Wednesday, August 21, 2019 Last Updated 30 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jan 2019 08.47 AM

രണ്ട് ദിവസത്തിനുള്ളില്‍ കുമാരസ്വാമി മന്ത്രിസഭ താഴെ വീഴും; ബിജെപി മന്ത്രി

Kumaraswamy government

മുംബൈ: കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ നിന്നും രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി.

മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിയായ രാം ഷിന്‍ഡെയാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയോട് അനീതിയാണ് കാണിച്ചിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ രൂപവത്കരിക്കിണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

പിന്തുണ പിന്‍വലിച്ച എച്ച് നാഗേഷും ആര്‍. ശങ്കര്‍ എന്നിവരും മുംബൈയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ആണ് താമസിക്കുന്നത്. ഇവരില്‍ നാഗേഷ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ശങ്കര്‍ കെപിജെപി സ്ഥാനാര്‍ത്ഥിയുമാണ്.

നേരത്തെ ജെഡിഎസ് യോഗത്തില്‍ കോണ്‍ഗ്രസുമായുള്ള അഭിപ്രായ വിത്യാസത്തെക്കുറിച്ച് കുമാരസ്വാമി പറഞ്ഞിരുന്നു. തന്നെ ഒരു ഗുമസ്ഥനെപ്പോലെയാണ് കോണ്‍ഗ്രസ് കാണുന്നതെന്ന് കുമാരസ്വാമി വികാരാധീതനായി പറഞ്ഞു.

Ads by Google
Wednesday 16 Jan 2019 08.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW