Wednesday, August 21, 2019 Last Updated 7 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 14 Jan 2019 01.49 PM

സാംസങ് ഗാലക്‌സി എസ്10 ഉടൻ വിപണിയിലേക്ക്

samsung galaxy s10 unpacked launch event confirmed for february 20

സാംസങ് ഗാലക്‌സി എസ്10 ഉടൻ തന്നെ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. സാംസങിന്റെ പുതിയ ഫ്ലാഗ്‌ഷിപ്പ് മോഡലായ ഗാലക്‌സി എസ്10 ഫെബ്രുവരി 20ന് സാൻ ഫ്രാൻസിസ്കോയിൽ നടക്കുന്ന 'അൺപാക്ക്' ചടങ്ങിലാണ് വിപണിയിൽ അവതരിപ്പിക്കുന്നത്.

എസ്10 ലൈറ്റ്,എസ്10, എസ്10+ എന്നീ മോഡലുകളാണ് വിപണിയിൽ എത്തുന്നത് എന്നാണ് സൂചന. മാത്രമല്ല, സാംസങ് എസ്10ന്റെ രണ്ട് 5ജി മോഡലുകളും വിപണിയിലെത്തുന്നുണ്ട്. മുമ്പ് ബാഴ‌്‌സിലോണയിൽ നടന്ന മോബൈൽ വേൾഡ് കോൺഗ്രസിലാണ് ഗാലക്‌സി എസ്9 പുറത്തിറക്കിയത്. എന്നാൽ ഫെബ്രുവരി 20ന് എസ്10 ന്റെ അൺപാക്കിങ് ചടങ്ങ് സാൻഫ്രാൻസിസ്കോയിലാണ് നടക്കുന്നത്.

സാംസങ് ഗാലക്‌സി എസ്10ന് കരുത്തേകുന്നത് ക്യുവൽകോം സ്‌നാപ്ഡ്രാഗൺ 855 പ്രൊസസ്സറാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലെത്തുന്ന എസ്10ന് എക്‌സിനോസ് 9820 പ്രൊസസ്സറായിരിക്കും ഉൾപ്പെടുത്തുക.
ഗാലക്‌സി എസ്10 സീരിസിന് പുതിയ ഡിസ്‌പ്ളെയാണ് ലഭിക്കുന്നത്. 'ഇൻഫിനിറ്റി-ഒ-ഡിസ്‌പ്‌ളെ' എന്നാണ് പുതിയ ഡിസ്‌പ്‌ളെയ്ക്ക് പേരിട്ടിരിക്കുന്നത്. ചൈന വിപണിയിൽ ഡിസംബർ 2018ൽ എത്തിയ ഗാലക്‌സി എ8എസിലാണ് സാംസങ് ആദ്യമായി ഈ ഡിസ്‌പ്ളെ പരിചയപ്പെടുത്തിയത്.

ഗാലക്‌സി എസ്10 ഫോണുകൾക്ക് അൾട്രാസോണിക്ക്-ഡിസ്‌പ്ളെ ഫിംഗർപ്രിന്റ് സെൻസർ, 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഉണ്ടാകും. റിപോർട്ടുകൾ പ്രകാരം ഗാല്‌കസി എസ്10 ലൈറ്റിനും എസ്10നും ഒരു ഫ്രന്റ് ക്യാമറയാണുള്ളത്. ഗാലക്‌സി എസ്10 5ജി മോഡലിന് 6.7 ഇഞ്ച് ഡിസ്‌പ്ളെയും നാല് പിൻ ക്യാമറയുമുണ്ട്. എന്നാൽ എസ്10 പ്ലസിന് 6.3 ഇഞ്ച് ഡിസ്‌പ്ളെയും , മൂന്ന് ക്യാമറയുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW