Wednesday, August 21, 2019 Last Updated 47 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jan 2019 01.37 PM

5 ക്യാമറകൾ, 6.4-ഇഞ്ച് വലിപ്പമുള്ള ഓലെഡ് സ്‌ക്രീൻ; എല്‍ജി V40 തിങ്ക് ഇന്ത്യയിലെത്തി

lg v40 thinq with five cameras

എൽജിയുടെ പുതിയ സ്മാർട്ട് ഫോൺ എൽജി വി40 തിങ്ക് ഇന്ത്യയിലെത്തി. ആമസോൺ വഴി ജനുവരി 24 മുതലാണ് വിൽപ്പന.

എൽജി വി40 തിങ്ക് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആദ്യമായി അവതരിപ്പിച്ചത്. പിന്നിൽ മൂന്നും മുന്നിൽ രണ്ടും ക്യാമറകളുമായാണ് എൽജി വി40 തിങ്ക് എത്തിയിരിക്കുന്നത്.

ഗ്രേ, ബ്ലൂ നിറങ്ങളിലാണ് ഹാൻഡ്സെറ്റ് അവതരിപ്പിക്കുന്നത്. 60,000 രൂപയാണ് ഹാൻഡ്സെറ്റിന്റെ ഇന്ത്യയിലെ വില. എന്നാൽ 49,990 രൂപയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ പ്രൈം ഉപഭോക്താക്കൾക്ക് ഹാൻഡ്സെറ്റ് ബുക്ക് ചെയ്യാം. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് വഴി വാങ്ങുന്നവർക്ക് 10 ശതമാനം ഇളവ് വാങ്ങും. ജനുവരി 24 നാണ് സ്മാർട്ട്ഫോണിന്റെ വിതരണം ആരംഭിക്കുക.

സ്റ്റാന്‍ഡര്‍ഡ്, വൈഡ്, ടെലി ലെന്‍സുകളുള്ള മൂന്നു പിന്‍ക്യാമറ സിസ്റ്റവുമായി ഇറങ്ങിയ ലോകത്തെ ആദ്യത്തെ സ്മാര്‍ട് ഫോണാണ് എല്‍ജി V40 തിങ്ക് (LG V40 ThinQ). മുന്നിലുള്ള ഇരട്ട ക്യാമറകളും കൂട്ടി ഫോണിന് മൊത്തം അഞ്ചു ക്യാമറകളുണ്ട്.

16MP സൂപ്പര്‍ വൈഡ് , 12MP സ്റ്റാന്‍ഡര്‍ഡ്, 12MP ടെലിഫോട്ടോ എന്നിങ്ങനെയാണ് പിന്നിലെ ട്രിപ്പിള്‍ ക്യാമറ സിസ്റ്റം. 6.4-ഇഞ്ച് വലിപ്പമുള്ള ഓലെഡ് സ്‌ക്രീനാണ് ഫോണിനുള്ളത്. HDD+ റെസലൂഷന്‍ അഥവാ 3120 x 1440പിക്‌സല്‍സ് ആണ് സ്‌ക്രീനിനുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW