Thursday, August 22, 2019 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jan 2019 08.07 AM

ചിത്രീകരണത്തിനിടെ ഡാന്‍സര്‍ കൈവിട്ടു; നിക്കി വീണത് പ്രഭുദേവയുടെ ദേഹത്തേക്ക്; വൈറല്‍ വീഡിയോ

film making

തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് നിക്കി ഗല്‍റാണി. മലയാളികള്‍ക്കും പ്രിയങ്കരിയാണ് നിക്കി. ശക്തി ചിദംബരം സംവിധാനം ചെയ്യുന്ന പ്രഭുദേവ നയാകനാവുന്ന ചാര്‍ളി ചാപ്ലിന്‍ 2ല്‍ നായിക നിക്കിയാണ്.

ചിത്രത്തിലെ 'ചിന്നമച്ചാ', എന്ന ഗാനവും പ്രഭുദേവയുടെയും നിക്കിയുടെയും ഡാന്‍സും വൈറലായി കഴിഞ്ഞു. ഇപ്പോള്‍ ഷൂട്ടിങ്ങ് സമയത്തു സംഭവിച്ച ഒരു രംഗത്തിന്റെ വിഡിയോ പങ്കുവെക്കുകയാണ് നിക്കി ഗല്‍റാണി. ഷൂട്ടിങ്ങിനിടെ പ്രഭുദേവയുടെ ദേഹത്തേക്കു മറിഞ്ഞു വീണതിന്റെ വിഡിയോയാണു താരം പങ്കുവച്ചത്. നിക്കിതന്നെ പങ്കുവച്ച വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

നിക്കി മൂന്ന് പേരുടെ ചുമലില്‍ കയറിയിരുന്ന് പ്രഭുദേവയുടെ അടുത്തേക്ക് ഡാന്‍സ് കളിച്ച് പോവുന്നതായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. ഇതിനിടെ കൂട്ടത്തിലൊരാള്‍ പെട്ടെന്ന് മാറിയതോടെ നിക്കി മുകളില്‍ നിന്നും പ്രഭുദേവയുടെ മുകളിലേക്ക് വീഴുകയായിരുന്നു. നിക്കിയെ പ്രഭുദേവ തന്നെ താങ്ങി പിടിച്ചത് കൊണ്ട് നിലത്ത് വീഴാതെ രക്ഷപ്പെടുകയായിരുന്നു.

നാടന്‍പാട്ടു കലാകാരന്‍മാരായ സെന്തില്‍ ഗണേഷും രാജലക്ഷ്മിയും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. അംരീഷാണു സംഗീതം. ചെല്ലതങ്കയ്യയുടെ വരികള്‍. പ്രഭുദേവ നായകനായി 2002ല്‍ പുറത്തിറങ്ങിയ ചാര്‍ളി ചാപ്ലിന്റെ രണ്ടാം പതിപ്പാണു ചിത്രം. ശക്തി ചിദംബരം തന്നെയാണു ചിത്രത്തിന്റെ രണ്ടാംഭാഗവും ഒരുക്കുന്നത്. ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW