Tuesday, August 20, 2019 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jan 2019 01.20 PM

സാംസങ് ഗാലക്സി എം10, ഗാലക്സി എം20 വില ചോർന്നു; ജനുവരി 28 ന് ഇന്ത്യയിൽ അവതരിപ്പിക്കും

samsung galaxy m10 galaxy m2

സാംസങ് ഗാലക്സി എം10, ഗാലക്സി എം20 ഫോണുകൾ ജനുവരി 28 നാണ് ഇന്ത്യയിൽ പുറത്തിറങ്ങുക. സാംസങ്ങിന്റെ പുതിയ ഗാലക്സി-എം സീരീസുകളുടെ ഭാഗമായാണ് ഇന്ത്യയിൽ സ്മാർട്ഫോണുകൾ എത്തിക്കുന്നത്. എന്നാൽ, പുതിയ റിപോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഫോണുകൾ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിനു മുൻപേ ഇവയുടെ വിലവിരങ്ങൾ ചോർന്നിരിക്കുകയാണ്.

ആമസോൺ വഴിയും സാംസങ് ഷോപ്പുകൾ വഴിയും മാർച്ച് 5നായിരിക്കും ഫോണുകളുടെ വിൽപ്പന തുടങ്ങുക. വാർത്താ ഏജൻസിയായ ഐഎഎൻഎസിന്റെ റിപ്പോർട്ട് പ്രകാരം ഗാലക്സി എം 10 ന്റെ വില 7,990 രൂപയും ഗാലക്സി എം20 യുടെ വില 10,990 രൂപയുമാണ്.

സാംസങ് ഗാലക്സി എം 20 യുടേത് 5,000 എംഎഎച്ച് ബാറ്ററിയും ഗാലക്സി എം 10 ന്റേത് 3,500എംഎഎച്ച് ബാറ്ററിയുമാണ്. രണ്ടു ഫോണുകളും ഫാസ്റ്റ് ചാർജിങ് ടെക്നോളജികളോടെയാണ് എത്തുന്നത്. 3x ഫാസ്റ്റ് ചാർജിങ്ങാണ് രണ്ടു ഫോണുകൾക്കുമുള്ളത്.

6.13 ഇഞ്ച് ഡിസ്‌പ്ലേയാണ് ഗാലക്സി എം20 ക്ക് ലഭിക്കുന്നത്. ബ്ലൂ, ഡാർക്ക് ഗ്രേ എന്നീ നിറങ്ങളാണ് ഫോണുകൾക്കുള്ളത്. 13 എംപി, 5 എംപി കോമ്പിനേഷനിൽ ഇരട്ട ക്യാമറകളുമുണ്ട്. 8 എംബിയാണ് മുൻക്യാമറ.

എക്സിനോസ് 7885 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 3ജിബി റാം+35 ജിബി റോം, 3ജിബി റാം+64ജിബി സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്.

സാംസങ് ഗാലക്സി എം10 ന് 6.5 ഇഞ്ചാണ് സ്ക്രീൻ. എക്സിനോസ് 7870 പ്രൊസസർ ആണ് ഫോണിന് കരുത്തേകുന്നത്. 3ജിബി റാം മോഡലിലാണ് ഫോൺ ലഭ്യമാകുക. 16 ജിബി മുതൽ 32 ജിബി വരെ ഇന്റേണൽ സ്പെയ്സ് ഉണ്ട്. ഇത് 64 ജിബി വരെ മൈക്രോ എസ് കാർഡ് മുഖേന കൂട്ടാനാകും.

Ads by Google
Tuesday 22 Jan 2019 01.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW