Thursday, August 22, 2019 Last Updated 16 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jan 2019 03.06 PM

കെഎസ്ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു: ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നിര്‍ദേശം

High court, KSRTC Strike

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ സംഘടനകള്‍ പങ്കെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി. നാളെ മുതല്‍ ചര്‍ച്ച വീണ്ടും നടത്താനും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.

അതേസമയം കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഒന്നാം തീയതി നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചര്‍ച്ച നടത്തുന്നതെന്ന് ഹൈക്കോടതി എംഡി ടോമിന്‍ തച്ചങ്കരിയോട് ചോദ്യമുയര്‍ത്തി. കെഎസ്ആര്‍ടിസി പണിമുടക്കിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് ചോദിച്ചറിയാന്‍ എംഡിക്ക് ബാധ്യതയില്ലേ എന്ന് ചോദിച്ച കോടതി ഒത്തുതീര്‍പ്പ് ചര്‍ച്ച വൈകിയതെന്തുകൊണ്ടാണെന്നും, പ്രശ്‌നപരിഹാരത്തില്‍ എംഡിയുടെ നിലപാട് ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് പ്രധനമെങ്കില്‍ നിയമരപരമായ പരിഹാര സാധ്യത തേടാത്തത് എന്താണെന്നും ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി ചോദിച്ചു. യാത്രക്കാരുടെ അവകാശങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. പണിമുടക്കിനു നേരത്തെ നോട്ടീസ് നല്‍കി എന്നതുകൊണ്ട് മാത്രം കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW