Friday, August 23, 2019 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jan 2019 07.08 PM

ഇംഗ്ലണ്ട് ലയണ്‍സിനെ വിറപ്പിച്ച് ഇന്ത്യ-എ ടീം; അഞ്ചു പന്തുകള്‍ ബാക്കി നിര്‍ത്തി ലക്ഷ്യം മറികടന്നു

uploads/news/2019/01/282707/ind.jpg

തിരുവന്തപുരം; ഇന്ത്യാ എ-ടീമിനെതിരെ ആദ്യ ഏകദിനത്തില്‍ ഗര്‍ജ്ജിക്കാന്‍ മറന്ന് ഇംഗ്ലണ്ട് ലയണ്‍സ്. അജിങ്ക്യാ രഹാനെയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യാ-എ ടീം ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഉജ്വല വിജയം. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് വിജയം കരസ്ഥമാക്കിയത്.

ആവേശം നിറഞ്ഞ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ലയണ്‍സ് പടുത്തുയര്‍ത്തിയ 286 റണ്‍സ് ലക്ഷ്യം ഇന്ത്യാ-എ ടീം അഞ്ചു ബോളുകള്‍ ശേഷിക്കെ മറികടന്നു. ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും ഇഷാന്‍ കിഷനും മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി. 87 പന്തില്‍ നിന്നും 59 റണ്‍സ് രഹാനെ നേടി. ഇഷാന്‍ കിഷന്‍ പുറത്താകതെ 48 പന്തില്‍ 57 റണ്‍സ് നേടി ഇന്ത്യാ-എ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരുടെയും മിന്നും ബാറ്റിങ് പ്രകടനമാണ് മത്സരത്തില്‍ നിര്‍ണ്ണായക ഘടകമായത്.

ഇന്ത്യാ-എ ടീമിനുവേണ്ടിക്കളിച്ച എല്ലാ അംഗങ്ങളും സ്ഥിരതയാര്‍ന്ന പ്രകടനനമാണ് കാഴ്ച്ചവച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷന്റെ പ്രകടനത്തിനാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചത്. ഇന്ത്യാ-എ ടീമിനു കരുത്തു പകര്‍ന്നത് മുന്‍ ഇന്ത്യന്‍ താരമായ രാഹുല്‍ ദ്രാവിഡിന്റെ കോച്ചിങ്ങായിരുന്നു. അന്‍മോല്‍പ്രീത് സിങ് 45 പന്തില്‍ നിന്നും 33 റണ്‍സും, ശ്രേയസ് അയ്യര്‍ 52 പന്തില്‍ 45 റണ്‍സും നേടിയ ബാറ്റിങ് പ്രകടനങ്ങള്‍ ടീമിനെ വിജയ തീരത്തെത്തിക്കാന്‍ നിര്‍ണ്ണായക ഘടകമായി.

ഇന്ത്യക്കായി സിദ്ധാര്‍ഥ് കൗള്‍ മൂന്നും, മായങ്ക് മാര്‍ക്കണ്ഡയും, അക്‌സര്‍ പട്ടേലും ചേര്‍ന്ന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷാര്‍ദുള്‍ താക്കൂര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ഇംണ്ടിനുവേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത് ക്യാപ്റ്റന്‍ സാം ബില്ലിങ്‌സിന്റെ പ്രകടനമായിരുന്നു. 104 പന്തുകളില്‍ നിന്നും 108 റണ്‍സാണ് ബില്ലിങ് അടിച്ചു കൂട്ടിയത്. അഞ്ചു ബൗണ്ടറിടകളുടെയും നാലു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു ബില്ലിങ്‌സിന്റെ സെഞ്ചുറി നേട്ടം. ഇംണ്ടിന്റെ ബൗളിങ് നിരയില്‍ സാക് ചാപ്പല്‍ മൂന്നും ലൂയസ് ഗ്രിഗറി, ഡാനി ബ്രിഗ്‌സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തിയിരുന്നു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യാ-എ ടീം 1-0 നു ലീഡുയര്‍ത്തു.

Ads by Google
Ads by Google
Loading...
TRENDING NOW