Sunday, August 04, 2019 Last Updated 10 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 20 Jan 2019 10.26 AM

ആദ്യം പ്രൊപ്പോസ് ചെയ്തത് താനാണ്, അപ്പോള്‍ അവള്‍ മറുപടി പറഞ്ഞില്ല; ദൈവം തന്ന സമ്മാനമാണ് അനിഷ; മനസ് തുറന്ന് വിശാല്‍

vishal about anisha

കഴിഞ്ഞ ദിവസമാണ് തമിഴ് നടന്‍ വിശാലും തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയും വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തെത്തിയത്. വിശാല്‍ തന്നെയാണ് ഇക്കാര്യം ഏതാനും ദിവസം മുമ്പ് പുറത്ത് വിട്ടത്. വിവാഹ തീയതി ഉടന്‍ അറിയിക്കുമെന്നും വിശാല്‍ ട്വീറ്റ് ചെയ്തിരുന്നു. വരലക്ഷ്മി ശരത് കുമാറുമായി വിശാല്‍ പ്രണയത്തിലായിരുന്നെന്നായിരുന്നു വാര്‍ത്ത ഇതിനിടെ എങ്ങനെയാണ് അനുഷയുമായി അടുത്തതെന്നായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്ന ചോദ്യം. ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വിശാല്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ദിന തന്തി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനിഷയുമായി താന്‍ പ്രണയത്തിലായതിനെക്കുറിച്ച് വിശാല്‍ മനസ്സ് തുറന്നത്. വിശാഖപട്ടണത്തുവച്ച് എന്റെ പുതിയ ചിത്രമായ അയോഗ്യയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് അനിഷയെ കാണുന്നത്. അനിഷയും ഏതാനും പെണ്‍കുട്ടികളും ചേര്‍ന്നാണ് എന്നെ കാണാന്‍ വന്നത്. അവര്‍ മിഷേല്‍ എന്നൊരു സിനിമ ചെയ്തുവെന്നും അതില്‍ അനിഷയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും പറഞ്ഞു. ഈ സിനിമയിലെ ഒട്ടുമിക്ക ടെക്‌നീഷ്യന്‍സും സ്ത്രീകളാണെന്നും പറഞ്ഞു. കൃഷിയെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു അത്. അതിലെ ക്രൂ അംഗങ്ങള്‍ മുഴുവന്‍ കര്‍ഷ ക കുടുംബത്തില്‍നിന്നുള്ളവരായിരുന്നു.

അനിഷയെ കണ്ട നിമിഷം തന്നെ അവളോട് പ്രണയം തോന്നി. പക്ഷേ പ്രണയം തുറന്നുപറഞ്ഞത് ഏതാനും തവണ കൂടി തമ്മില്‍ കണ്ടശേഷമാണ്. ഞാനാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. അപ്പോള്‍ അവള്‍ മറുപടി പറഞ്ഞില്ല. അവള്‍ക്കാവശ്യമുളള സമയം എടുത്തശേഷമാണ് പോസിറ്റീവായി മറുപടി നല്‍കിയത്. അനിഷ തനിക്ക് ദൈവം തന്ന സമ്മാനമാണ്.-വിശാല്‍ പറഞ്ഞു. വിവാഹശേഷം പല നടികളും അഭിനയം നിര്‍ത്തുമ്പോള്‍ അനിഷ അഭിനയം വിടേണ്ടതില്ലെന്നും തുടരാമെന്നുമാണ് വിശാല്‍ പറയുന്നത്.

നടികര്‍ സംഘത്തിന്റെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായശേഷം മാത്രമേ വിവാഹം നടക്കൂവെന്നും അതുവരെ അവളോട് കാത്തിരിക്കണമെന്നും ഞാന്‍ പറഞ്ഞു. അതിന് അവള്‍ സമ്മതിച്ചുവെന്നും അവളോട് അതിന് നന്ദിയുണ്ടെന്നും വിശാല്‍ അഭിപ്രായപ്പെട്ടു.

Ads by Google
Ads by Google
Loading...
TRENDING NOW