Sunday, August 18, 2019 Last Updated 56 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 25 Jan 2019 10.06 AM

ഭാര്യയുടെ ഓര്‍മ്മയ്ക്കായി സ്‌കൂട്ടറില്‍ സ്വര്‍ണം പൂശി

uploads/news/2019/01/283145/lifetii250119a.jpg

ഭാര്യയുടെ ഓര്‍മ്മയ്ക്കായി ഇന്‍ഡോര്‍ സ്വദേശി സ്‌കൂട്ടറില്‍ സ്വര്‍ണം പൂശി. മാന്‍സിങ്ങ് എന്നയാളാണ് ഓണ്‍റോഡ് വില ഏകദേശം 70,000 രൂപ വരുന്ന സ്‌കൂട്ടറില്‍ സ്വര്‍ണം പൂശിയത്. ഭാര്യ രജനീദേവിയുടെ ഓര്‍മയ്ക്കായാണ് മാന്‍സിങ്ങ് ഇത്തരത്തിലൊരു സ്‌കൂട്ടര്‍ നിര്‍മിച്ചത്.

തുടക്കത്തില്‍ തനിക്ക് മാനസിക രോഗമാണെന്നാണ് ആളുകള്‍ പറഞ്ഞിരുന്നതെന്നും എന്നാല്‍ സ്‌കൂട്ടറിന്റെ പണി കഴിഞ്ഞപ്പോള്‍ കാണാനായി ദൂരദേശത്തു നിന്നു വരെ ആളുകള്‍ എത്തുന്നുണ്ടെന്നും മാന്‍സിങ് പറയുന്നു.

ഹീറോയുടെ ചെറു സ്‌കൂട്ടര്‍ മാസ്‌ട്രോയിലാണ് സ്വര്‍ണ വര്‍ണം പ്ലേറ്റ് ചെയ്തിരിക്കുന്നത്. സ്‌കൂട്ടറിന്റെ പിന്നിലെ ഗ്രാബ് റെയില്‍, മഗ്ഡാര്‍ഡ് ഫെയറിങ്ങ്, ഫ്‌ലോര്‍, മുന്‍ മഡ്ഗാര്‍ഡ് തുടങ്ങി സ്‌കൂട്ടറിന്റെ പ്രധാന ഭാഗങ്ങളെല്ലാം സ്വര്‍ണ നിറത്തിലാണ്.

ഭാര്യയ്ക്ക് സ്വര്‍ണത്തിനോട് വളരെയധികം ഇഷ്ടമായിരുന്നു അതുകൊണ്ടാണ് മരണശേഷം അവരുടെ ഓര്‍മയ്ക്ക് സ്വര്‍ണ വര്‍ണമുള്ള സ്‌കൂട്ടര്‍ നിര്‍മിച്ചത്. പുതിയൊരു സ്‌കൂട്ടര്‍ വാങ്ങി പിച്ചളയില്‍ സ്വര്‍ണത്തിന്റെ ഡിസൈന്‍ ചെയ്യിപ്പിക്കുകയായിരുന്നു. മൂന്നുമാസവും ഏകദേശം 2 ലക്ഷം രൂപ ഇതിനായി ചിലവിട്ടുവെന്നാണ് മാന്‍സിങ് പറയുന്നത്.

Ads by Google
Friday 25 Jan 2019 10.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW