ശക്‌തമാക്കുന്നു. ഉമ്മന്‍ ചാണ്ടിയെ എങ്ങനെയെങ്കിലും ഡല്‍ഹിയിലേക്ക്‌ മാറ്റണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ ഇതിനു പിന്നിലെന്നാണു സൂചന. ഇവരുടെ സ്‌നേഹത്തില്‍ അദ്ദേഹം വീര്‍പ്പുമുട്ടുന്നു. രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയപ്പോള്‍, ഉമ്മന്‍ ചാണ്ടിക്ക്‌ കൈകൊടുക്കാതിരിക്കാന്‍ രാഹുലുമായി വിമാനത്താവളത്തില്‍നിന്നു മുന്നോട്ട്‌ ഓടിയ നേതാവു വരെ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ്‌. സീറ്റിനായി നിരവധിപ്പേര്‍ കാത്തിരിക്കുമ്പോഴും അദ്ദേഹത്തിന്റെ പേര്‌ മാത്രമാണു സജീവ ചര്‍ച്ചയായിരിക്കുന്നത്‌.

കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പളളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും കെ.പി.സി.സി. മുന്‍ പ്രസിഡന്റ്‌ വി.എം. സുധീരനും മത്സരിക്കാനില്ലെന്ന്‌ ഇതിനോടകം വ്യക്‌തമാക്കി. ഇതില്‍ മുല്ലപ്പളളിയും സുധീരനുമാണ്‌ ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തുവന്നത്‌. രമേശ്‌ ചെന്നിത്തല പരസ്യമായി നിലപാട്‌ വ്യക്‌തമാക്കിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മനസിലിരിപ്പും ഇതു തന്നെയെന്നാണു വിവരം.

ഇതിനിടെ, ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കാനായി കേരളാ കോണ്‍ഗ്രസ്‌(എം) നേതാവ്‌ പി.ജെ. ജോസഫിനെ രംഗത്തിറക്കാന്‍ കേന്ദ്രത്തില്‍ സ്വാധീനമുളള ഒരു ഉന്നത കോണ്‍ഗ്രസ്‌ നേതാവ്‌ ശ്രമം നടത്തിയിരുന്നു. ജോസഫിനോട്‌ ഇടുക്കി സീറ്റില്‍ മത്സരിക്കണമെന്നാണ്‌ ഈ നേതാവ്‌ ആവശ്യപ്പെട്ടത്‌. അദ്ദേഹം ഇതിന്‌ തയാറായാല്‍ നിലവില്‍ കേരളാ കോണ്‍ഗ്രസിന്റെ സിറ്റിങ്‌ സീറ്റായ കോട്ടയം കോണ്‍ഗ്രസിന്‌ തിരിച്ചുനല്‍കേണ്ടി വരും. അങ്ങനെ വന്നാല്‍ ഉമ്മന്‍ ചാണ്ടിക്കായി ഈ സീറ്റ്‌ ആവശ്യപ്പെടാനാണു നേതാവിന്റെ ശ്രമം.

ഇതു മുന്നില്‍ക്കണ്ടാണ്‌ കോട്ടയം സീറ്റ്‌ കേരളാ കോണ്‍ഗ്രസിനു തന്നെയെന്നു ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ വ്യക്‌തമാക്കിയത്‌. കോട്ടയം സീറ്റ്‌ വിട്ടുകൊടുക്കില്ലെന്നു വ്യക്‌തമായതോടെയാണ്‌ അദ്ദേഹത്തെ ജോസഫ്‌ ഇടുക്കി സീറ്റിലേക്ക്‌ മത്സരിക്കാന്‍ ക്ഷണിച്ചത്‌. ഇതിനിടെ, ചാലക്കുടി സീറ്റ്‌ തരികയാണെങ്കില്‍ മത്സരിക്കാന്‍ തയാറാണെന്ന്‌ ജോസഫ്‌ വ്യക്‌തമാക്കുകയും ചെയ്‌തു.ആരൊക്കെ മനക്കോട്ട കെട്ടിയാലും ഉമ്മന്‍ ചാണ്ടി മത്സരിക്കില്ലെന്നാണു വിവരം.

ഷാലു മാത്യു

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW