Friday, August 23, 2019 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 25 Jan 2019 10.11 AM

6.26 ഇഞ്ച് ഡിസ്പ്ലെ, ഇരട്ട ക്യാമറ; വിവോ വൈ89 ചൈനയിൽ പുറത്തിറങ്ങി

vivo y89 6.26 inch display

പ്രമുഖ ഫോൺ നിർമാണ കമ്പനിയായ വിവോയുടെ പുതിയ സ്മാർട്ട് ഫോൺ വൈ89 ചൈനയിൽ അവതരിപ്പിച്ചു. പുതിയ ഫോൺ വിവോയുടെ ചൈനീസ് വെബ്സൈറ്റിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഗോൾഡ് നിറങ്ങളിലുള്ള വേരിയന്റുകളാണ് വിവോ വൈ89 ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിവോ വൈ89 മോഡലിന്റെ തുടക്ക വില 1598 യുവാനാണ് (ഏകദേശം 16,700 രൂപ).

ഫിംഗർപ്രിന്റ് സ്കാനർ, വലതുഭാഗത്ത് പവർ, വോളിയം ബട്ടണുകൾ, ഡിസ്പ്ലെ നോച്ച്, ഇരട്ട ക്യാമറ എന്നിവ പ്രധാന ഫീച്ചറുകളാണ്. 6.26 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ, ഒക്ടാകോർ സ്നാപ്ഡ്രാഗൻ 626 എസ്ഒസി, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, ആൻഡ്രോയിഡ് 8.1 ഒറിയോ ഒഎസ്, 3260 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.

വിവോ വൈ89 ഫോണിന്റെ പിന്നിൽ രണ്ടു ക്യാമറകളുണ്ട്. 16+2 മെഗാപിക്സലിന്റെ രണ്ടു ക്യാമറകളാണ് പിന്നിലുള്ളത്. മു‍ൻവശത്തുള്ളത് 16 മെഗാപിക്സലിന്റെ സെൻസറാണ്. പ്രൊഫഷണൽ മോഡ്, പനോരമ, ബ്യൂട്ടി, എആർ ഷോട്ട്, ബ്ലാക്ക് ലൈറ്റ് ഫോ, ബ്ലര്‍ ഫോട്ടോ, സ്ലോ മോഷൻ, ഫിൽട്ടർ തുടങ്ങി ഫീച്ചറുകളെല്ലാം ക്യാമറയിൽ ലഭ്യമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW