Tuesday, August 20, 2019 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Jan 2019 03.27 PM

മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് സമ്മാനവുമായി ഓണര്‍ വ്യു 20

honor view 20 prebookings open in india

മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് സമ്മാനവുമായി ഓണര്‍ വ്യു 20 ഇന്ത്യന്‍ വിപണിയിലെത്തുന്നു. ജനുവരി 29ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് ഓണര്‍ വ്യു 20 വിപണിയില്‍ അവതരിപ്പിക്കുക. ഡിസ്പ്‌ളെയില്‍ പഞ്ച്‌ഹോളോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ആദ്യത്തെ സ്മാര്‍ട്‌ഫോണാണ് ഓണര്‍ വ്യൂ 20.

മുന്‍കൂര്‍ ബുക്കിങ് നടത്തുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും സമ്മാനമായി ഓണര്‍ സ്‌പോര്‍ട്ട് ബിടി ഇയര്‍ഫോണ്‍ ലഭിക്കും. ഇതിനായി ഓണര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കാണുന്ന പ്രീ-ബുക്കിങ് ടാബില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇത് കൂടാതെ ആമസോണില്‍ ജനുവരി 15 മുതല്‍ ഓണര്‍ വ്യു 20യുടെ ബുക്കിങ് ആരംഭിക്കും. മുന്‍ കൂര്‍ ബുക്കിങ്ങിന് 1000 രൂപയാണ് നല്‍കേണ്ടത്. പണം അടച്ച് കഴിയുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ പിന്നീട് ഫോണ്‍ വാങ്ങുമ്പോള്‍ ഉപയോഗിക്കാവുന്നതാണ്. ആമസോണില്‍ നിന്നും മുന്‍കൂര്‍ ബുക്കിങ് നടത്തുന്നവര്‍ക്കും ഓണര്‍ സ്‌പോര്‍ട്ട് ബിടി ഇയര്‍ഫോണ്‍ ലഭിക്കും.

ഓണര്‍ വ്യു 20ന് 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലെ, ഹൈസിലിക്കോണ്‍ കിരിന്‍ 980 പ്രൊസസ്സര്‍ എന്നിവയാണ് ഓണര്‍ വ്യു20യുടെ പ്രത്യേകത. 6ജിബി/8ജിബി, 128ജിബി/256ജിബി എന്നീ സ്റ്റോറേജ് ഓപ്ഷനിലാണ് ഓണര്‍ വ്യു20 എത്തുന്നത്. ആന്‍ഡ്രോയിഡ് 9.0 പൈയും, മാജിക്ക് യുഐ 2.0 സ്‌കിന്‍ ഓണ്‍ ടോപ്പ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിന് കരുത്തേകുന്നത്.

4,000 എംഎഎച്ച് നോണ്‍ -റിമൂവെബിള്‍ ബാറ്ററിയാണ് ഓണര്‍ വ്യു 20യില്‍. ചൈനീസ് വിപണിയില്‍ നേരത്തെ തന്നെ ഓണര്‍ വ്യൂ 20 എത്തിയിരുന്നു. 6ജിബി റാം/128ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലിന് 2,999 യുവാന്‍ (ഏകദേശം 30,000 രൂപ), 8ജിബി/128ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലിന് 3,499 യുവാന്‍ (35,000 രുപ), 8ജിബി/256 ജിബി ഇന്റേണല്‍ സ്റ്റോറേജ് മോസ്ചിനോ എഡീഷന് 3,999 യുവാന്‍ (ഏകദേശം 40,000 രൂപ) ആയിരുന്നു വില.

Ads by Google
Ads by Google
Loading...
TRENDING NOW