Sunday, August 18, 2019 Last Updated 57 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jan 2019 03.32 PM

​Healthy Breakfast

''പ്രഭാത ഭക്ഷണം ആരോഗ്യപ്രദമാകണം. ഓട്‌സ് കൊണ്ട് തയാറാക്കാവുന്ന വിവിധ രുചികളിലുള്ളതും തലേദിവസം തയാറാക്കി വയ്ക്കാവുന്നതുമായ ബ്രേക്ക്ഫാസ്റ്റുകളാണ് ഇത്തവണ...''
uploads/news/2019/01/282439/madmckry220119a.jpg

''പ്രഭാത ഭക്ഷണം ആരോഗ്യപ്രദമാകണം. ഓട്‌സ് കൊണ്ട് തയാറാക്കാവുന്ന വിവിധ രുചികളിലുള്ളതും തലേദിവസം തയാറാക്കി വയ്ക്കാവുന്നതുമായ ബ്രേക്ക്ഫാസ്റ്റുകളാണ് ഇത്തവണ...''

1. ക്യാരറ്റ് ഓവര്‍ നൈറ്റ് ഓട്‌സ്


ആവശ്യമുള്ള സാധനങ്ങള്‍
ഓട്‌സ് - ഒരു കപ്പ്
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ്
കട്ടത്തൈര് - 2 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട പൊടിച്ചത് - ഒരു ടീസ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് - 1/4 ടീസ്പൂണ്‍
ഉണക്ക മുന്തിരി - 3 ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍
തേന്‍ - 3 ടേബിള്‍ സ്പൂണ്‍
പാല്‍ - ഒരു കപ്പ്
കശുവണ്ടിപ്പരിപ്പ് പൊടിച്ചത് - ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു ജാറിലോ ബൗളിലോ ഓട്‌സ്, ക്യാരറ്റ്, കട്ടത്തൈര്, കറുവാപ്പട്ട, ഏലയ്ക്കാപ്പൊടി, ഉണക്കമുന്തിരി ഇവ ഇട്ട് മിക്സ് ചെയ്യുക. ഇതിലേക്ക് വാനില എസന്‍സ്, തേന്‍, പാല്‍, ഇവചേര്‍ത്ത് വീണ്ടും മിക്സ് ചെയ്തശേഷം ഒരു രാത്രി ഫ്രിഡ്ജില്‍ വയ്ക്കുക. കശുവണ്ടിപ്പരിപ്പ് പൊടിച്ചത് മുകളില്‍ വിതറി വിളമ്പാം. (ആവശ്യമെങ്കില്‍ പാലും മധുരവും അല്‍പ്പംകൂടി ചേര്‍ക്കാവുന്ന
താണ്).

2. ഹണി സിനമണ്‍ ഓവര്‍ നൈറ്റ് ഓട്‌സ്


ആവശ്യമുള്ള സാധനങ്ങള്‍
ഓട്‌സ് - 2 കപ്പ്
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍
പാല്‍ - 2 കപ്പ്
ബ്രൗണ്‍ ഷുഗര്‍ - 3 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ടപ്പൊടി - 3/4 ടീസ്പൂണ്‍
തേന്‍ - 3 ടേബിള്‍ സ്പൂണ്‍
വറുത്ത നിലക്കടല പൊടിച്ചത് - 1/4 കപ്പ്

തയാറാക്കുന്ന വിധം


ജാറിലേക്ക് നിലക്കടല ഇട്ട് ബാക്കി എല്ലാ ചേരുവകളും ഒന്നിനുമുകളില്‍ ഒന്നായി ലയറുകളായിടുക. ജാര്‍ അടച്ചശേഷം ഒന്നു കുലുക്കിയോജിപ്പിച്ച് ഒരു രാത്രി ഫ്രിഡ്ജില്‍ വയ്ക്കാം. രാവിലെ പുറത്തെടുത്ത് ഇത് ഒരു സ്പൂണ്‍ കൊണ്ട് ഇളക്കിയോജിപ്പിച്ച് മുകളില്‍ നിലക്കടല പൊടിച്ചത് വിതറി വിളമ്പാം. (തേനിന് പകരം ശര്‍ക്കര പൊടിച്ച് ചേര്‍ത്താലും മതി).
uploads/news/2019/01/282439/madmckry220119b.jpg

3. ചോക്ലേറ്റ് ഓവര്‍നൈറ്റ് ഓട്‌സ്


ആവശ്യമുള്ള സാധനങ്ങള്‍
ഓട്‌സ് - 1/2 കപ്പ്
പാല്‍ - 1/2 കപ്പ്
കട്ടത്തെര് - 1/4 കപ്പ്
തേന്‍ - ഒരു ടേബിള്‍ സ്പൂണ്‍

ടോപ്പിംഗിന്


പീനട്ട് ബട്ടര്‍ ഒരു ടേബിള്‍ സ്പൂണ്‍
റോബസ്റ്റ അരിഞ്ഞത് - ഒരെണ്ണം
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍
കൊക്കോ പൗഡര്‍ - 2 ടീസ്പൂണ്‍
ചോക്ലേറ്റ് ചിപ്‌സ് - അലങ്കരിക്കാന്‍
തേങ്ങ ചിരകിയത് - അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം


ഒരു ജാറിലോ ബൗളിലോ ഓട്‌സ്, പാല്, കട്ടത്തെര്, തേന്‍ ഇവയെടുക്കുക. ഒന്ന് ഇളക്കി യോജിപ്പിച്ച ശേഷം ഇതിനു മുകളില്‍ പീനട്ട് ബട്ടര്‍, റോബസ്റ്റ അരിഞ്ഞത് ഇവ നിരത്തി, വാനില എസന്‍സ് ഒഴിച്ച ശേഷം കൊക്കോ പൗഡര്‍ തൂവി ഫ്രിഡ്ജില്‍ വയ്ക്കാം. ഒരു ദിവസം ഫ്രിഡ്ജില്‍ വച്ച ശേഷം പുറത്തെടുത്ത് മുകളില്‍ ചോക്ലേറ്റ് ചിപ്‌സും തേങ്ങ ചിരകിയതുമിട്ട് അലങ്കരിച്ച് വിളമ്പാം.

4. പീനട്ട് ബട്ടര്‍ ബനാന ഓവര്‍നൈറ്റ് ഓട്‌സ്


ആവശ്യമുള്ള സാധനങ്ങള്‍
റോബസ്റ്റ പഴം ചെറുതായി അരിഞ്ഞത് - ഒരെണ്ണം
പീനട്ട് ബട്ടര്‍ - 2 ടേബിള്‍ സ്പൂണ്‍
കട്ടത്തൈര് - 1/4 കപ്പ്
തേന്‍ - ഒരു ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍
ഓട്‌സ് - ഒരു കപ്പ്
പാല്‍ - 3/4 കപ്പ്
ചിയാ സീഡ്‌സ് - ഒരു ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ടപ്പൊടി - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു ബൗളില്‍ റോബസ്റ്റ അരിഞ്ഞത് നിരത്തുക. ഇതിലേക്ക് പീനട്ട് ബട്ടര്‍, കട്ടത്തൈര്, തേന്‍, വാനില എസന്‍സ്, ഓ ട്‌സ്, പാല്‍, ചിയാസീഡ്‌സ്, കറുവാപ്പട്ടപ്പൊടി ഇവ ഓരോന്നും ഒന്നിനുമീതെ ഒന്നായി ഇടുക. ശേഷം ബൗള്‍ അടച്ച് ഫ്രിഡ്ജില്‍ ഒരു രാത്രി മുഴുവന്‍ സൂക്ഷിക്കാം. രാവിലെ ഇത് ഒരു സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്തശേഷം വിളമ്പാം. ആവശ്യമെങ്കില്‍ അല്‍പ്പംകൂടി മധുരം ചേര്‍ക്കാവുന്നതാണ്.
uploads/news/2019/01/282439/madmckry220119c.jpg

5. വാനില ആല്‍മണ്ട് ഓട്‌സ്


ആവശ്യമുള്ള സാധനങ്ങള്‍
ഓട്‌സ് - 2 കപ്പ്
പാല്‍ല്‍ല്‍ല്‍ - 2 കപ്പ്
ഉപ്പ് - ഒരു നുള്ള്
ബ്രൗണ്‍ഷുഗര്‍ - 4 ടീസ്പൂണ്‍
ആല്‍മണ്ട് എസന്‍സ് - ഒരു ടീസ്പൂണ്‍
കറുവാപ്പട്ട പൊടിച്ചത് - കുറച്ച്
ബദാം അരിഞ്ഞത്- 1/2 കപ്പ്

തയാറാക്കുന്ന വിധം


ഒരു ജാറില്‍ ബദാം അരിഞ്ഞത് ഒഴികെയുള്ള എല്ലാ ചേരുവകളും ഒന്നിനുമുകളില്‍ ഒന്നായി ലയറുകളായി ഇടുക. മുകളില്‍ ബദാം അരിഞ്ഞതും ഇട്ട് എല്ലാം ഇളക്കിയോജിപ്പിച്ച് ഒരു രാത്രി ഫ്രിഡ്ജില്‍ വച്ച ശേഷം വിളമ്പാം.

6. ബനാന കോക്കനട്ട് ഓട്‌സ്


ആവശ്യമുള്ള സാധനങ്ങള്‍
ഓട്‌സ് - 1/2 കപ്പ്
തേങ്ങാപ്പാല്‍ - 1/2 കപ്പ്
വാനില എസന്‍സ് - 1/4 ടീസ്പൂണ്‍
റോബസ്റ്റ അരിഞ്ഞത് - ഒരെണ്ണത്തിന്റെ പകുതി
തേങ്ങ ചിരകിയത് - ഒരു ടേബിള്‍ സ്പൂണ്‍
ചിയാ സീഡ്സ്- ഒരു ടീസ്പൂണ്‍
ശര്‍ക്കര പൊടിച്ചത് - 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


എല്ലാ ചേരുവകളും ഒരു ജാറിലെടുത്ത് ഒരു രാത്രി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. രാവിലെ പുറത്തെടുത്ത് മിക്സ് ചെയ്തെടുത്ത ശേഷം വിളമ്പാം.
uploads/news/2019/01/282439/madmckry220119d.jpg

7. പൈനാപ്പിള്‍ കോക്കനട്ട് ഓട്‌സ്


ആവശ്യമുള്ള സാധനങ്ങള്‍
ഓട്‌സ് - 1 1/2 കപ്പ്
കട്ടത്തെര് - 1/2 കപ്പ്
പൈനാപ്പിള്‍ ഉടച്ചത് ജ്യൂസോടുകൂടി - ഒരു കപ്പ്
തേങ്ങ ചിരകിയത് - 1/3 കപ്പ്
തേങ്ങാപ്പാല്‍ - 1/2 കപ്പ്
കറുവാപ്പട്ടപ്പൊടി - 1/4 ടീസ്പൂണ്‍
പൈനാപ്പിള്‍ കൊത്തിയരിഞ്ഞത്, തേങ്ങ ചിരകിയത് - അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം


അലങ്കരിക്കാനുള്ളവ ഒഴിച്ച് ബാക്കി ചേരുവകളെല്ലാം ഒരു ബൗളിലെടുത്ത് മിക്സ് ചെയ്ത് ഒരു രാത്രി ഫ്രിഡ്ജില്‍ വയ്ക്കുക. വിളമ്പുന്നതിനുമുന്‍പ് തേങ്ങ ചിരകിയതും പൈനാപ്പിള്‍ അരിഞ്ഞതും വിതറി വിളമ്പാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Tuesday 22 Jan 2019 03.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW