Thursday, August 22, 2019 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jan 2019 03.29 PM

ഓണറിന്റെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍

honor 10 lite with kirin 710 waterdrop style notch launched in india

ഓണറിന്റെ പുതിയ മോഡലായ ഓണര്‍ 10 ലൈറ്റ് ഇന്ത്യന്‍ വിപണിയിലെത്തി. 4 ജിബി റാം/ 64ജിബി സ്റ്റോറേജ്, 6ജിബി/128ജിബി സ്റ്റോറേജ് എന്നീ ഓപ്ഷനുകളിലാണ് ഓണര്‍ ലൈറ്റ് എത്തുന്നത്. സ്‌കൈ ബ്ലൂ, സഫയര്‍ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഓണര്‍ 10 ലൈറ്റ് എത്തുന്നത്. 13,999 രൂപയും, 17,999 രൂപയുമാണ് യാഥക്രമം ഇരു മോഡലുകളുടെയും വില.

മികച്ച ക്യാമറയും ഓണര്‍ 10 ലൈറ്റിനുണ്ട്. 13 എംപി പ്രൈമറി സെന്‍സര്‍ 2എംപി സെക്കന്‍്ഡറി സെന്‍സര്‍ എന്നിങ്ങനെ ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസൈനില്‍ എത്തുന്ന ഫോണിന് 24എംപി എഫ്/2.0 സെല്‍ഫി ക്യാമറയുമുണ്ട്. ഗ്ലാസും മെറ്റല്‍ ബോഡിയും ചേര്‍ന്നതാണ് ഓണര്‍ 10 ലൈറ്റ്. 6.21 ഇഞ്ച് ഫുള്‍വ്യൂ ഫുള്‍ എച്ച്ഡി ഡിസ്പ്ലെ, കിരിന്‍ 710 പ്രൊസസ്സര്‍, എന്നിവയോടെ എത്തുന്ന മിഡ് റേഞ്ച് സ്മാര്‍ട്‌ഫോണാണ് ഓണര്‍ 10 ലൈറ്റ്.

4ജിബി/64ജിബി, 6ജിബി/128ജിബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഓണര്‍ 10 ലൈറ്റ് എത്തുന്നത്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ദ്ധിപ്പിക്കാവുന്നതുമാണ്. റിയര്‍ മൗണ്ട് ഫിംഗര്‍പ്രിന്റ് സെന്‍സറും ഓണര്‍ 10 ലൈറ്റിനുണ്ട്. ജനുവരി 20 മുതല്‍ ഫ്‌ലിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവായി വില്‍പ്പന ആരംഭിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW