Friday, August 23, 2019 Last Updated 49 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Jan 2019 04.41 PM

ഷവോമി റെഡ്മി 6എയുടെ ഓപ്പണ്‍ സെയില്‍ തുടങ്ങി

xiaomi redmi 6a now available via open sale

ഷവോമി റെഡ്മി 6എ16 ജി.ബി വേരിയന്റ് മോഡലിന്റെ ഓപ്പണ്‍ സെയില്‍ ആരംഭിച്ചു. ജനുവരി 12 രാവിലെ 12 മണി മുതലാണ് വില്‍പ്പന ആരംഭിച്ചത്. ഒരാഴ്ച നീണ്ടുനിന്ന ഫ്‌ളാഷ് സെയിലിനു ശേഷമാണ് ഫോണ്‍ ഓപ്പണ്‍ സെയിലിനെത്തുന്നത്. ആമസോണിലൂടെയായിരുന്നു ഫ്‌ളാഷ് സെയില്‍ നടന്നിരുന്നത്.

ഷവോമിയുടെ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണായ റെഡ്മി 6എയെ 2018 സെപ്റ്റംബര്‍ മാസമാണ് വിപണിയിലെത്തിച്ചത്. 16ജി.ബി, 32 ജി.ബി വേരിയന്റുകളിലാണ് ഈ മോഡലിനുള്ളത്. 16 ജി.ബി വേരിയന്റിന് 5,999 രൂപയും 32ജി.ബി വേരിയന്റിന് 6,999 രൂപയുമാണ് വിപണി വില.

5.45 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 18:9 ആണ് ആസ്‌പെക്ട് റേഷ്യോ. ക്വാഡ്‌കോര്‍ മീഡിയാടെക് ഹീലിയോ പ്രോസസ്സറാണ് ഫോണിന് കരുത്തു പകരുന്നത്. ആന്‍ഡ്രോയിഡ് ഓറിയോ 8.1 അധിഷ്ഠിതമായാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

13 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറ, 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണ് ഉള്ളത്. 4ജി വോള്‍ട്ട്, ബ്ലൂടൂത്ത് 4.2, വൈഫൈ, ജി.പി.എസ്, മൈക്രോ യു.എസ്ബി, 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്ക് എന്നീ കണക്ടീവിറ്റി സംവിധാനങ്ങള്‍ ലഭ്യമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW