Tuesday, August 20, 2019 Last Updated 6 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 20 Jan 2019 01.12 PM

ഇവളാണ് ഓസ്‌ട്രേലിയന്‍ രക്ഷതരക്ഷസ്സ്; കാമുകന്റെ രക്തം വലിച്ചൂറ്റി കുടിക്കും ഈ 'വാംപയര്‍ ലേഡി'

 symptoms and diagnosis

ഓസ്‌ട്രേലിയന്‍ രക്തരക്ഷസ്സെന്ന് മാധ്യമങ്ങള്‍ വിളിയ്ക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജോര്‍ജിന കോണ്ടന്റെ രോഗാവസ്ഥയാണ് രക്തം കുടിയ്ക്കുക എന്നത്. കാമുകന്റെ രക്തം കുടിയ്ക്കുന്ന ഇവര്‍ പക്ഷേ പകല്‍ പുറത്തിറങ്ങാറില്ല. ജോര്‍ജിനയ്ക്ക് തലസ്സീമിയ എന്ന ജനിതക തകരാറാണ്. ശരീരത്തില്‍ രക്തം കുറയുന്നതിലൂടെ രോഗിക്ക് അതിസങ്കീര്‍ണമായ വിളര്‍ച്ചയും ക്ഷീണവും അനുബന്ധ പ്രശ്‌നങ്ങളും അനുഭവപ്പെടാം. മഞ്ഞനിറത്തിലുള്ള ചര്‍മ്മം, പ്ലീഹാ വീക്കം, കടുത്ത നിറങ്ങളിലുള്ള മൂത്രം തുടങ്ങിയവയും ഈ രോഗത്തിന്റെ പ്രാഥമിക സൂചനകളാണ്.

ശരീരത്തില്‍ അനിയന്ത്രിതമായ തോതില്‍ ഹീമോഗ്ലോബിന്‍ രൂപപ്പെടുന്നതാണ് തലസ്സീമിയ രോഗത്തിന്റെ പ്രത്യേകത. ഇത് ചുവന്ന രക്താണുക്കളുടെ നാശത്തിനും രക്തം വഴിയുള്ള ഓക്‌സിജന്റെ സഞ്ചാരത്തേയും തകരാറിലാക്കുന്നു. ഇത് പരിഹരിക്കാന്‍ കൃത്യമായ ഇടവേളകളില്‍ ശരീരത്തിലെ രക്തം മാറ്റേണ്ടി വരും. ശരീരത്തില്‍ രക്തത്തിന്റെ നിലയില്‍ ഗണ്യമായ അളവ് കുറയുന്നതിലൂടെ രക്തം രുചിക്കാനോ കുടിക്കാനോ ഉള്ള ത്വരയും അപൂര്‍വ്വമായെങ്കിലും രോഗികളില്‍ ഉണ്ടായേക്കാം. കുട്ടികളില്‍ തലസ്സീമിയ ബാധിച്ചാല്‍ വളര്‍ച്ച മുരടിച്ചു പോകാനും സാധ്യതയുണ്ട്.

കംപ്ലീറ്റ് ബ്ലഡ് കൗണ്ട് ടെസ്റ്റ്, സ്പെഷ്യല്‍ ഹീമോഗ്ലാബിന്‍ ടെസ്റ്റ്, ജെനറ്റിക് ടെസ്റ്റ് എന്നിവയിലൂടെയാണ് രോഗനിര്‍ണയം സാധ്യമാവുന്നത്. രോഗത്തിന്റെ തീവ്രതയ്ക്കനുസരിച്ചാണ് ചികിത്സയും നിര്‍ണയിക്കുന്നത്. തലസ്സീമിയ സങ്കീര്‍ണമായ രോഗികളില്‍ കൃത്യമായ ഇടവേളകളില്‍ രക്തം മാറ്റിവെയ്ക്കല്‍, ചെലേഷന്‍ തെറാപ്പി, ഫോളിക് ആസിഡ് സപ്ലിമെന്റ്‌സ് തുടങ്ങിയവയാണ് പൊതുവായി നിര്‍ദ്ദേശിക്കാറുള്ളത്. ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റും അപൂര്‍വ്വമായി വേണ്ടിവന്നേക്കാം.

എന്നാല്‍ തലസ്സീമിയ രോഗികള്‍ക്ക് രക്തം മാറ്റുമ്പോഴുള്ള ക്രമക്കേടുകള്‍ ആന്തരിക അവയവങ്ങളില്‍ ഇരുമ്പ് അടിഞ്ഞുകൂടുന്ന പ്രശ്‌നത്തിലേക്കും പിന്നീട് അത് കരള്‍ രോഗം, അണുബാധ, ഓസ്റ്റിറോപെറോസിസ് തുടങ്ങിയ സങ്കീര്‍ണതകളിലേക്കും നയിച്ചേക്കാം.നേരത്തെ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന രോഗമാണ് തലസ്സീമിയ. ഇത് ജനിതക തകരാറുമൂലമാണ് ഉണ്ടാകുന്നത്. പ്രസവത്തിനു മുമ്പുള്ള ശിശുവിന്റെ സ്‌ക്രീനിംഗിലൂടെ തലസ്സീമിയ കണ്ടുപിടിക്കാം. ദമ്പതികളില്‍ രണ്ടുപേര്‍ക്കും അവരുടെ ജീനില്‍ തലസ്സീമിയയുടെ സാധ്യത ഉള്ളവരാണെങ്കില്‍ അവരുടെ നാല് കുഞ്ഞുങ്ങളിലൊരാള്‍ക്ക് തലസ്സീമിയ വരാനുള്ള സാധ്യതയുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW