Tuesday, August 20, 2019 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Jan 2019 04.16 PM

തളര്‍ന്നു വീണാലും പറന്നുയരും ഞാന്‍

''തമിഴ് ചിത്രത്തിലൂടെ അരേങ്ങറ്റം കുറിച്ചെങ്കിലും തെലുങ്ക്, ഹിന്ദി, കന്നഡ പ്രേക്ഷകര്‍ക്കും പ്രിയ ആനന്ദ് സുപരിചിതയാണ്. എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലൂടെ മലയാളികളും പ്രിയ ആനന്ദ് എന്ന അഭിനേത്രിയെ ഇഷ്ടപ്പെട്ടു തുടങ്ങി. മോഡലിങിലൂടെയും പരസ്യചിത്രങ്ങളിലൂടെയും അഭിനയരംഗത്തെത്തിയ പ്രിയയ്്ക്ക് ആരോഗ്യസംരക്ഷണത്തില്‍ തന്റേതായ ചിട്ടകളുണ്ട്. ''
uploads/news/2019/01/280705/starhelthprya110119.jpg

ചെറുപ്പം മുതല്‍ തന്നെ പ്രിയയ്ക്ക് സിനിമമേഖല താല്‍പര്യമായിരുന്നു. വളര്‍ന്നപ്പോഴും സിനിമയോടുള്ള ഇഷ്ടം കുറഞ്ഞില്ല. ''ചലച്ചിത്രരംഗത്ത് ഏതെങ്കിലും മേഖലയില്‍ പ്രവര്‍ത്തിക്കണമെന്ന് കുട്ടിക്കാലം മുതല്‍ ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്തിരുന്നെങ്കിലും അഭിനയരംഗത്ത് എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

സംവിധാനമോ സാങ്കേതിക മേഖലയിലോ വര്‍ക്ക് ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്''. യു.എസില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തിയ ശേഷമാണ് പ്രിയ മോഡലിങ് രംഗത്തും സിനിമയിലും സജീവമാകുന്നത്.

2008 ല്‍ ആയിരുന്നു അത്. ''കാഡ്ബറി ഡയറി മില്‍ക്ക് ഉള്‍പ്പെടെ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചതിലൂടെയാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഞാന്‍ സുപരിചിതയായത്. പീന്നീടാണ് തമിഴ് ചിത്രങ്ങളില്‍ ഓഫര്‍ ലഭിച്ചത്.''

ആചാരങ്ങളെ മാനിക്കുന്നു


''തമിഴ്‌നാട്ടുകാരിയാണ് അമ്മ. ജനിച്ചതും വളര്‍ന്നതും ചെന്നൈയില്‍. അച്ഛന്‍ ഹൈദരാബാദി ആയതിനാല്‍ ഹൈദാബാദ് കണക്ഷന്‍ കൂടിയുണ്ട്. ചെന്നൈ പോലെ തന്നെ പ്രിയപ്പെട്ടതാണ് എനിക്ക് ഹൈദരാബാദ്.

അതുകൊണ്ട് ചെറുപ്പത്തില്‍ തന്നെ ഞാന്‍ തമിഴും തെലുങ്കും സംസാരിക്കാന്‍ പഠിച്ചു. മിക്‌സ്ഡ് റിലീജിയന്‍ പശ്ചാത്തലത്തില്‍ വളര്‍ന്നതുകൊണ്ട് രണ്ടുപേരുടെയും വീടുകളുമായി എനിക്ക് നല്ല അടുപ്പമാണ്. കുട്ടിക്കാലത്ത് ചെന്നൈയിലും ഹൈദരാബാദിലും പോകുമായിരുന്നു.

uploads/news/2019/01/280705/starhelthprya110119a.jpg

ചെന്നൈയിലേയും ഹൈദരാ ബാദിലെയും ആചാരങ്ങളും ഭക്ഷണരീതികളുമൊക്കെ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. രണ്ടു സ്ഥലങ്ങളിലെയും സംസ്‌കാരം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ കുറേയേറെ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു.

രണ്ടു സ്ഥലങ്ങളിലെയും ഭക്ഷണങ്ങള്‍ എനിക്ക് ഇഷ്ടമാണ്. ആസ്വദിച്ച് കഴിക്കാറുമുണ്ട്. മറ്റൊരു ഗുണം എനിക്ക് ഒന്നിലധികം ഭാഷ പഠിക്കാന്‍ സാധിച്ചു എന്നുള്ളതാണ്. തമിഴും തെലുങ്കും അമ്മയോട് സംസാരിച്ച് പഠിച്ചു. ബംഗാളിയും മറാത്തിയും അച്ഛന്‍ പഠിപ്പിച്ചു.

സന്തോഷം നിലനിര്‍ത്തും


എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കാറുണ്ട്. ബ്യൂട്ടിസീക്രട്ട് അതുതന്നെയാണ്. പ്രസരിപ്പില്ലാതെ ദിവസം മുഴുവന്‍ ചെലവിടാന്‍ താല്‍പര്യമില്ല.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പോസിറ്റീവ് എനര്‍ജി നല്‍കുന്ന കാര്യങ്ങള്‍ ചെയ്യും. ദിവസവും അതിരാവിലെ നാലരയ്ക്ക് എഴുന്നേല്‍ക്കും. കൂട്ടുകാര്‍ക്കൊപ്പം ബീച്ചില്‍ പോകും. സൂര്യോദയം കാണുന്നതു പോസിറ്റീവ് എനര്‍ജി നല്‍കുന്നുണ്ട്. ദിവസം മുഴുവന്‍ സന്തോഷത്തോടെയിരിക്കാന്‍ സഹായിക്കും.

രാവിലത്തെ സൂര്യപ്രകാശം ചര്‍മ്മത്തിനു ഗുണവും ചെയ്യും. അതുകൊണ്ട് ദിവസവും ബീച്ചില്‍ പോകും. കടലോരത്ത് ശാന്തമായിരുന്നു യോഗ ചെയ്യാറുണ്ട്. അതിനുശേഷം രാവിലെ 2 മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യും. എയ്‌റോബിക് വ്യായാമങ്ങളാണ് കൂടുതലും ചെയ്യാറുള്ളത്. മറ്റു വ്യായാമങ്ങളൊന്നും തന്നെ പരീക്ഷിക്കാറില്ല. സിനിമയില്‍ എത്തിയതിനു ശേഷമാണ് ശരീരസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിത്തുടങ്ങിയത്.

പക്ഷേ പെട്ടെന്ന് വണ്ണം വയ്ക്കുന്ന ശരീരപ്രകൃതമല്ലാത്തതിനാല്‍ കാര്യമായിട്ടുള്ള ഡയറ്റ് ഇതുവരെ ആവശ്യമായി വന്നിട്ടില്ല. എങ്കിലും ഇടയ്ക്ക് ശരീരഭാരം നിയന്ത്രിക്കണമെന്നു തോന്നുമ്പോള്‍ കൃത്യമായ ഡയറ്റ് പിന്തുടരാറുണ്ട്. ബാലന്‍സ്ഡ് ഡയറ്റായിരിക്കും.

uploads/news/2019/01/280705/starhelthprya110119b.jpg

ആരോഗ്യവും ശരീരഘടനയും സംരക്ഷിക്കും


മോഡലിങിലും സിനിമയിലും സജീവമായതിനു ശേഷമാണ് ശരീരസംരക്ഷണത്തില്‍ കൂടുതല്‍ കരുതല്‍ നല്‍കി തുടങ്ങിയത്. അതിനു മുന്‍പ് ഡയറ്റും വ്യായാമവും ശ്രദ്ധിച്ചിരുന്നില്ല. എല്ലാത്തരം ഭക്ഷണങ്ങളും കഴിക്കാന്‍ എനിക്ക് ഇഷ്ടമാണ്.

ഫാറ്റി ഡസേര്‍ട്ട്‌സ് എല്ലാം തന്നെ ഇഷ്ടവിഭവങ്ങളില്‍ ഉള്‍പ്പെടും. നന്നായി വെള്ളം കുടിക്കാറുണ്ട്. ആരോഗ്യത്തിനും ചര്‍മ്മ സംരക്ഷണത്തിനും വേണ്ടി ധാരാളം വെള്ളം കുടിക്കും. ശരീരഭാരം കുറയ്ക്കണമെന്നു തോന്നുന്ന സമയത്ത് ബാലന്‍സ്ഡ് ഡയറ്റ് പിന്തുടരാറുണ്ട്.

ബ്രേക്ക്ഫാസ്റ്റിനു മുട്ടയുടെ വെള്ളയും ബ്രൗണ്‍ ബ്രഡും ഫ്രഷ് ജൂസും കഴിക്കും. ഗ്രീന്‍ സാലഡ്, ബോയില്‍ റൈസ് അല്ലെങ്കില്‍ ചപ്പാത്തിയാണ് ഉച്ചയ്ക്ക് കഴിക്കുക. ചപ്പാത്തിക്കൊപ്പം വെജിറ്റബിള്‍സ് അല്ലെങ്കില്‍ ഗ്രില്‍ഡ് ചിക്കന്‍, ഫിഷ് ഇവയില്‍ ഏതെങ്കിലും കഴിക്കും. ഡിന്നറിനു ഗ്രില്‍ഡ് ചിക്കന്‍ അല്ലെങ്കില്‍ ഫിഷ് കഴിക്കും.

ഏതെങ്കിലും ഹെല്‍ത്തി സൂപ്പും കഴിക്കാറുണ്ട്. കിടക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് പാല്‍ കുടിക്കും. ശരീരഭാരം നിയന്ത്രിക്കാന്‍ വേണ്ടി ഭക്ഷണം ഒഴിവാക്കാറില്ല. ഭക്ഷണത്തില്‍ ചെറിയ നിയന്ത്രണങ്ങള്‍ വരുത്തിയാലും ഭക്ഷണം ഉപേക്ഷിക്കാറില്ല. ആരോഗ്യവും ശരീരഘടനയും നിലനിര്‍ത്താന്‍ ശ്രദ്ധിക്കാറുമുണ്ട്. അതെനിക്ക് വളരെ നിര്‍ബന്ധമാണ്.

ഫിറ്റ്‌നസും ഹെല്‍ത്തിയായിരിക്കാനും ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കും. സീഫുഡും സൗത്ത് ഇന്ത്യന്‍ ഡിഷസും എന്റെ ഇഷ്ടവിഭവങ്ങളാണ്്. ഹൈദിരാബാദിയായതിനാല്‍ ഹൈദ്രാബാദ് ബിരിയാണി ഇഷ്ടമാണ്. അമിതവണ്ണം തോന്നിക്കാത്ത ശരീരഘടന ലഭിച്ചതു തന്നെ വലിയൊരു അനുഗ്രഹമാണ്. അതുകൊണ്ട് തന്നെ ഭക്ഷണനിയന്ത്രണം കൂടുതല്‍ വേണ്ടി വരാറില്ല.

uploads/news/2019/01/280705/starhelthprya110119c.jpg

വിനോദങ്ങളുണ്ട്


ഷൂട്ടില്ലാത്ത സമയങ്ങളില്‍ വളരെ സാധാരണ രീതിയില്‍ നടക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. കൂട്ടുകാര്‍ക്കൊപ്പം പുറത്ത് പോകുമ്പോള്‍ മേക്കപ്പ് ഉപയോഗിക്കാറേയില്ല. വസ്ത്രധാരണത്തിലും അങ്ങനെ തന്നെയാണ്. സിംപിളായിട്ട് നടക്കാനാണ് താല്‍പര്യം. വിവാഹം പോലുള്ള വിശേഷ അവസരങ്ങളില്‍ സാരി ഉടക്കാനാണ് ഇഷ്ടം.

കൂട്ടുകാര്‍ക്കൊപ്പം പോകുമ്പോള്‍ ടീ ഷര്‍ട്ടും ജീന്‍സും ഉപയോഗിക്കും. ഒഴിവു സമയം കിട്ടിയാല്‍ വെറുതേയിരിക്കുന്നത് ഇഷ്ടമില്ല. ആ സമയം ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടും. പെയ്ന്റിംങ് താല്‍പര്യമാണ്. അതുകൊണ്ട് എന്തെങ്കിലുമൊക്കെ വരയ്ക്കും.

ഓരോ ദിവസവും ഓരോ കാര്യങ്ങളായിരിക്കും താല്‍പര്യം. ചില ദിവസം കുക്കിങ് ചെയ്യാനായിരിക്കും തോന്നുന്നത്. പുതിയ ഡിഷസ് എന്തെങ്കിലും പരീക്ഷിക്കാറുണ്ട്. വൈകുന്നേരങ്ങളില്‍ അല്‍പസമയം പാട്ട് കേള്‍ക്കും. റൂമില്‍ ഒറ്റയ്ക്കിരുന്ന് മെലോഡിയസ് സോങ്‌സ് കേള്‍ക്കാറുണ്ട്.

അതുവരെയുള്ള ടെന്‍ഷനൊക്കെ മാറും. മനസ് ശാന്തമാകും. ധാരാളം പുസ്തകങ്ങള്‍ വായിക്കാറുണ്ട്. ഷൂട്ടിനു പോകുമ്പോഴും പുസ്തകങ്ങള്‍ കൊണ്ടുപോകും. ഒഴിവു സമയം വായിക്കാമല്ലോ. ഇടയ്ക്ക് ചെറിയ കവിതകള്‍ എഴുതാറുണ്ട്.

മനസില്‍ തോന്നുന്ന ചില ആശയങ്ങള്‍ കവിതയായി കുറിച്ചു വയ്ക്കാറുണ്ട്. എല്ലാ ഭാഷയിലെയും സിനിമകള്‍ കാണാറുണ്ട്. പഴയ സിനിമകളും അടുത്തിടെ ഇറങ്ങിയ സിനിമകളും കാണാറുണ്ട്. സീനിയര്‍ ആയിട്ടുള്ള ഒരുപാട് ആര്‍ട്ടിസറ്റുകള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്. അതൊക്കെ ഈ മേഖലയില്‍ വന്നതുകൊണ്ട് മാത്രം ലഭിച്ച സൗഭാഗ്യങ്ങളാണ്.

uploads/news/2019/01/280705/starhelthprya110119d.jpg

ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത് എവര്‍ഗ്രീന്‍ സ്റ്റാര്‍ ശ്രീദേവിക്കൊപ്പം, 'ഇംഗ്ലിഷ് വിംഗ്ലിഷ്' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതാണ്. ചിത്രത്തിന്റെ സെറ്റില്‍ വച്ച് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നു.

ശരീരസംരക്ഷണത്തെക്കുറിച്ചും, ചര്‍മ്മം നന്നായി ശ്രദ്ധിക്കേണ്ടതിനെക്കുറിച്ചുമൊക്കെ പറയുമായിരുന്നു. ധാരാളം വെള്ളം കുടിക്കണം, മേക്കപ്പില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അങ്ങനെ കുറേയേറെ കാര്യങ്ങള്‍ പറഞ്ഞു തന്നു. അതൊക്കെ കരിയറില്‍ എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW