Friday, August 23, 2019 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 18 Jan 2019 05.47 PM

ഷെയര്‍ ആക്റ്റിവിറ്റി ഫീച്ചര്‍ യൂട്യൂബ് നിർത്തലാക്കുന്നു

youtube to remove share activity feature

ഈ മാസം 31നു ശേഷം യൂസര്‍ക്കു മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ യു ട്യൂബ് ആക്റ്റിവിറ്റി ഓട്ടോമാറ്റിക്കായി ഷെയര്‍ ചെയ്യാനുള്ള ഫീച്ചര്‍ നീക്കം ചെയ്യുമെന്നു വീഡിയോ ഷെയറിംഗ് ഭീമനായ യു ട്യൂബ് അറിയിച്ചതായി റിപ്പോർട്ട്.

ഉപയോക്താക്കള്‍ക്ക് വര്‍ഷങ്ങളായി, യു ട്യൂബ് വീഡിയോ ഉള്‍പ്പെടുന്ന ആക്റ്റിവിറ്റികള്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നു. തേര്‍ഡ് പാര്‍ട്ടി സേവനം ഉപയോഗപ്പെടുത്താതെയും മറ്റ് പ്ലാറ്റ്‌ഫോം സന്ദര്‍ശിക്കാതെയുമായിരുന്നു യു ട്യൂബ് ആക്റ്റിവിറ്റി സോഷ്യല്‍ മീഡിയയിലേക്ക് ഷെയര്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നത്.

അതേസമയം, ഇനി മുതല്‍ ഈ സേവനം ലഭ്യമാക്കേണ്ടതില്ലെന്നു യു ട്യൂബ് തീരുമാനിച്ചു. എന്നാൽ, യൂസര്‍മാര്‍ക്ക് അവരുടെ സോഷ്യല്‍ മീഡിയയില്‍നിന്നുള്ള ലിങ്കുകള്‍ യു ട്യൂബ് ചാനലിലേക്ക് കൂട്ടി ചേര്‍ക്കാനും. വെബ് പേജുകളില്‍നിന്നുള്ള വീഡിയോകള്‍ ഷെയര്‍ ചെയ്യാനും സൗകര്യമുണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW