Tuesday, August 20, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 14 Jan 2019 04.27 PM

മഞ്ഞുകാലത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍

''മുന്‍കരുതലുകളെടുക്കുന്നതോടൊപ്പം അസുഖത്തിന് കൃത്യമായ ചികിത്സയും നടത്തിയാല്‍ തണുപ്പുകാലത്തെ ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാം.'''
uploads/news/2019/01/280446/manjukalamhealth140119a.jpg

മഞ്ഞുകാലമിങ്ങെത്തി, മ ഞ്ഞുകാലം തുടങ്ങുമ്പോഴേക്കും കഫക്കെ ട്ടും തുമ്മലും ശ്വാസംമുട്ടലും ത്വക്ക് രോ ഗങ്ങളും കൂടും. ഒന്നു ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്ന തേയുള്ളൂ.

മഞ്ഞുകാല രോഗങ്ങള്‍


മൂക്കൊലിപ്പ്, പനി, ചുമ, അലര്‍ജി, അക്യൂട്ട് ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയവയാണ് പൊതുവേ കാണുന്ന തണുപ്പുകാലപ്രശ്‌നങ്ങള്‍. ഈര്‍പ്പമേറുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള മുഖ്യകാരണം.

ആസ്ത്മ


ആസ്ത്മ രോഗികള്‍ക്ക് മഞ്ഞുകാലത്ത് രോഗം ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. വീടും മുറികളും പൊടിപടലങ്ങള്‍ ഇല്ലാതെ വൃത്തിയായി വയ്ക്കുകയും രാത്രികാലങ്ങളില്‍ തണുപ്പ് കൊള്ളാതിരിക്കുകയുമാണ് മഞ്ഞുകാലത്ത് ആസ്ത്മ കൂടാതിരിക്കാനുള്ള മാര്‍ഗങ്ങള്‍, ആസ്ത്മ ഉള്ളവര്‍ ഒരിക്കലും വീട്ടില്‍ വെള്ളം തിളപ്പിച്ചുള്ള ആവി കൊള്ളരുത്. അത് ശ്വാസകോശത്തില്‍ ജലാംശം എത്തി ശ്വാസംമുട്ടല്‍ കൂടാന്‍ കാരണമാകും.

ത്വക്കിലെ ചൊറിച്ചില്‍


ത്വക്കിലെ വരള്‍ച്ച മൂലം മഞ്ഞുകാലത്ത് ശരീരമാസകലം ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. നാല്പാമരാദി വെളിച്ചെണ്ണയും ഏലാദി കേരവും തുല്യ അളവിലെടുത്ത് ഇളം ചൂടോടു കൂടി ദേഹത്ത് പുരട്ടി പയര്‍പൊടി ഉപയോഗിച്ച് കഴുകിക്കളഞ്ഞാല്‍ ത്വക്കിലെ ചൊറിച്ചില്‍ ഇല്ലാതെയാക്കാം.

സന്ധിവേദന


തണുപ്പ് കാലത്ത് ചിലരില്‍ സന്ധി വേദന കൂടാറുണ്ട്, ശാസ്ത്രീയമായി ഇതിനു അടിത്തറയില്ലെങ്കിലും ധന്വന്തരം കുഴമ്പ് ഇളം ചൂടോടു കൂടി ശരീരമാസകലം തേച്ച് പിടിപ്പിച്ച് പുളിയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ശരീരം കഴുകുന്നതും വേദന ഉള്ള ഭാഗങ്ങളില്‍ കൊട്ടംചുക്കാദി കുഴമ്പ് പുരട്ടുന്നതുമൊക്കെ മഞ്ഞുകാലത്തെ സന്ധിവേദനയെ ഒരു പരിധിവരെ തടയാന്‍ സഹായിക്കും.

മുന്‍കരുതല്‍


1. ആരോഗ്യപ്രശ്‌നം ഒഴിവാക്കാന്‍ പൊടി, തണുപ്പ് തുടങ്ങിയ സാഹചര്യങ്ങളില്‍നിന്ന് മാറി നില്‍ക്കുക.
2. ജോലിസ്ഥലത്തും യാത്രയിലും മാസ്‌ക് ഉപയോഗിക്കുക.
3. പെര്‍ഫ്യൂം, ചന്ദനത്തിരി, കൊതുകുതിരി തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുക.
4. തണുത്ത ഭക്ഷണവും ജങ്ക്ഫുഡും വേണ്ട. മുളപ്പിച്ച ധാന്യങ്ങള്‍, പച്ചക്കറി എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍


സ്വയംചികിത്സ ഒഴിവാക്കുക. അസുഖം കണ്ടെത്താതെ ലക്ഷണങ്ങള്‍ക്കുമാത്രം മരുന്നുവാങ്ങിക്കഴിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും.
താത്കാലികശമനം മാത്രമാണ് സ്വയംചികിത്സയിലൂടെ ലഭിക്കുക. ഡോക്ടറെക്കണ്ടുതന്നെ മരുന്ന് വാങ്ങുക. കൃത്യമായി മരുന്ന് കഴിക്കുന്നതിലൂടെ അസുഖമകറ്റാം. നേരത്തേ അസുഖമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പെെട്ടന്ന് ആശ്വാസം നല്‍കുന്നതും അസുഖം തടയുന്നതുമായ മരുന്നുകള്‍ കൈയില്‍ കരുതുക.പ്രതിരോധശേഷി കുറവുള്ളവരും പ്രായമേറിയവരും സി.ഒ.പി.ഡി. പോലുള്ള അസുഖമുള്ളവരും പ്രതിരോധകുത്തിവെപ്പെടുക്കുന്നത് നല്ലതാണ്.
uploads/news/2019/01/280446/manjukalamhealth140119b.jpg

തണുപ്പ്കാലവും ആഹാരവും


ആരോഗ്യം നിശ്ചയിക്കുന്നതില്‍ ഭക്ഷണം വലിയൊരു പങ്കാണ് വഹിക്കുന്നത്. ശരിയായ ഭക്ഷണം ശരിയായ സമയത്ത് ചെറു ചൂടോടു കൂടി കഴിക്കണം. തണുപ്പ് കാലത്ത് ചൂടുള്ള ഭക്ഷണവും വേനല്‍ക്കാലത്ത് തണുപ്പ് പകരുന്ന ഭക്ഷണവും കഴിക്കുന്നത് സാധാരണയാണ്. ശ്രദ്ധിക്കേണ്ടത് ശരിയായ അനുപാതത്തിലുള്ള ഭക്ഷണം തെരഞ്ഞെടുക്കുവാനാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഭക്ഷണങ്ങള്‍ കൂടുതലായി ദിവസേനയുള്ള ആരോഗ്യക്രമത്തില്‍ ഉള്‍പ്പെടുത്തുക.

ഇഞ്ചി


തണുപ്പ് കാലത്ത് ഒരു കപ്പ് ഇഞ്ചി ചായ കുടിച്ചുനോക്കൂ, ഒരു പുത്തന്‍ ഉണര്‍വ് ഉണ്ടാകുന്നത് അനുഭവിച്ചറിയാം. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ദഹനം വേഗത്തിലാക്കാന്‍ ഇഞ്ചി നല്ലതാണ്. അസിഡിറ്റി ഇല്ലാതാക്കാനും കുഞ്ഞുങ്ങളില്‍ മഞ്ഞുകാലത്ത് ഉണ്ടാവുന്ന ജലദോഷവും ചുമയും മാറാനും ഇഞ്ചി നീരും കല്‍ക്കണ്ടവും പനികൂര്‍ക്കയുടെ നീരും ചേര്‍ത്ത് പല തവണ കൊടുക്കുന്നത് വളരെ നല്ലതാണ്.

തേന്‍


തണുപ്പ് കാലത്ത് തേന്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തൂ. ദഹനത്തിനും നല്ലത്, ആരോഗ്യത്തിനും നല്ലത്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും ഉത്തമം.

നിലക്കടല


ഓക്സിജന്റെ അപര്യാപ്തതയുള്ള സമയമാണ് തണുപ്പുകാലം. നല്ലൊരു ശിശിരകാല ഡയറ്റാണ് തേടുന്നതെങ്കില്‍ നിലക്കടലയാണ് അതിനുള്ള ഉത്തരം. ഓക്സിജന്റെ പ്രവേശനമാര്‍ഗ്ഗം കൂടിയാണ് നിലക്കടല.

ധാന്യങ്ങള്‍


ചോളം തണുപ്പ് കാലത്തിന് പറ്റിയ ഭക്ഷണമാണ്. ചോളം കൊണ്ട് റൊട്ടിയുണ്ടാക്കൂ. കുട്ടികള്‍ കൊതിയോടെ കഴിക്കും. ആരോഗ്യദായകവുമാണ്.

വെള്ളമടങ്ങിയ പഴങ്ങള്‍ വേണ്ട<


ജലാംശമുള്ള പഴങ്ങളും ഭക്ഷണങ്ങളും കഴിവതും ഈ കാലത്ത് ഒഴിവാക്കണം. പീച്ച്, ഓറഞ്ച്, കുരുവില്ലാത്ത മുന്തിരി എന്നിവ കഴിക്കൂ. ജലാംശം അധികമുള്ള പഴങ്ങള്‍ കഴിച്ചാല്‍ ജലദോഷം ഉണ്ടാകാനിടയുണ്ട്.

പച്ചക്കറികള്‍


പച്ചക്കറികളാണ് ശരീരാരോഗ്യത്തെ സംതുലനാവസ്ഥയില്‍ നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഗ്രീന്‍പീസ്, ക്യാരറ്റ്, ബീറ്റ് റൂട്ട് ഇവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യും..

അനഘ

Ads by Google
Monday 14 Jan 2019 04.27 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW