Tuesday, August 20, 2019 Last Updated 8 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jan 2019 11.15 AM

ടെക് ലോകത്തെ അമ്പരപ്പിച്ച് ഒപ്പോ ; 10X ലോസ്‌ലെസ് സൂം ക്യാമറ എത്തുന്നു

oppo 10x optical zoom camera

ചൈനീസ് നിര്‍മ്മാതാക്കളായ ഒപ്പോ ഗുണമേന്മ നഷ്ടപ്പെടാതെ, 10X വരെ സൂം ചെയ്യാവുന്ന സ്മാര്‍ട് ഫോണ്‍ ക്യാമറ പരിചയപ്പെടുത്തി ടെക് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒപ്പോയുടെ സാങ്കേതിക വിദ്യയുമായി ഫോണ്‍ പുറത്തിറങ്ങിയാല്‍ അതിന് ഏകദേശം 160mm വരെ റീച്ച് കിട്ടും.

കൃത്യമായി പറഞ്ഞാല്‍ ഏകദേശം 16-160mm സൂം ഒരു സ്മാര്‍ട് ഫോണില്‍ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഒപ്പൊയുടെ അവകാശവാദം. ഐഫോണുകളില്‍ ഇന്നുവരെ കണ്ടിരിക്കുന്ന ടെലി ലെന്‍സിന് 56mm ആണ് റീച്ച്.

ഒപ്പോയുടെ ഫോണ്‍ പുറത്തിറങ്ങിയാല്‍ മാത്രമെ ഇത് ഉപകാരപ്രദമാകുമോ എന്ന് പറയാനാകൂ. ചില വിലയിരുത്തലുകള്‍ പ്രകാരം, വെളിച്ചക്കുറവിലും മറ്റും ഇതു നന്നായി പ്രവര്‍ത്തിക്കണമെന്നില്ല.

പക്ഷേ, നന്നായാല്‍ ഇത് ക്യാമാറ സൂമിന്റെ കാര്യത്തില്‍ ഒരു വന്‍ മുന്നേറ്റം തന്നെ കുറിക്കുമെന്നും കണക്കാക്കുന്നു. വാവെയ് കമ്പനിയെയും ഷവോമിയെയും പോലെ സ്വന്തം നിലയില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന കമ്പനിയാണ് ഒപ്പോയും.

2017ല്‍ ഒപ്പോ, 5x സൂമുള്ള ഇരട്ട ക്യാമയുള്ള ഒരു സ്മാര്‍ട് ഫോണ്‍ പരിചയപ്പെടുത്തിയിരുന്നു. ഒപ്പോയും കോര്‍ഫോട്ടോണിക്സും (CorePhotonics) ചേര്‍ന്ന് നിര്‍മിച്ച ഈ ഫോണില്‍ 90 ഡിഗ്രി ആങ്ഗ്യുലര്‍ പ്രിസത്തിലൂടെ പ്രകാശത്തെ കടത്തിവിട്ട്, ലംബമായി വച്ച, സ്റ്റബിലൈസു ചെയ്ത, ക്യാമറ സെന്‍സറില്‍ പതിപ്പിച്ചാണ് ടെലി റീച്ച് നേടിയത്. ഇത് ഒരു സ്മാര്‍ട് ഫോണിലും ഒപ്പോ ഉപയോഗിച്ചിട്ടില്ല.

പക്ഷേ, ഇപ്പോള്‍ ഇതേ സാങ്കേതിക വിദ്യയിലൂടെ ടെലി റീച്ച് ഇരട്ടിപ്പിച്ച് 10X ഹൈബ്രിഡ് സൂം കൊണ്ടുവരാനാണ് ഒപ്പോ ശ്രമിക്കുന്നത്. ഇതു യാഥാര്‍ഥ്യമായാല്‍ സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ സമീപ ഭാവിയില്‍ തന്നെ വന്‍ കുതിപ്പു നടത്തുമെന്നാണ് വിദഗ്ധാഭിപ്രായം. എന്നാല്‍, ടെലി റീച്ചിന്റെ കാര്യത്തില്‍ ഒപ്പോയുടെ അവകാശവാദം തെറ്റിദ്ധാരണാജനകമായേക്കാമെന്നും ചിലര്‍ വാദിക്കുന്നു.

ഒപ്പോയുടെ നിര്‍മാണത്തിലിരിക്കുന്ന സ്മാര്‍ട് ഫോണ്‍, കമ്പനി കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിക്കുകയും ഏതാനും സ്ലൈഡുകളുടെ പിന്തുണയോടെ പ്രവര്‍ത്തനം വിശദീകരിക്കുകയും ചെയ്തു. പക്ഷേ, ഈ സാങ്കേതികവിദ്യയുള്ള ഫോണ്‍ എന്ന് വിപണിയിലെത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW