Tuesday, August 20, 2019 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jan 2019 09.29 AM

40 വര്‍ഷം മുമ്പ് പിടികൂടിയ പാമ്പിന്റെ വയറിനുള്ളില്‍ മറ്റൊരു പാമ്പ്; ഉത്തരം കണ്ടെത്താനാകാതെ ഗവേഷകര്‍

snakes stomach

മെക്‌സിക്കോ സിറ്റി : തെക്കന്‍ മെക്‌സിക്കോയില്‍ നിന്ന് കണ്ടെത്തിയ ഒരു പാമ്പാണ് ഇപ്പോള്‍ ഗവേഷകരില്‍ കൗതുകം ജനിപ്പിക്കുന്നത്. നാല്പതു വര്‍ഷം മുമ്പ് ഗവേഷകര്‍ പിടികൂടിയ പാമ്പിന്റെ വയറ്റില്‍ നിന്നാണ് പുതിയ പാമ്പിനെ ഗവേഷകര്‍ കണ്ടെത്തിയത്.

1970 കളിലാണ് മെക്‌സിക്കോയിലെ കടല്‍പാമ്പുകളില്‍ ഏറ്റവും വിഷമേറിയ ഇനമായ സെന്‍ട്രല്‍ അമേരിക്കന്‍ കോറല്‍ സ്‌നേക്കില്‍ ഒന്നിനെ ഗവേഷകര്‍ക്കു ലഭിച്ചത്. പരിശോധനയ്ക്കായി പുറത്തെടുത്തത് നാല്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. പാമ്പിനെ വിശദമായി പരിശോധിക്കുന്നതിനിടെ വയറു കീറിയ ഗവേഷകര്‍ അതിന്റെ ഉള്ളില്‍ മറ്റൊരു പാമ്പിന്റെ ദഹിച്ച് തുടങ്ങിയ ശരീരം കണ്ടെത്തുകയായിരുന്നു. പത്ത് ഇഞ്ച് മാത്രം വലിപ്പമുള്ള ഈ പാമ്പിനെ ലാബില്‍ സംരക്ഷിച്ചിരിക്കുകയായിരുന്നു. സെനാസ്പിസ് എനിഗ്മയെന്നാണ് ഈ കുട്ടിപ്പാമ്പിന് ഗവേഷകര്‍ നല്‍കിയ പേര്.

ഈ 40 വര്‍ഷത്തിനിടയ്ക്ക് ഇത്തരത്തിലുള്ള മറ്റൊരു പാമ്പിനെയും ലോകത്തെവിടെ നിന്നും കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, കണ്ടെത്താന്‍ കഴിയാത്തത് ഇവ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായതുകൊണ്ടല്ല, തീരെ ചെറിയ പാമ്പുകളായതിനാല്‍ ഇവയ്ക്ക് പുറം ലോകത്തിന്റെ കണ്ണില്‍പെടാതെ വേഗം ഒളിക്കാന്‍ കഴിയുന്നതു കൊണ്ടെന്നാണ് ഒരു സംഘം ഗവേഷകര്‍ പറയുന്നത്. ലോകത്തിന്റെ പലഭാഗത്തു നിന്നും ഓരോ ദിവസവും പുതിയ ജന്തുജാലങ്ങളെ കണ്ടെത്തുന്നുണ്ടെന്നാണ് കണക്കുകള്‍. ഇത്തരത്തില്‍ നൂറില്‍പരം ജന്തുജാലങ്ങളെയാണ് ഓരോവര്‍ഷവും കണ്ടെത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW