Thursday, August 22, 2019 Last Updated 21 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jan 2019 05.14 PM

ഖത്തര്‍യൂത്ത്ഫോറം കരിയർ ഗൈഡൻസ് ശിൽപശാല സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍യൂത്ത്ഫോറം കരിയർ ഗൈഡൻസ് വിഭാഗമായ കെയർ ദോഹയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ശിൽപശാല സംഘടിപ്പിച്ചു.

പുതുതായി തൊഴിൽ അന്വേഷിച്ചെത്തുന്നവർക്കും നിലവിലെ ജോലിയിൽ മാറ്റം ആഗ്രഹിക്കുന്നവർക്കും മാർഗനിർദ്ദേശം നൽകാൻ ലക്ഷ്യമിട്ടാണ് ശിൽപശാല സംഘടിപ്പിച്ചത് .

ബയോഡാറ്റ തയ്യാറാകുമ്പോള്‍ മുതല്‍ , അഭിമുഖത്തിൽ വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ച് ഖത്തർ എയർവേയ്സ് ഇന്നവേഷൻ ആൻഡ് ഐടി സ്കിൽസ് ഡെവലപ്മെൻറ് മാനേജർ ഡോ. മുഹമ്മദ് ശാക്കിറും ഖത്തർ വിപണിയെയും ദോഹയിലെ തൊഴിൽ മേഖലയിലെയും , വിപണിയിലെ നിലവിലെ സാധ്യതകളെയും ,തൊഴിലന്വേഷകർക്കുള്ള അനുയോജ്യമായ വിവിധ മാർഗനിർദ്ദേശങ്ങളെകുറിച്ചും സീമെൻസ് മിഡിലീസ്റ്റ് ബിസിനസ് ഡെവലപ്മെൻറ് മാനേജർ മുഹമ്മദ് ജസീമും സംസാരിച്ചു.

സമീർ, സുകൂൽ, ഷാജിദ് സാലിഹ്, ഷജീം തുടങ്ങിയ പാനൽ അംഗങ്ങൾ തൊഴിലന്വേഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകി .

ഹിലാലിലെ യൂത്ത് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ കെയർ എക്സിക്യൂട്ട് അംഗം ബസ്സാം സ്വാഗതവും കെയർ ഡയറക്ടർ സാഫിർ നന്ദിയും പറഞ്ഞു

ഷഫീക്ക്അറക്കല്‍

Ads by Google
Wednesday 23 Jan 2019 05.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW