Tuesday, August 20, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 17 Jan 2019 04.28 PM

ഗൃഹത്തില്‍ ഐശ്വര്യം

നല്ല ഊര്‍ജ്ജങ്ങളെ പോഷിപ്പിക്കുന്നതിനും മോശമായ ഊര്‍ജ്ജങ്ങളെ ഉന്മൂലനം ചെയ്യുന്നതിനും ഉള്ള സങ്കേതിക വിദ്യ കൂടിയാണ് ഫെങ്ഷൂയി. ഇതെങ്ങനെ നടപ്പിലാക്കാകുമെന്ന് ഒരിക്കല്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ ദൗര്‍ഭാഗ്യങ്ങളില്‍നിന്ന് രക്ഷനേടാനും നല്ല ഫെങ്ഷൂയി അന്തരീക്ഷത്തില്‍നിന്ന് നേട്ടങ്ങള്‍ കൊയ്യാനും നമുക്ക് സാധിക്കും.
uploads/news/2019/01/281216/joythi170119a.jpg

നാം ജീവിക്കുന്ന ചുറ്റുപാടുകള്‍ നമ്മുടെ ആരോഗ്യത്തെയും ജീവിതവിജയത്തെയും സ്വാധീനിക്കുന്നു. കോലാഹലങ്ങളും വൃത്തിഹീനമായ ചുറ്റുപാടുകളും അനാരോഗ്യകരമാണ്. ഇങ്ങനെ വൃത്തിഹീനമായ ചുറ്റുപാടുകളെ മാറ്റി ഫെങ്ഷൂയി പ്രകാരമുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയാണെങ്കില്‍ വീടിന് ഐശ്വര്യവും സമാധാനവും സമ്പദ് സമൃദ്ധിയും ഉണ്ടാകും.

ചൈനീസ് തത്വമനുസരിച്ച് മനുഷ്യന് മൂന്നുതരം ഭാഗ്യങ്ങളുണ്ട്. സ്വര്‍ഗഭാഗ്യം, അഥവാ ഹെവന്‍ ലക്ക്, ഭൂമിഭാഗ്യം അഥവാ എര്‍ത്ത് ലക്ക്, മനുഷ്യഭാഗ്യം അഥവാ മാന്‍കൈന്‍ഡ് ലക്ക് ഈ മൂന്ന് ഭാഗ്യങ്ങളെ സങ്കല്പിച്ചാണ് ഒരു വീട് ക്രമീകരിക്കേണ്ടത്.

സ്വര്‍ഗ്ഗഭാഗ്യം


പ്രപഞ്ചത്തെ നയിക്കുന്ന അമാനുഷികശക്തിയുടെ അനുഗ്രഹം. ജനിച്ച സാഹചര്യം, സമയം, സ്ഥലം, സ്വഭാവം തുടങ്ങിയവയിലൊന്നുപോലും സ്വയം തെരഞ്ഞെടുക്കാന്‍ നമുക്ക് കഴിയില്ല. എന്നിട്ടും ചില ഭാഗ്യങ്ങള്‍ കൈവരുന്നു. അതിനാണ് ദൈവാധീനമെന്ന് പറയുക. ഈ ദൈവാധീനമാണ് സ്വര്‍ഗ്ഗഭാഗ്യം. സ്വര്‍ഗഭാഗ്യം കൂട്ടാന്‍ നമുക്ക് സാധിക്കില്ല. എങ്കിലും ചില കാര്യങ്ങള്‍ ചെയ്താല്‍ ഒരു പരിധിവരെ മാറ്റാന്‍ സാധിക്കും.

''ഓം മണി പത്‌മേ ഹും'' എന്ന മന്ത്രം നിത്യേന 108 ഉരു ജപിക്കുക. മാലാഖയുടെ ചിഹ്നങ്ങളും ചിത്രങ്ങളും കിടപ്പറയില്‍ സ്ഥാപിക്കുക. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നു നില്‍ക്കുന്ന സീനറി സ്ഥാപിക്കുക. നിത്യേന ക്ഷേത്രദര്‍ശനം നടത്തുക ഇവ വഴി സ്വര്‍ഗഭാഗ്യം വര്‍ദ്ധിപ്പിക്കാം.

ഭൂമിഭാഗ്യം


പരിസ്ഥിതിയും പ്രകൃതിയുമായി ഒത്തിണങ്ങി സന്തോഷത്തോടും സമൃദ്ധിയോടുംകൂടി ജീവിക്കാന്‍ പറ്റുന്ന അവസ്ഥയാണ് ഭൂമിഭാഗ്യം.ഭൂമി തെരഞ്ഞെടുക്കാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട്. തെരഞ്ഞെടുത്ത ഭൂമിയില്‍ പോസിറ്റീവ് എനര്‍ജികൊണ്ടുവരാന്‍ ഫെങ്ഷൂയി ഉപകരണങ്ങള്‍ വച്ച് ഭൂമിഭാഗ്യം വര്‍ധിപ്പിക്കാം. ചെടികള്‍, കുളങ്ങള്‍, അക്വേറിയം, ലൈറ്റുകള്‍ ഇവ ക്രമീകരിച്ച് ഭൂമിഭാഗ്യം വര്‍ദ്ധിപ്പിക്കാം.

സ്വര്‍ഗഭാഗ്യവും മനുഷ്യഭാഗ്യവും കുറഞ്ഞവര്‍ ഭൂമിഭാഗ്യം പരമാവധി വര്‍ദ്ധിപ്പിക്കുന്നത് വളരെയധികം പ്രയോജനം ചെയ്യും.നല്ല ഊര്‍ജ്ജങ്ങളെ പോഷിപ്പിക്കുന്നതിനും മോശമായ ഊര്‍ജ്ജങ്ങളെ ഉന്മൂലനം ചെയ്യുന്നതിനും ഉള്ള സങ്കേതിക വിദ്യ കൂടിയാണ് ഫെങ്ഷൂയി.

ഇതെങ്ങനെ നടപ്പിലാക്കാകുമെന്ന് ഒരിക്കല്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ ദൗര്‍ഭാഗ്യങ്ങളില്‍നിന്ന് രക്ഷനേടാനും നല്ല ഫെങ്ഷൂയി അന്തരീക്ഷത്തില്‍നിന്ന് നേട്ടങ്ങള്‍ കൊയ്യാനും നമുക്ക് സാധിക്കും. അന്തരീക്ഷ ശുദ്ധീകരണ നടപടി വഴി വീടിനുള്ളിലെ ഊര്‍ജ്ജത്തെ പുറത്തുനിന്നുള്ള നല്ല ഊര്‍ജ്ജത്തിന്റെ പ്രവാഹം വഴി ശുദ്ധമാക്കിയെടുക്കാന്‍ സാധിക്കും.

സ്ഥലത്തിന്റെ ശുദ്ധീകരണത്തിന് സൂര്യന്‍ നല്ലതുപോലെ പ്രകാശിക്കുന്ന സമയത്ത് നിങ്ങളുടെ വീടിന്റെ എല്ലാ കതകുകളും ജനാലകളും തുറന്നിടുക. ഫാനുകളും ലൈറ്റുകളും ഓണ്‍ ചെയ്യുക. നിങ്ങളുടെ അലമാര, കതക്, അറകള്‍ എന്നിവയും തുറന്നിടുക. ടെലിവിഷനും മ്യൂസിക് സിസ്റ്റവും നല്ലതുപോലെ പ്രവര്‍ത്തിപ്പിക്കുക.

ഇവ പുതിയ 'യാങ്' ഊര്‍ജ്ജം വീടിനുള്ളിലേക്ക് കൊണ്ടുവരും. നല്ല ചന്ദനത്തിരിയും എണ്ണ വിളക്കും കത്തിച്ച് അന്തരീക്ഷവും ശുദ്ധീകരിക്കുക. ചന്ദനത്തിരി എല്ലാ മുറികളിലും കൊണ്ടുപോകുക.

നല്ല ശബ്ദസൗകുമാര്യത്തിന് ടിബറ്റന്‍ മണിയും പാടുന്ന പാത്രവുമാണ് ഫെങ്ഷൂയില്‍ ഉപയോഗപ്പെടുത്തുന്നത്. വീടിനുള്ളിലെ വായു ശുദ്ധീകരിക്കുമ്പോള്‍ പരസരങ്ങളിലേക്ക് ധാരാളം 'ചീ' ഊര്‍ജ്ജം പ്രവഹിക്കും. ആഴ്ചയിലൊരിക്കലോ, കൃത്യമായ ഇടവേളകളിലോ അന്തരീക്ഷ ശുദ്ധീകരണം നടത്തുക.

മനുഷ്യഭാഗ്യം


ഈ ഭാഗ്യവും നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. ഇതിനെയും നമ്മുക്ക് യോജിച്ചവിധം നിയന്ത്രിക്കാന്‍ സാധിക്കും. മനുഷ്യരുടെ പ്രവൃത്തിയും അതിന്റെ ഫലവുമായി മനുഷ്യഭാഗ്യം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

മനുഷ്യഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ ഗൃഹാന്തരീക്ഷത്തിന്റെ വടക്ക് ദിക്ക് പ്രയോജനപ്പെടുത്തണം. വടക്ക് ദിക്കില്‍ ഓരോരുത്തരുടെയും ജോലിക്കനുസരിച്ചുള്ള ഫെങ്ഷൂയി ക്രമീകരണങ്ങള്‍ നടത്താവുന്നതാണ്. ഇവിടെ നീല കളര്‍ കൂടുതല്‍ ഉപയോഗിക്കാവുന്നതാണ്.

എം.എസ്. സ്വാമിയാര്‍
ആസ്‌ട്രോളജര്‍ ആന്‍ഡ് ഫെങ്ഷൂയി മാസ്റ്റര്‍
മൊ: 9447695408

Ads by Google
Ads by Google
Loading...
TRENDING NOW