Tuesday, August 20, 2019 Last Updated 6 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jan 2019 11.11 AM

ഇതാണ് വത്തിക്കാന്‍ ഒളിമ്പിക് ടീമിലെ കന്യാസ്ത്രി; പേര് സിസ്റ്റര്‍ 'മരിയ തീയോ'

 olympic athlet

ഒരു കന്യാസ്ത്രീയെ അംഗമാക്കിയിരിക്കുകയാണ് വത്തിക്കാന്‍ അത്‌ലറ്റിക്ക് ടീം. പുരോഹിതരും, കന്യാസ്ത്രീകളും, സ്വിസ് ഗാര്‍ഡും, ഫാര്‍മസിസ്റ്റും ഉള്‍പ്പെടെ 60 പേര്‍ അടങ്ങുന്ന അത്‌ലറ്റിക്ക് ടീമാണ് വത്തിക്കാന്‍ രൂപീകരിച്ചിരിക്കുന്നത്. അത്‌ലറ്റിക്ക് ടീമില്‍ വത്തിക്കാനുമായി ബന്ധപ്പെട്ട് 60 പേര്‍ അംഗങ്ങളാണ്. സിസ്റ്റര്‍ മരിയ തീയോ ആണ് ടീമില്‍ അംഗമായ കന്യാസ്ത്രീ. ഇത് സംബന്ധിച്ച് ഇവര്‍ ഇറ്റാലിയന്‍ ഒളിമ്പിക് കമ്മറ്റിയുമായി സംയുക്ത ഉടമ്പടിയില്‍ ഒപ്പുവെച്ചു കഴിഞ്ഞു.

ഒളിമ്പിക് മത്സരങ്ങളില്‍ എത്തുക എന്നതു സ്വപ്നമാണ്. പക്ഷേ കുറഞ്ഞ കാലം കൊണ്ട് അത് നേടാന്‍ കഴിയില്ല. എന്നാല്‍ ഒരിക്കല്‍ അത് സംഭവിക്കും. ഞങ്ങള്‍ ഇപ്പോള്‍ വിജയത്തിലേയ്ക്കുള്ള ഒരു ചുവടാണ് വച്ചിരിക്കുന്നത്. ടീം അംഗങ്ങളെ അവതരിപ്പിച്ചു കൊണ്ട് വത്തിക്കാന്‍ അത്‌ലറ്റിക്‌സ് പ്രസിഡന്റ് ടോസി വൈ അല്‍മേഡ പറയുന്നു. നിലവില്‍ വത്തിക്കാന് ക്രിക്കറ്റ്, ഫുഡ്‌ബോള്‍ ടീമുകളുണ്ട്. ടീമില്‍ 60 അംഗങ്ങളെ കൂടാതെ മുസ്ലീങ്ങളായ രണ്ട് ആതുര ശുശ്രൂഷകരും ഹോണററി അംഗങ്ങളായി പ്രവൃത്തിക്കുന്നുണ്ട്.

ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം പത്തൊമ്പതുകാരനായ സ്വീസ് ഗാര്‍ഡാണ്. ഏറ്റവും പ്രായം കൂടിയത് അറുപത്തിരണ്ടുകാരനായ വത്തിക്കാന്‍ അപ്പസ്‌തോലിക് ലൈബ്രറിയിലെ പ്രൊഫസറാണ്. നിലവില്‍ ഈ ടീം ഇറ്റാലിയന്‍ ട്രാക്ക് അസോസിയേഷന്റെ ഭാഗമാണ്. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്ക് ഫെഡറേഷന്റെ ഭാഗമാകാനുള്ള ശ്രമത്തിലാണ് ഇവര്‍ ഇപ്പോള്‍.

Ads by Google
Ads by Google
Loading...
TRENDING NOW